Logo Below Image
Monday, May 12, 2025
Logo Below Image
Homeഇന്ത്യ60 കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ...

60 കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ നടിമാരായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ എന്നിവരെ ചോദ്യം ചെയ്യും

കൊച്ചി : 60  കോടികളുടെ ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിലാണ് പുതുച്ചേരി പൊലീസിന്റെ നീക്കം. കോയമ്പത്തൂർ ആസ്ഥാനമായ കമ്പനി, ഉയർന്ന വരുമാനം വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്തെന്ന് കാണിച്ച് വിരമിച്ച സർക്കാർ ജീവനക്കാരൻ നൽകിയ പരാതിയിൽ ആണ്‌ നീക്കം.

2022ൽ വലിയ ആഘോഷമായി സംഘടിപ്പിച്ച കമ്പനി ഉദ്ഘാടനത്തിൽ തമന്ന ആയിരുന്നു മുഖ്യാതിഥി. പിന്നാലെ മഹാബലിപുരത്തെ ആഡംബര ഹോട്ടലിൽ നടത്തിയ പ്രചാരണ പരിപാടികളിൽ കാജൽ പങ്കെടുത്തു. പ്രതിഫലം വാങ്ങി പരിപാടികളിൽ പങ്കെടുത്തതിന് അപ്പുറം,  കമ്പനിയിൽ ഇവർക്ക് പങ്കാളിത്തം ഉണ്ടായിരുന്നോ എന്നതിൽ പരിശോധനകൾ നടക്കുമെന്ന് പൊലീസ് അറിയിച്ചു.

തട്ടിപ്പിന്റെ മുഖ്യ സൂത്രധാരകർ ആയ  നിതീഷ് ജെയിൻ , അരവിന്ദ് കുമാർ എന്നിവർ നേരത്തെ അറസ്റ്റിൽ ആയിരുന്നു. മുംബൈയിലെ ക്രൂയിസ് കപ്പലിൽ പാർട്ടി സംഘടിപ്പിച്ച ഇവർ കേരളത്തിൽ അടക്കം തട്ടിപ്പ് നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ