Logo Below Image
Wednesday, May 14, 2025
Logo Below Image
Homeഇന്ത്യപഹൽഗാം ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തന്നെ : നിര്‍ണ്ണായക വിവരം ലഭിച്ചു

പഹൽഗാം ആക്രമണത്തിന് പിന്നില്‍ പാക്കിസ്ഥാന്‍ തന്നെ : നിര്‍ണ്ണായക വിവരം ലഭിച്ചു

പഹൽഗാം ആക്രമണത്തിൽ പാക്കിസ്ഥാന് വ്യക്തമായ ബന്ധമുണ്ടെന്നും വിശ്വസനീയമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗങ്ങള്‍ . നിർണായക തെളിവുകളും സാക്ഷി മൊഴികളും ലഭിച്ചെന്നും ഭീകരരുടെ പാക്ക് ബന്ധവും സ്ഥിരീകരിച്ചെന്നും റോയും ഐ ബിയും തങ്ങളുടെ ആസ്ഥാന കേന്ദ്രത്തില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു . ഭീകരരുടെ പാക്ക് ബന്ധം സ്ഥിരീകരിച്ചെന്നു ഇന്ത്യ അറിയിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു .

വിദേശരാജ്യങ്ങളുടെ സ്ഥാനപതിമാരുമായി ഡൽഹിയിൽ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും മുതിർന്ന ഉദ്യോഗസ്ഥരും നടത്തിയ കൂടിക്കാഴ്ചകളില്‍ ഭീകരാക്രമണത്തിലെ പാക്ക് ബന്ധം വ്യക്തമായി പറയുന്നു . ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നിരന്തരം നടത്തിയ ഫോൺ സംഭാഷണങ്ങളിലും ഇക്കാര്യം വ്യക്തമാക്കുന്നു .

ഭീകരരായ നാല് പേര്‍ക്കും പാകിസ്ഥാനില്‍ ആധുനിക ആയുധങ്ങള്‍ ഉപയോഗിക്കാന്‍ പരിശീലനം ലഭിച്ചു .ഭീകര സംഘടനയായ ദ് റെസിസ്റ്റൻസ് ഫ്രണ്ടിന്റെ ഇലക്ട്രോണിക് സിഗ്നേച്ചർ പാക്കിസ്ഥാനിലെ രണ്ടു സ്ഥലത്ത് ലഭിച്ചു .

ഭീകരാക്രമണ പങ്കാളിത്തവും അവർ പാക്കിസ്ഥാനിൽനിന്ന് ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതാണെന്നും സ്ഥിരീകരിച്ചു .വ്യക്തമായ തെളിവോടെ ആണ് ലോക നേതാക്കളുമായി ഇന്ത്യന്‍ പ്രധാനമന്ത്രി സംസാരിച്ചത്.

പാക്കിസ്ഥാനെതിരെ നയതന്ത്ര തലത്തിൽ ആണ് ഇന്ത്യ ഇടപെടുന്നത് .വിദേശ രാജ്യ സ്ഥാനപതിമാരോട് പാകിസ്ഥാന് ഉള്ള പങ്ക് വ്യക്തമാക്കി .ഈ സ്ഥാനപതിമാര്‍ തങ്ങളുടെ രാജ്യത്തെ നിയന്ത്രിയ്ക്കുന്ന ഉന്നതരില്‍ ഇക്കാര്യം അറിയിക്കും .

പാകിസ്ഥാന്‍റെ ചെയ്തികളെ ലോകത്തിന് മുന്നില്‍ തുറന്നു കാണിക്കുന്ന “യുദ്ധം “ആണ് ഇന്ത്യ നടത്തുന്നത് .ഇതാണ് ശരിയായ രീതി .ഭീകര രാജ്യമായി പാകിസ്ഥാനെ പ്രഖ്യാപിക്കണം എന്നാണ് ആവശ്യം .ഭീകരവാദം പ്രോത്സാഹിപ്പിച്ചു കൊണ്ട് പാകിസ്ഥാനില്‍ ഭീകരര്‍ക്ക്‌ പരിശീലനം നല്‍കാന്‍ അനേകം “ദുരന്ത നിവാരണ ഷെല്‍ട്ടര്‍ “എന്ന പേരില്‍ അനേക ക്യാമ്പ് തുറന്നു .

ലക്ഷകണക്കിന് ഭീകരര്‍ക്ക്‌ ഇവിടെ പരിശീലനം നല്‍കി. ഏതു മല മുകളില്‍ കയറാനും തണുത്ത അവസ്ഥയില്‍ ശരീരത്തെ ബലപ്പെടുത്തി മുന്നേറാനും ,അന്തരീക്ഷ ഊഷ്മാവിനു അനുസരിച്ച് ഉള്ള വസ്ത്രം ധരിക്കാനും വരെ കഠിന പരിശീലനം നല്‍കി. അനേക തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറി ആക്രമണം നടത്താന്‍ ഉള്ള പരിശീലനം നല്‍കി .

ആധുനിക ആയുധം മറ്റു വെടിക്കോപ്പ് നല്‍കി അവരുടെ മാനസിക നില വരെ പരുവപ്പെടുത്തി. രക്തം കണ്ടാല്‍ മാനസിക നില തെറ്റാതെ കൂടുതല്‍ രക്തം വീഴ്ത്താന്‍ ഉള്ള സൈക്കോളജി പരിശീലനം പോലും നല്‍കി. കാശ്മീര്‍ ആണ് ലക്ഷ്യം .

പഹൽഗാമില്‍ ഭീകരര്‍ എത്തിയത് സാധാരണക്കാരെ തേടിയല്ല . പഹൽഗാമില്‍ സുരക്ഷ എത്രത്തോളം വേണം എന്ന് നേരിട്ട് കണ്ടറിഞ്ഞു അന്വേഷിച്ചു റിപ്പോര്‍ട്ട്‌ തയാറാക്കാന്‍ ഡല്‍ഹിയില്‍ നിന്നും എത്തിയ ഉന്നത ആളുകളെ ആണ് ലക്ഷ്യമിട്ടത് .അതില്‍ ഇന്ത്യന്‍ നേവി ,റോ , ഐബി ,തുടങ്ങിയ വകുപ്പുകളിലെ ജീവനക്കാര്‍ ഉണ്ടായിരുന്നു .

കുടുംബപരമായി ഉല്ലാസ യാത്രയ്ക്ക് എത്തി അവിടെയുള്ള സുരക്ഷാ രീതി കണ്ടെത്തുവാന്‍ എത്തിയവരെ ആണ് ലക്ഷ്യം ഇട്ടതു എങ്കിലും ഭീകരര്‍ക്ക്‌ ലഭിച്ച നിര്‍ദേശത്തില്‍ ചില പാകപിഴവുകള്‍ ഉണ്ടായി.അതിനാല്‍ ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദേശ പ്രകാരം എത്തിയ രഹസ്യാന്വേഷണ വിഭാഗം ഉന്നതര്‍ക്ക് ജീവന്‍ നഷ്ടപെട്ടില്ല .

കൃത്യമായ ആസൂത്രണത്തോടെ ആണ് പാകിസ്താന്‍ രഹസ്യാന്വേഷണ വിഭാഗം തയാര്‍ ചെയ്ത പ്ലാനിങ്ങുകള്‍. പാകിസ്ഥാന് ഉള്ള പങ്ക് ലോകരാജ്യങ്ങളില്‍ ബോധ്യപ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞാല്‍ പാകിസ്ഥാനുള്ള പങ്ക് പൂര്‍ണ്ണമായും വെളിച്ചത് കൊണ്ടുവരാന്‍ കഴിയും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ