Saturday, December 28, 2024
Homeകേരളംപേരുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളവരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി

പേരുകള്‍ തമ്മില്‍ വ്യത്യാസം ഉള്ളവരുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി

ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ തമ്മില്‍ വ്യത്യാസം ഉണ്ടായവരുടെ ആയിരക്കണക്കിന് ആളുകളുടെ റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി.താലൂക്ക് സപ്ലൈ ഓഫീസുകളിലെ പരിശോധനയിലാണ് പൊരുത്തക്കേടുകള്‍ കണ്ടെത്തിയത് .ഇതോടെ ആണ് അങ്ങനെ ഉള്ള റേഷൻകാർഡ് മസ്റ്ററിങ് അസാധുവാക്കിയത് എന്ന് അറിയുന്നു . റേഷൻകടയിലെ ഇ -പോസ് യന്ത്രത്തിൽ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയവരുടേതാണ് തുടര്‍ന്നുള്ള പരിശോധനയില്‍ പേരുകളില്‍ ചില പൊരുത്തക്കേടുകള്‍ കണ്ടെത്തിയത് . ഇങ്ങനെ ഉള്ള റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി. ഇല്ലെങ്കില്‍ ഭാവിയില്‍ അത്തരം ആളുകളുടെ റേഷന്‍ മുടങ്ങും .

ആധാറിലെയും റേഷന്‍ കാര്‍ഡിലെയും പേരുകള്‍ തമ്മില്‍ ഒരു അക്ഷരത്തില്‍ പോലും മാറ്റം ഉണ്ടെങ്കില്‍ ഭാവിയില്‍ ഇത്തരം കാര്‍ഡുകള്‍ മൂലം നിയമ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും .അതിനാല്‍ തുടക്കത്തില്‍ തന്നെ അത്തരം റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കി. പേരുകള്‍ ഒരേ പോലെ ആക്കിയ ശേഷം ഇത്തരം ആളുകള്‍ക്ക് വീണ്ടും റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) നടത്താം . അതിനുള്ള ഉത്തരവ് ഇനി ഇറങ്ങണം . പേരുകള്‍ തമ്മില്‍ മുപ്പതുശതമാനത്തിൽ കൂടിയാൽ മസ്റ്ററിങ്ങിനു സാധുത നൽകില്ല.ഭാവിയില്‍ ഭക്ഷ്യധാന്യമുൾപ്പെടെ ഇതുമൂലം തടഞ്ഞുവെക്കാനിടയുണ്ട്.പേരിലെ പൊരുത്തക്കേടുകള്‍ അധികൃതര്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ നേരത്തെ തന്നെ കൊണ്ട് വന്നിരുന്നു .

മഞ്ഞ, പിങ്ക് കാർഡുകളിലായി സംസ്ഥാനത്ത് 1.56 കോടി പേരുടെ മസ്റ്ററിങ്ങാണ് ഇതുവരെ പൂർത്തിയായത്.റേഷൻകടകളിലെ ഇ -പോസ് യന്ത്രത്തിൽ വിരലടയാളം നൽകിയവർ മസ്റ്ററിങ് വിജയകരമായി പൂർത്തിയാക്കിയെന്നു കണ്ടതോടെ ആണ് മടങ്ങിയത് .

നാളെ ( ചൊവ്വാഴ്ച)വരെയാണ് മസ്റ്ററിങ്ങിന് അനുവദിച്ചിട്ടുള്ള സമയം.വിരലടയാളം പൊരുത്തപ്പെടാത്തതിനാൽ മസ്റ്ററിങ് നടത്താൻ കഴിയാത്തവരുമുണ്ട്. റേഷൻകാർഡ് മസ്റ്ററിങ് (ഇ-കെ.വൈ.സി.) അസാധുവാക്കിയവരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകും എന്ന് അറിയുന്നു .അങ്ങനെ ഉള്ള ആളുകള്‍ക്ക് വീണ്ടും അറിയിപ്പ് നല്‍കി പേരുകള്‍ കൃത്യമായി ലഭിക്കാന്‍ നടപടി ഉണ്ടാകും .

ആധാര്‍ കാര്‍ഡിലെ പേര് പോലെ തന്നെ ആണോ റേഷന്‍ കാര്‍ഡിലെ പേരുകള്‍ എന്ന് ഉടമകള്‍ തന്നെ നോക്കി ബോധ്യമാക്കണം .ഇല്ലെങ്കില്‍ റേഷന്‍ കാര്‍ഡിലെ പേരുകള്‍ പോലെ തന്നെ ആധാര്‍ കാര്‍ഡിലെ പേരുകള്‍ തിരുത്തേണ്ടി വരും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments