തിരുവനന്തപുരം :- ടൂറിസം, വ്യവസായ മേഖലകളിൽ കൂടുതൽ ഇളവ് നൽകുന്നതാണ് പുതിയ മദ്യനയം. പ്രത്യേക അപേക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും അനുമതി നൽകുക. ശ്രീനാരായണഗുരു ജയന്തി ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ പ്രത്യേക അനുമതി ഉണ്ടാകില്ല.
കേന്ദ്രസർക്കാർ നടത്തുന്ന കടുത്ത സാമ്പത്തിക പുരോഗത്തിനിടയിൽ വ്യാവസായിക ടൂറിസം മേഖലയിലെ തനത് വരുമാനം ലക്ഷ്യമുട്ടാണ് സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം. കോവിഡിന് ശേഷം വിദേശ ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിൽ വൻവർദ്ധനവാണ് കേരളത്തിൽ ഉണ്ടായത്.
ഒന്നാം തീയതികളിലെ മദ്യ നിരോധനം വിദേശ ആഭ്യന്തര ടൂറിസ്റ്റുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. സ്റ്റാർട്ടപ്പ് മേഖലയിൽ ഉൾപ്പെടെ വൻ വ്യവസായിക സംരംഭകരെയാണ് സംസ്ഥാനം ആകർഷിക്കുന്നത്. ഇതിനും ഡ്രൈഡേ തടസ്സമാകുന്നു എന്ന് കണ്ടാണ് ഒന്നാം തീയതിയിലെ ബ്രൈഡേയ്ക്ക് പ്രത്യേക അനുമതി വാങ്ങിയുള്ള ഇളവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനം.
മൈസ് ടൂറിസം ഇടങ്ങളിൽ ഒന്നാം തീയതിയും മദ്യം നൽകാനാണ് അനുമതി. മീറ്റിങുകൾ, ഇൻസെന്റീവ്സ്, കോൺഫറൻസസ് എക്സിബിഷൻസ് എന്നിവ ഉൾപ്പെടുന്ന വിനോദസഞ്ചാരമാണ് മൈസ് ടൂറിസം ബാർ ഹോട്ടലുകൾ പരിപാടിയുടെ വിവരങ്ങൾ കാണിച്ച് നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് കമീഷണർ ആണ് അനുമതി നൽകുക.നേരത്തേതന്നെ ആസൂത്രണംചെയ്ത് വലിയൊരു സംഘത്തെയെത്തിച്ചുനടത്തുന്ന വിവിധ പരിപാടികളാണ് ഇതിൽ ഉൾപ്പെടുന്നത്.ഇതിനായി പ്രത്യേക ഫീസിടാക്കും.
ശ്രീനാരായണഗുരു ജയന്തി അടക്കം നിയമപ്രകാരം മദ്യനിരോധനമുള്ള വർഷത്തിലെ ആറു ദിവസങ്ങളിൽ ഈ ഇളവ് ലഭിക്കില്ല. ബാർ ഹോട്ടലുകൾ പരിപാടിയുടെ വിവരങ്ങൾ കാണിച്ച് നൽകുന്ന അപേക്ഷയുടെ അടിസ്ഥാനത്തിൽ എക്‌സൈസ് കമീഷണർ ആണ് അനുമതി നൽകുക. നിശ്‌ചിത ഫീസ് ഈടാക്കും. ശ്രീനാരായണഗുരു ജയന്തി അടക്കം നിയമപ്രകാരം മദ്യനിരോധനമുള്ള വർഷത്തിലെ ആറു ദിവസങ്ങളിൽ ഈ ഇളവ് ലഭിക്കില്ല. ഈ അവധി ദിവസങ്ങൾ ഒന്നാം തീയതി ആണെങ്കിലും ഇളവ് ബാധകമായിരിക്കില്ല.
ഇന്ത്യൻ രജിസ്ട്രി ഓഫ് ഷിപ്പിങ് സർട്ടിഫിക്കേഷൻ ഉള്ള യാനങ്ങളിൽ മദ്യം വിതരണം ചെയ്യാൻ അനുമതി നൽകും.യാനങ്ങളിലെ വിനോദ സഞ്ചാരികൾക്ക് മാത്രമാണ് മദ്യം വിതരണം ചെയ്യാൻ അനുമതി ലഭികുക. കള്ളു ഷാപ്പുകളുടെ ദൂരപരിധിയിൽ ഇളവുണ്ടാകില്ല. ആരാധനാലയങ്ങളിൽനിന്നും വിദ്യാലയങ്ങളിൽനിന്നും നിലവിലുള്ള ദൂരപരിധിയായ 400 മീറ്ററിൽ വിട്ടുവീഴ്‌ച ഉണ്ടാകില്ലെന്ന് കരട് മദ്യനയത്തിൽ പറയുന്നു. പഴവർഗങ്ങളിൽ നിന്നു വീര്യം കുറഞ്ഞ മദ്യം നിർമിക്കാനും മദ്യ നയം അനുമതി നൽകുന്നുണ്ട്.