ഫെയർലെസ് ഹിൽസ് (പെൻസിൽവേനിയ): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ജനുവരി 7 ഞായറാഴ്ച ഫെയർലെസ് ഹിൽസ് സെൻറ് ജോർജ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ പ്രശംസനീയമായ തുടക്കം കുറിച്ചു.
ഇടവക വികാരി ഫാ. അബു പീറ്ററിന്റെ കാർമ്മികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കുശേഷം വികാരി ഫാമിലി / യൂത്ത് കോൺഫറൻസ് പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുകയും പരിചയപ്പെടുത്തുകയും ചെയ്തു. മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ), ഷോൺ എബ്രഹാം (അസി. ട്രഷറർ), ജോൺ താമരവേലിൽ (ഫിനാൻസ് കോർഡിനേറ്റർ), ദീപ്തി മാത്യു (സുവനീർ എഡിറ്റർ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), ബിപിൻ മാത്യു (മീഡിയ കമ്മിറ്റി അംഗം), ലിസ് പോത്തൻ, ഷിബു തരകൻ, ഐറിൻ ജോർജ്, ലിനോ സ്‌കറിയ, റോണാ വർഗീസ് (ഫിനാസ് കമ്മിറ്റി അംഗങ്ങൾ ) തുടങ്ങിയവർ പ്രതിനിധി സംഘത്തിൽ ഉണ്ടായിരുന്നു
ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നതിൻറെ പ്രാധാന്യത്തെക്കുറിച്ച് ഫാ. അബു പീറ്റർ തൻറെ പ്രസംഗത്തിൽ സൂചിപ്പിച്ചു. പങ്കെടുക്കുന്നവർക്ക് പ്രബുദ്ധമായ ആത്മീയ അനുഭവം നേടാനുള്ള മികച്ച അവസരം കോൺഫറൻസ് നൽകുന്നതായി അദ്ദേഹം ഓർമിപ്പിച്ചു. മാത്യു ജോഷ്വ കോൺഫറൻസിൻറെ ക്രമീകരണങ്ങളും ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പരിപാടികളും വിശദീകരിച്ചു.
ഷോൺ എബ്രഹാം രജിസ്ട്രേഷൻ നടപടികളും ജോൺ താമരവേലിൽ സ്പോൺസർഷിപ്പ് അവസരങ്ങളും വിശദീകരിച്ചു. സമ്മേളനത്തിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് ദീപ്തി മാത്യുവും റോണാ വർഗീസും സംസാരിച്ചു. സുവനീറിൽ ലേഖനങ്ങൾ, കഥകൾ, ചിത്രങ്ങൾ, പരസ്യങ്ങൾ, ആശംസകൾ എന്നിവ ഉൾപ്പെടുത്താൻ അവസരമുണ്ട്. റാഫിൾ ടിക്കറ്റിന്റെ വിശദാംശങ്ങൾ മാത്യു വർഗീസ് നൽകി.
സമ്പന്നമായ ക്രിസ്തീയ അനുഭവത്തിനായും, വിനോദത്തിനും വിശ്രമത്തിനുമുള്ള അവസരങ്ങൾ പ്രയോജനപ്പെടുത്താനും നേരത്തെ തന്നെ രജിസ്റ്റർ ചെയ്യണ മെന്ന് ഉമ്മൻ കാപ്പിൽ ഓർമിപ്പിച്ചു. ഇടവകാംഗങ്ങളുടെ പരിപൂർണ സഹകരണവും പിന്തുണയും കോൺഫറൻസിന് ലഭിക്കുമെന്ന് ചെറിയാൻ കോര പ്രസ്താവിച്ചു.
ഇടവകയിൽ നിന്നുള്ള ആദ്യത്തെ രജിസ്‌ട്രേഷൻ ഫാ. അബു പീറ്റർ നൽകി. ചെറിയാൻ കോര, ഫാ. അബു പീറ്റർ എന്നിവർ ഗോൾഡ് സ്‌പോൺസർമാരായും ലെനോ സ്കറിയ ഗ്രാൻഡ് സ്പോൺസർ എന്ന നിലയിലും പിന്തുണ അറിയിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് ലെനോ സ്‌കറിയ (ഇടവക സെക്രട്ടറി) സുവനീറിനുള്ള സംഭാവന കൈമാറി. ഇടവകയിൽ നിന്നുള്ള ധാരാളം അംഗങ്ങൾ കോൺഫറൻസിനായി രജിസ്റ്റർ ചെയ്തും സുവനീറിൽ പരസ്യങ്ങളും ആശംസകളും നൽകിയും ഉദാരമായി സഹകരിച്ചു.
പരസ്യങ്ങൾ/ആശംസകൾ നൽകിയവർ: മോൻ കെ, സാം, റോണി വർഗീസ്, ബിപിൻ മാത്യു, ഷിജോ ഷാജി, സൈമൺ ഫിലിപ്, റിനോഷ് സാമുവൽ, ഷീബ/മാത്യു വർഗീസ് , ആഷ്‌ലി/രഞ്ജി കുരുവിള, രാജൻ സാമുവൽ, ജോബി ജോർജുകുട്ടി.
കോൺഫറൻസിന് രജിസ്റ്റർ ചെയ്തവർ: ഫാ. അബു പീറ്റർ, ഏലിയാമ്മ/കോര ചെറിയാൻ, പാസ്കറിയ/വർഗീസ് ടി. കുര്യൻ, ലെനോ സ്‌കറിയ, ജെന്നി/ബെഞ്ചമിൻ മാത്യു, സംഗീത/ഷാലു പുന്നൂസ്, ദീപ്തി മാത്യു, ബിപിൻ മാത്യു.
അനീഷ് ജോയി, ജെറിൻ തോമസ്, ജെയ്‌സൺ വർഗീസ്, എബ്രഹാം കെ. മത്തായി, ദിലീപ് ജോർജ് എന്നിവർ റാഫിൾ ടിക്കറ്റ് വാങ്ങിയും ഉദാരമായി പിന്തുണ അറിയിച്ചു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് മീനടം മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്‌സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിലാണ് നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊസ്സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
ഇടവക അംഗങ്ങൾ ഫാമിലി കോൺഫറൻസിന് നൽകിയ ഉദാരമായ പിന്തുണക്ക് ഷിബു തരകൻ നന്ദി പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.