Monday, September 16, 2024
Homeപുസ്തകങ്ങൾമലയാളി മനസ്സിലെ "പുണ്യ ദേവാലയങ്ങളിലൂടെ" പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

മലയാളി മനസ്സിലെ “പുണ്യ ദേവാലയങ്ങളിലൂടെ” പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.

മലയാളി മനസ്സ് വെള്ളിയാഴ്ച തോറും സ്ഥിരമായി പ്രസിദ്ധീകരിച്ചു വന്നിരുന്ന ലൗലി ബാബു തെക്കെത്തലയുടെ ” പുണ്യ ദേവാലയങ്ങളിലൂടെ “എന്ന രചന കറന്റ്‌ ബുക്സ് “കേരളത്തിലെ പള്ളികൾ” എന്ന പേരിൽ പ്രസിദ്ധീകരിച്ചു.

പൊന്നിൻ ചിങ്ങം പിറന്ന 2024 ഓഗസ്റ്റ് 16 ന് പുസ്തകത്തിന്റെ പ്രകാശനം ഓൺലൈൻ വഴി തൃശൂർ അതിരൂപതയിലെ നെല്ലങ്കര ഇടവക വികാരിയും മേരി മാതാ സെമിനാരി പ്രൊഫസറുമായ റവ. ഫാ.ഡോക്ടർ ബിൽജോ വാഴപ്പള്ളി നിർവഹിച്ചു.

മലയാളി മനസ്സിൽ സ്ഥിരമായി വന്നിരുന്ന പുണ്യ ദേവാലയങ്ങളിലൂടെ എന്ന രചന ഏറെപ്പേർ വായിക്കുകയും അഭിനന്ദനങ്ങൾ നൽകിയിട്ടുമുള്ളതാണ്. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കുവാൻ ചീഫ് എഡിറ്റർ രാജു ശങ്കരത്തിൽ തന്നെ നിർദ്ദേശം നൽകിയിരുന്നതും ഡോക്ടർ തോമസ് സ്കറിയ, പ്രൊഫസർ ഇട്ടി എ. വി, എന്നിവർ പുണ്യ ദേവാലയങ്ങളുടെ ചരിത്രം പുസ്തകമാക്കുന്നത് ഏറെ നന്നായിരിക്കും എന്ന് അഭിപ്രായം പ്രകടിപ്പിച്ചതുമാണ് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ പ്രേരണയായത്.

പ്രിയതമയുടെ ആഗ്രഹം അറിഞ്ഞ ലൗലി ബാബുവിന്റെ ഭർത്താവ് കുവൈറ്റ്‌ റാഡിസൺ ബ്ലൂ ഹോട്ടലിൽ ഡയറക്ടർ ഓഫ് എഞ്ചിനീയർ ആയ ശ്രീ ബാബു പോൾ ബർത്ഡേ ഗിഫ്റ്റ് ആയി മെയ്‌ 31ന് ലൗലി ബാബു തെക്കെത്തലയ്ക്ക് കറന്റ്‌ ബുക്സ് വഴി പുസ്തകം പ്രസിദ്ധീകരിക്കാനുള്ള തുക സമ്മാനിച്ചു.

കുവൈറ്റ് നിവാസിയായ ലൗലി ബാബു ഓഗസ്റ്റിൽ അവധിക്കാലം ആഘോഷിക്കാൻ നാട്ടിൽ എത്തിയപ്പോൾ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് വിപുലമായ രീതിയിൽ പ്രകാശനം ചെയ്യാനുള്ള തീരുമാനമായിരുന്നു എന്നാൽ കേരളത്തിൽ വയനാട്, വിലങ്ങനാട് എന്നിവിടങ്ങളിൽ നടന്ന പ്രകൃതി ദുരന്തത്തിലുണ്ടായ ദുഃഖകരമായ സാഹചര്യം മൂലം വിപുലമായ പ്രകാശനം തല്ക്കാലം വേണ്ട എന്ന് വെയ്ക്കുകയിരുന്നു.

ഓൺലൈൻ പ്രകാശനം, എല്ലാ നല്ല കാര്യങ്ങൾക്കും എപ്പോഴും മുന്നിട്ട് നിൽക്കുന്ന നെല്ലങ്കര ഇടവക വികാരിയും മേരി മാതാ സെമിനാരി പ്രൊഫസറുമായ റവ. ഫാ.ഡോക്ടർ ബിൽജോ വാഴപ്പള്ളി നിർവഹിച്ചു. നെല്ലങ്കരയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പ് നടത്തി നാനാ ജാതി മതസ്ഥർക്ക് അത്താണിയായി മാറിയ റവ. ഫാ.ഡോക്ടർ ബിൽജോയെ പുസ്തകം പ്രകാശനത്തിന് ലഭിച്ചത് ഈശ്വരാനുഗ്രഹം കൊണ്ടാണെന്നു ലൗലി ബാബു മലയാളി മനസിനോട് കൂട്ടിച്ചേർത്തു.

വിപുലമായ പുസ്തക പ്രകാശനം കുവൈറ്റിൽ വെച്ച് സിറോ മലബാർ കൾചറൽ അസോസിയേഷൻ സെന്റ് സെബാസ്റ്റ്യൻ യൂണിറ്റ് കുടുംബ കൂട്ടായ്മയിൽ വെച്ച് സെപ്റ്റംബറിൽ നടത്തുന്നതായിരിക്കും.

“കേരളത്തിലെ പള്ളികൾ “എന്ന പുസ്തകത്തിനു വജ്രത്തിളക്കം നൽകുന്ന അവതാരിക എഴുതിയിരിക്കുന്നത്  മലയാളി മനസ്സ് USA ചീഫ് എഡിറ്റർ, അമേരിക്കയിലെ പെൻസിൽവാനിയ സ്റ്റേറ്റ് നോട്ടറി ശ്രീ രാജു ജി ശങ്കരത്തിലാണ്.

കുവൈറ്റ്‌ സാൽമിയ ഇടവക മലയാളം സെക്ഷൻ വികാരി ഫാദർ ജോൺസൺ നെടുമ്പുറത്തച്ചൻ അനുഗ്രഹാശംസ നൽകിയത് പുസ്തകത്തിനെ ഏറെ ശോഭിതമാക്കി.

കുടുംബാംഗമായ ഫാദർ ജോഫി മഞ്ഞില, മലയാളി മനസ്സിൽ സ്ഥിരമായി എഴുതുന്ന പ്രൊഫസർ എ. വി. ഇട്ടി എന്നിവർ ആശംസകൾ എഴുതിയത് പുസ്തകത്തെ മിന്നി തിളങ്ങുന്നതായി മാറ്റി.

കേരളത്തിലെ പള്ളികൾ എന്ന പുസ്തകത്തിന് പാലാ സെന്റ് തോമസ് കോളേജ് പ്രൊഫസർ ഡോക്ടർ തോമസ് സ്കറിയ എഴുതിയ പഠനം പുസ്തകത്തെ ഈടുറ്റതാക്കി.

C ന്യൂസ്‌ ചീഫ് എഡിറ്റർ ശ്രീ ജോ കാവാലം, ബെത്ലെഹേം സ്കൂൾ മുൻ ഹെഡ്മിസ്ട്രസ് സിസ്റ്റർ വലൻസിയ, ബെത്ലെഹേം സ്കൂൾ അധ്യാപകർ, സ്കൂൾ ഫ്രണ്ട്സ് ഗ്രൂപ്പ്‌, ജോസ് മഞ്ഞില, ബെന്നി മഞ്ഞില, തോമസ് മുണ്ടശ്ശേരി, ചിറയത്തു മഞ്ഞില കുടുംബാംഗങ്ങൾ, ചിറയത്തു തെക്കെത്തല കുടുംബാംഗങ്ങൾ, മലയാളി മനസ്സ് ഓൺലൈൻ പത്രകുടുംബത്തിലെ അംഗങ്ങൾ എന്നിവർ നൽകിയ പ്രോത്സാഹനം ഏറെ വിലപ്പെട്ടതാണെന്നു ലൗലി ബാബു സ്മരിച്ചു.

പുണ്യ ദേവാലയങ്ങളുടെ ഇൻഫർമേഷൻ തന്ന എല്ലാവർക്കും, തന്നെ എഴുത്തിൽ ഏറ്റവും കൂടുതൽ സഹായിക്കുന്ന മക്കൾ ഏബൽ ജോസഫ് ബാബുവിനും ബ്രെറ്റലി ബാബുവിനും തന്റെ സ്നേഹം രേഖപ്പെടുത്തിയും തന്റെ മാതാപിതാക്കൾക്കും മുത്തശ്ശനും മുത്തശ്ശിയ്‌ക്കും സർവോപരി ദൈവത്തിനും നന്ദി പറഞ്ഞുകൊണ്ടും ശ്രീമതി ലൗലി ബാബു എഴുതിയ നന്ദിയുടെ വാക്കുകൾ പുസ്തകത്തിനെ ഏറെ ഹൃദ്യമാക്കുന്നു.

കേരളത്തിലെ പുണ്യ ദേവാലങ്ങളുടെ കാലം, സവിശേഷത, സംസ്കാരം, ചരിത്രം എന്നിവയോടൊപ്പം ഈ ദേവാലയ സന്ദർശനത്തിലെ തന്റെ ഓർമ്മകളും പങ്കു വെയ്ക്കുന്ന ഈ ചെറുഗ്രന്ഥം ഒരു ഗൈഡ് പോലെ ഉപയോഗപ്രദമാണ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments