Thursday, October 24, 2024
Homeഅമേരിക്കഗാസയിലെ സിവിലിയൻ മരണങ്ങളിൽ ആശങ്കയുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ

ഗാസയിലെ സിവിലിയൻ മരണങ്ങളിൽ ആശങ്കയുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ

മോസ്കോ: ഗാസയിലെ സിവിലിയൻ മരണങ്ങളിൽ ആശങ്കയുണ്ടെന്ന് റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ. പലസ്തീൻ അതോറിറ്റി (പിഎ) പ്രസിഡൻ്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ ഇക്കാര്യം പറഞ്ഞത്.ഇറാൻ-ഇസ്രായേൽ സംഘർഷം മൂർച്ഛിക്കുന്ന സാഹചര്യത്തിലാണ് പലസ്തീൻ നേതാവ് റഷ്യ സന്ദർശിച്ചത്.

പലസ്തീനും ഇസ്രായേലും തമ്മിൽ സൗഹാർദ്ദപരമായ ബന്ധം സ്ഥാപിക്കാൻ ദീർഘകാലമായി റഷ്യ ശ്രമിക്കുന്നുവെന്നും പുടിൻ വ്യക്തമാക്കി. സംഘർഷത്തിൽ സമാധാനത്തിനായി  നിലയുറപ്പിക്കാൻ റഷ്യ ശ്രമിച്ചിരുന്നു.

ചൊവ്വാഴ്‌ച മോസ്‌കോയിൽ നടന്നയോഗത്തിൽ അബ്ബാസ് പലസ്‌തീനിയൻ ജനതയുടെ പ്രിയപ്പെട്ട സുഹൃത്തുക്കളിൽ ഒന്നായി റഷ്യയെ കണക്കാക്കുന്നുവെന്ന് വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തിനുള്ള റഷ്യയുടെ പിന്തുണ പുടിൻ വീണ്ടും ആവർത്തിച്ചു.

ആയുധം കൈയിലെടുത്താണ് റഷ്യ സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കുന്നതും ജനങ്ങളെ സംരക്ഷിക്കുന്നതും. എന്നാൽ മിഡിൽ ഈസ്റ്റിൽ എന്താണ് സംഭവിക്കുന്നത്, ഫലസ്തീനിൽ എന്താണ് സംഭവിക്കുന്നത്. തീർച്ചയായും ഞങ്ങൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. ഫലസ്തീനിൽ നടക്കുന്ന ദുരന്തത്തെ വളരെ വേദനയോടും ഉത്കണ്ഠയോടും കൂടിയാണ്  വീക്ഷിക്കുന്നതെന്നും പുടിൻ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments