Sunday, December 22, 2024
Homeഇന്ത്യഇന്ന് ജമ്മു-കശ്മീർ, ഹരിയാന ജനവിധി :രാവിലെ എട്ടു മുതല്‍ വോട്ടെണ്ണൽ

ഇന്ന് ജമ്മു-കശ്മീർ, ഹരിയാന ജനവിധി :രാവിലെ എട്ടു മുതല്‍ വോട്ടെണ്ണൽ

ജമ്മു കശ്മീർ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലംഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടു മുതല്‍ വോട്ടെണ്ണൽ നടക്കും . ഹരിയാനയിൽ അധികാരം നിലനിർത്തുമെന്ന് ബിജെപി ആത്മ വിശ്വാസം പ്രകടിപ്പിച്ചു . ഹരിയാനയിൽ കേവലഭൂരിപക്ഷവും ജമ്മു കശ്മീരിൽ മേൽക്കൈയും പ്രവചിച്ച എക്സിറ്റ് പോളുകൾ നൽകിയ ആവേശത്തിലാണ് “ഇന്ത്യ’ മുന്നണിയും കോൺഗ്രസും.

ഹരിയാനയിൽ 10 വർഷത്തെ ഇടവേളയ്ക്കുശേഷം കോൺഗ്രസ് വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നാണു പ്രവചനം. ജമ്മു കശ്മീരിൽ നാഷണൽ കോൺഫറൻസ്- കോൺഗ്രസ് സഖ്യത്തിന് മേൽക്കൈ ലഭിക്കുമെന്നും പിഡിപി പിന്തുണച്ചാൽ സർക്കാർ രൂപീകരിക്കാനാകുമെന്നും എക്സിറ്റ് പോളുകൾ പറയുന്നു.മൂന്നാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുകളാണിത്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി നീക്കിയശേഷമുള്ള ആദ്യ നിയമസഭാ തെരഞ്ഞെടുപ്പുമാണിത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments