Logo Below Image
Wednesday, May 14, 2025
Logo Below Image
Homeഅമേരിക്കശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും, അനുമോദന സമ്മേളനവും 2025 മെയ്‌...

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവായ്ക്ക് സ്വീകരണവും, അനുമോദന സമ്മേളനവും 2025 മെയ്‌ 1 വ്യാഴാഴ്ച

നൈനാൻ വാകത്താനം

കോട്ടയം : മണർകാട് :- മലങ്കര യാക്കോബായ സുറിയാനി സഭയുടെ നവാഭിഷിക്തനായ ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് ജോസഫ് ബാവാ തിരുമനസ്സിന് ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്ത മറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ ആഭിമുഖ്യത്തിലും, കോട്ടയം ഭദ്രാസനത്തിലെ എല്ലാ പള്ളികളുടെയും സഹകരണത്തിലും 2025 മെയ് 1 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് സ്വീകരണവും, അനുമോദന സമ്മേളനവും നടത്തപ്പെടുന്നു. കോട്ടയം സെന്റ് ജോസഫ് കത്തീഡ്രലിൽ നിന്നും ശ്രേഷ്ഠ ബാവയെ സ്വീകരിച്ച് നിരവധി വാഹനങ്ങളുടെ അകമ്പടിയോട് കൂടി കെ.കെ.റോഡ് വഴി മണർകാട് കവലയിൽ എത്തിച്ചേരുന്നതും, തുടർന്ന് ശ്രേഷ്ഠ ബാവാ തിരുമനസ്സിനെ തുറന്ന വാഹനത്തിൽ മണർകാട് പള്ളിയിലേക്ക് എതിരേൽക്കുന്നതുമാണ്.

പള്ളിയിൽ എത്തിയതിന് ശേഷം സന്ധ്യാ പ്രാർത്ഥനയും തുടർന്ന് സ്വീകരണ സമ്മേളനവും നടത്തപ്പെടും. കോട്ടയം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ.തോമസ് മോർ തീമോത്തിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കുന്നതും, ബഹു. കേരളാ സഹകരണ വകുപ്പ് മന്ത്രി ശ്രീ വി.എൻ. വാസവൻ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും, ചങ്ങനാശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ മുഖ്യ അനുമോദന പ്രസംഗം നടത്തുന്നതും, പുതുപ്പള്ളി എം.എൽ.എ. ശ്രീ ചാണ്ടി ഉമ്മൻ, മൈലാപ്പുർ ഭദ്രാസന മെത്രാപ്പോലിത്ത ഐസക്ക് മോർ ഒസ്താത്തിയോസ് എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തുന്നതുമാണ്.

പ്രോഗ്രാം കൺവീനവർ വന്ദ്യ വെരി.റവ.ഫാ. കുര്യാക്കോസ് കോർ എപ്പിസ്കോപ്പ കിഴക്കേടത്ത്, ജോയിന്റ് കൺവീനവർ റവ.ഫാ. ലിറ്റു തണ്ടാശ്ശേരിൽ, കത്തീഡ്രൽ ട്രസ്റ്റീമാരായ ശ്രീ. സുരേഷ് കെ. ഏബ്രഹാം കണിയാംപറമ്പിൽ, ശ്രീ. ബെന്നി ടി. ചെറിയാൻ താഴത്തേടത്ത്, ശ്രീ. ജോർജ് സഖറിയാ ചെമ്പോല, സെക്രട്ടറി ശ്രീ. പി.എ. ചെറിയാൻ പുത്തൻപുരയ്ക്കൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

നൈനാൻ വാകത്താനം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ