പത്തനംതിട്ട –മധ്യ തിരുവിതാംകൂറിലെ പ്രമുഖ ഓൺലൈൻ മാധ്യമങ്ങൾ പങ്കെടുക്കുന്ന ഓൺലൈൻ മാധ്യമ കൂട്ടായ്മ,പുരസ്കാര സമർപ്പണവും പത്തനംതിട്ട ജില്ലയിലെ പ്രമുഖ ചിത്രകാരികളുടെ ചിത്ര പ്രദർശനവും മാർച്ച് 31 ഞായർ 2 മണിക്ക് അടൂർ ഹോട്ടൽ വൈറ്റ് പോർട്ടിക്കോയിൽ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു .
ചിത്രപ്രദർശനം അടൂർ നഗരസഭാ അധ്യക്ഷ ദിവ്യ റെജി മുഹമ്മദ് ഉദ്ഘാടനം ചെയ്യും.ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ അധ്യക്ഷത വഹിക്കും.2.30 ന് ഓൺലൈൻ മാധ്യമ കൂട്ടായ്മ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും.ശിലാ സന്തോഷ് അധ്യക്ഷത വഹിക്കും.
ഓൺലൈൻ മാധ്യമ പ്രവർത്തകരെ പ്രശസ്ത കാർട്ടൂണിസ്റ്റ് ഡോ. ജിതേഷ്ജി ആദരിക്കും. ഡോ. പുനലൂർ സോമരാജൻ , ഹരി പത്തനാപുരം എന്നിവർ മുഖ്യ അതിഥികളാവും.അടൂരിലെ ആദ്യകാല മാധ്യമപ്രവർത്തകൻ ആര്‍ ആര്‍ മോഹൻ സ്മാരക അടൂർ ദേശപ്പെരുമ മാധ്യമ പുരസ്കാരം രതീഷ് രവിക്കുംകെ പി ചന്ദ്രൻ സ്മാരക മാധ്യമ പുരസ്കാരം പ്രശാന്ത് കോയിക്കലിനും പി.റ്റി. രാധാകൃഷ്ണകുറുപ്പ് സ്മാരക മാധ്യമ പുരസ്കാരം അൻവർ എം സാദത്തിനും സമർപ്പിക്കും.
അടൂർ ദേശപ്പെരുമ സാഹിത്യ ശ്രേഷ്ഠ പുരസ്കാരം ഡോ. പഴകുളം സുഭാഷ്, അടൂർ ദേശപ്പെരുമ കലാ ശ്രേഷ്ഠ പുരസ്കാരം ഡോ. മണക്കാല ഗോപാലകൃഷ്ണനും അടൂർ ദേശപ്പെരുമ -ബിസിനസ്സ് എക്സലൻ്റ് അവാർഡ് . ആര്‍ രതീഷ് കുമാർ ഗിരീഷ് കുമാർ എന്നിവരും അടൂർ ദേശപ്പെരുമ സാമൂഹ്യ സേവന പുരസ്കാരം വി എസ് യശോധര പണിക്കർ രാജേഷ് മണ്ണടി എന്നിവരും വിവിധരംഗങ്ങളിൽ നിസ്തുലമായ സംഭാവനകൾ നൽകി ശോഭിക്കുന്ന വ്യക്തിത്വങ്ങൾക്ക് നൽകുന്ന അടൂർ ദേശപ്പെരുമ സ്പെഷ്യൽ അവാർഡ് ഡോ. നിഷാദ് എസ് നായർ.ശ്യാം ഏനാത്ത്, രമ്യാ മനോജ്,ബാബുദിവാകരൻ, റോബിൻ ബേബി,മനുലാൽ,അക്ഷയ് കുമാർ
ആർദ്രാ സുനിൽ എന്നിവരും ഏറ്റുവാങ്ങും.
ശിലാ മ്യൂസിയവും ഡയൽ കേരള ഓൺ ലൈൻ ചാനലും ന്യൂസ് ട്രാക്ക് കേരള ഓൺ ലൈൽ ചാനലും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.സാമൂഹ്യ സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും എന്ന് സംഘാടക ഭാരവാഹികളായ ജയന്‍ ബി തെങ്ങമം ,ശിലാ സന്തോഷ് , പ്രജിന്‍ എന്നിവര്‍ അറിയിച്ചു