Wednesday, November 27, 2024
Homeകേരളംജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്കെതിരെ നടപടി : ജില്ലാ കളക്ടർ

ജീവനക്കാരുടെ വിവരങ്ങൾ നൽകാത്ത ഓഫീസ് മേധാവികൾക്കെതിരെ നടപടി : ജില്ലാ കളക്ടർ

പത്തനംതിട്ട –2024 ലോക സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ഡ്യൂട്ടിക്കായി ജീവനക്കാരുടെ വിവരങ്ങൾ ഓർഡർ സോഫ്റ്റ്‌വെയറിൽ ചേർക്കാത്ത സ്ഥാപനമേധാവികൾക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരമുള്ള നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ പരിധിയിലുള്ള സ്ഥാപനങ്ങളുടെ വിവരം അടങ്ങിയ ലിസ്റ്റ് ( മാര്‍ച്ച് 25) രാവിലെ 11ന് മുൻപായി കളക്ടറേറ്റിൽ എത്തിക്കണം.

ഡ്യൂട്ടിയിൽ നിന്നും ഒഴിവാക്കുന്നതിന് അപേക്ഷിച്ച ജീവനക്കാരിൽ ഇതുവരെ മെഡിക്കൽ സർട്ടിഫിക്കറ്റ് ( ആറു മാസത്തിനുള്ളിൽ എടുത്തത്), മുലയൂട്ടുന്ന അമ്മമാർക്കുള്ള കുട്ടിയുടെ ജനന സർട്ടിഫിക്കറ്റ് എന്നീ രേഖകൾ ഇതിനകം സമർപ്പിച്ചിട്ടില്ലെങ്കിൽ (25) രാവിലെ 11 മണി വരെ കളക്ടറേറ്റിൽ നേരിട്ട് ഹാജരാക്കാമെന്നും കളക്ടർ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments