Thursday, January 2, 2025
Homeസ്പെഷ്യൽകുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART - 4) (അദ്ധ്യായം 9) ✍ റവ. ഡീക്കൺ...

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ? (PART – 4) (അദ്ധ്യായം 9) ✍ റവ. ഡീക്കൺ ഡോ. ടോണി മേതല

റവ. ഡീക്കൺ ഡോ. ടോണി മേതല

4. ദൈവതേജസ്സ് നിറഞ്ഞവൾ ആകണം.

സദൃശ31:18 “അവളുടെ വിളക്ക് രാത്രിയിൽ കെട്ടുപോകുന്നതുമില്ല.” രാത്രിയായാലും പകലായാലും അവൾക്കു ലഭിച്ച വെളിച്ചം ഇപ്പോഴും നിലനിൽക്കുന്നു. ആ വെളിച്ചമാണ് മറ്റുള്ളവരിലേക്ക് പകർത്തേണ്ടത്. കുടുംബത്തിൽ നല്ല സാക്ഷ്യമുള്ളവളാകണം. വീട്ടിലും നാട്ടിലും എവിടെയാണെങ്കിലും നല്ലരീതിയിൽ ഇടപെടണം നല്ല സംസാരവും വേണം.

മുൻപ് പറഞ്ഞതുപോലെ ദൈവികവെളിച്ചം നിറഞ്ഞവളാകണം. കറു ത്തതായാലും വെളുത്തതായാലും കർത്താവിന്റെ കൈവെപ്പ് പാര മ്പര്യമായി ലഭിച്ചിട്ടുള്ള ഏതു വ്യക്തിക്കും അതിന്റെതായ മാറ്റമുണ്ട്. ദൈവിക അനുഭവം അവരിലൂടെ ലഭിക്കും.

5. ദരിദ്രരെ സഹായിക്കുന്നവളാകണം.

സദൃശ.31:20 അവൾ തന്റെ കൈ എളിയവർക്ക് തുറക്കുന്നു. കുടുംബത്തിലെ സ്ത്രീകൾ കരുണയും സ്നേഹവും ഉള്ളവരായി പെ രുമാറണം. ദരിദ്രരോട് അനുകമ്പ തോന്നി അവർക്ക് വേണ്ടി സഹായ ങ്ങൾ ചെയ്യുന്നവളാകണം.
ചില സ്ത്രീകൾ വേലക്കാരോടും ദരിദ്രരോടും ഒരു ദയയുമില്ലാതെ സം സാരിക്കുന്നത് കേൾക്കാം. അവരുടെ കൈയിൽ കിട്ടുന്നത് വലിച്ചെറി ഞ്ഞാണ് പ്രതിഷേധം അറിയിക്കുന്നത്.

ദേഷ്യം പൈശാചികമാണ് അലറിവിളിച്ച് ഭർത്താവ് ഒന്ന് പറയുമ്പോൾ രണ്ട് പറഞ്ഞ് തല്ലുവാങ്ങുകയും ചെയ്യുന്നു
വേലക്കാരെ ചെറുതായി കാണണ്ട, അവരുടെ കൈകൾകൊണ്ട് ഉണ്ടാക്കിയ ഭക്ഷണമല്ലെ നാം കഴിക്കുന്നത്. അവർ കഴുകി ഉണക്കിയ വസ്ത്രമല്ലേ നമ്മൾ ധരിക്കുന്നത്. അവർ പറമ്പിൽ വേല ചെയ്തതി ന്റെ ഫലമല്ലേ നാം അനുഭവിക്കുന്നത്.
നമ്മൾ ജോലി ചെയ്തതിന് പൈസ കൊടുക്കാനുണ്ടാകും. എന്നാലും അവരെ കൊച്ചാക്കി കളയരുത്. അവരുടെ ജീവിതത്തിലും നിങ്ങളെ പോലുള്ളവരുടെ സഹായം ആവശ്യമാണ്.
അവരുടെ ഭവനങ്ങളിൽ മിക്ക ദിവസവും സ്വസ്ഥതയും സമാധാന വും ഉണ്ടാവില്ല. പട്ടിണിപോലും കിടക്കേണ്ടതായി വരും. അവരുടെ വീടുകളിൽ പ്രശ്നം ജോലിസ്ഥലത്തും പ്രശ്നം. അതാണ് പറഞ്ഞത് അവരോട് അനുകമ്പ തോന്നി സ്നേഹത്തോടെ പെരുമാറണം. പണക്കാരുടെ കുടുംബങ്ങളും എത്രയോ കുടുംബങ്ങളിൽ ഉറക്കമില്ലാ ത്തവർ ഉണ്ട്. പണത്തിന്റെതായ അഹങ്കാരം തലക്കുപിടിച്ചിരിക്കുന്നു. ജോലിക്കാരോട് കരുണ ഇല്ലാതെ പെരുമാറുന്നു. ന്യായമായ കൂലി കൊടുക്കാതെ പിടിച്ചുവെക്കുന്നു.

കൂലിക്കാരുടെ കൂലി കൊടുക്കാതെ പിടിച്ചുവെച്ചാൽ എന്താണ് നിങ്ങൾക്ക് സംഭവിക്കുന്നതെന്ന് വചനം പറയുന്നുണ്ട്.
യാക്കോ.1: 5 മുതൽ ‘അല്ലയോ ധനവാന്മാരെ നിങ്ങളുടെ മേൽവ രുന്ന ദുരിതങ്ങൾ നിമിത്തം കരഞ്ഞു മുറയിടുവിൻ. നിങ്ങളുടെ ധനം ദ്രവിച്ചും ഉടുപ്പ് പുഴുവരിച്ചും പോയി. നിങ്ങളുടെ പൊന്നും വെള്ളി യും കറപിടിച്ചു. ആ കറ നിങ്ങളുടെ നേരെ സാക്ഷിയാകും. അത് തീ പോലെ നിങ്ങളുടെ ജഡത്തെ തിന്നു കളയും. അന്ത്യകാലത്ത് നിങ്ങൾ നിക്ഷേപങ്ങളെ ശേഖരിച്ചിരുന്നു. നിങ്ങടെ നിലങ്ങളെ കൊയ്ത വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചുവല്ലോ. അത് നിങ്ങളുടെ അടു ക്കൽനിന്ന് നിലവിളിക്കുന്നു. കൊയ്തവരുടെ മുറവിളി സൈന്യങ്ങ ളുടെ കർത്താവിന്റെ ചെവിയിൽ എത്തിയിരിക്കുന്നു. നിങ്ങൾ ഭൂമിയിൽ ആഡംബരത്തോടെ സുഖിച്ച് പുളച്ച് കൊലദിവസത്തിൽ എന്നപോലെ നിങ്ങളുടെ ഹൃദയത്തെ പോഷിപ്പിച്ചിരിക്കുന്നു. നിങ്ങൾ നീതിമാനെ കുറ്റംവിധിച്ച് കൊന്നു. അവൻ നിങ്ങളോട് മറുത്തുനിൽക്കുന്നുമില്ല.” ധനവാന്മാരുടെ മേൽവരുന്ന ദുരിതങ്ങൾ, കഷ്ടതകൾ, ബുദ്ധിമുട്ടുകൾ വലിയ സംഭവം നടക്കാൻ പോകുന്നു. അതിനാൽ പശ്ചാത്തപിച്ച് ദൈവസന്നിധിയിൽ ചെല്ലുക.

നിങ്ങളുടെ ധനം ദ്രവിച്ചു, ഉടുപ്പ് പുഴുവരിച്ചു. പൊന്നും വെള്ളിയും കറപിടിച്ചു. ആ കറയാണ് നിങ്ങൾക്ക് എതിരായി സാക്ഷി പറയുന്നത്. സ്വർണ്ണവും വെള്ളിയും തീപോലെ നിങ്ങളുടെ ജഡത്തെ തിന്ന് കള യുന്നു. ഈ അന്ത്യകാലത്തിൽ നിങ്ങൾ എന്തിന് നിക്ഷേപങ്ങൾ ഉണ്ടാക്കി വക്കുന്നു. അതിന്റെ ഒരു പ്രയോജനവുമില്ല. നിങ്ങളുടെ വേലക്കാരുടെ കൂലി നിങ്ങൾ പിടിച്ചു വച്ചത് വലിയ ശാപ മാണ്. അവർ ദൈവ സന്നിധിയിൽ നിന്ന് കരയുന്നു. കർത്താവു ആ മുറവിളി കേട്ട് ഉത്തരം നൽകും. കൊലദിവസം എന്നപോലെ നിങ്ങൾ ഭൂമിയിൽ സുഖിച്ചു പുളച്ച് നിങ്ങളുടെ ഹൃദയത്തെ സന്തോഷിപ്പിച്ചു. നീതിമാനായ സത്യവാനായ കൂലിക്കാരനെ നിങ്ങൾ ഏഷണി പറഞ്ഞ് കള്ളനാക്കി കുറ്റം വിധിച്ച് കൊന്നുകളഞ്ഞു.

പ്രിയരേ അർഹതയില്ലാത്തത് അനുഭവിക്കാൻ ആർക്കും പറ്റില്ല. തട്ടിയെടുത്തതും വഞ്ചിച്ചെടുത്തതും നിലനിൽക്കില്ല. പ്ലാവിൽ നിന്ന് ചാടി ചീഞ്ഞുപോകുന്ന ചക്ക പഴമോ, വെള്ളം കയ റി ചീഞ്ഞു പോയ കപ്പയോ, കട്ടിൽ ഒടിഞ്ഞു പോയ വാഴക്കുലയോ ഒന്നും നശിച്ചു പോയാലും ആർക്കും കൊടുക്കാതെ ഇരിക്കുന്ന വീട്ടമ്മമാർ ഒത്തിരിയുണ്ട്. ഒരു നേരത്തെ ആഹാരത്തിന് നിവർത്തിയില്ലാത്തവർ എത്രയോ പേരുണ്ട് അതൊന്നും കാണാൻ പറ്റാത്ത കണ്ണുകളും കഠിന ഹൃദയവുമാ ണ് അവർക്കുള്ളത്. നാം നാലു നേരവും വയർ നിറച്ച് ഭക്ഷണം കഴിക്കുമ്പോൾ ഒരു നേരം പോലും കഴിക്കാത്തവർ നമ്മടെ അയൽപക്കത്ത് ഉണ്ടാവും. അവർക്ക് കൊടുത്തില്ലെങ്കിൽ അനുഗ്രഹത്തിന് പകരം ശാപമാവും.

നിങ്ങളുടെ കുടുംബത്തിലും പറമ്പിലും അടിമ പണി ചെയ്യുന്നവർക്ക് ന്യായമായ കൂലി കൊടുക്കണം. വിശക്കാതെ ഭക്ഷണവും നൽകണം. അർഹിക്കാത്ത സമ്പത്ത് കൂട്ടിവച്ചാൽ അത് ആർക്കും അനുഭവിക്കാൻ പറ്റില്ല. പട്ടിണി പാവങ്ങളെക്കൊണ്ട് പറമ്പിലും പാടത്തും കമ്പനിക ളിലും മഴയത്തും വെയിലത്തും ജോലി ചെയ്യിച്ച് കൂലികൊടുക്കാതെ തമ്മിതല്ലുണ്ടാക്കുന്നവർ വേറെയും.
കൊടുക്കുന്നവരെ ദൈവം അനുഗ്രഹിക്കും. ആരും നശിച്ചുപോയിട്ടു മില്ല.
ഒരു പാവപ്പെട്ട വീട്ടിലെ ഒരു പെൺകുട്ടിയെ കെട്ടിച്ചയക്കാൻ സഹായി ച്ചാൽ അവരും നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കും. ദൈവനാമത്തിൽ കൊടുത്താൽ നൂറുമടങ്ങ് തിരിച്ചുകിട്ടും എന്ന് വചനം പറയുന്നു.

കയറിക്കിടക്കാൻ കിടപ്പാടമില്ലാത്ത എത്രയോ പേർ നമ്മുടെ നാട്ടിലു ണ്ട്. പഠിക്കാൻ താല്പര്യമുണ്ട് എന്നാൽ സാമ്പത്തിക ബുദ്ധിമുട്ട്, രോ ഗികളായി കിടക്കുന്നവർ മക്കൾ ഉപേക്ഷിച്ച് ഇറക്കിവിട്ട എത്രയോ മാതാപിതാക്കൾ.
ലോകത്തിലുള്ള സകലരെയും വിളിച്ച് ആർഭാടമായി മക്കളുടെ വിവാ ഹം പൊടി പൊടിക്കുമ്പോൾ കുറച്ച് നല്ല അഭിപ്രായം കിട്ടും പക്ഷെ യോഗ്യമായ വസ്ത്രം ധരിക്കണം. ലജ്ജാശീലത്തോടും സുബോധ ത്തോടുംകൂടെ സൽപ്രവർത്തികൾ ചെയ്ത് സൗമ്യതയോടെ ജീവിക്കു ന്നതാണ് സ്ത്രീയുടെ അലങ്കാരം.
ശരീരത്തിൽ ദൈവം തന്നിരിക്കുന്നതിനെ ദൈവം ദാനമായി തന്ന സൗന്ദര്യത്തെ ഇല്ലാതാക്കി മനുഷ്യൻ സ്വന്തസൃഷ്ടിയായ ശരീരലങ്കാര ത്തിലേക്ക് പോകുന്നത് ശാപമാണ്. കണ്ണെഴുതി, സാരിക്ക് മാച്ച് ചെയ്യുന്ന കമ്മലും മാലയും വളയും ചെരു പ്പും ലിപ്സ്റ്റിക്കും പൊട്ടും. ഇങ്ങനെയെല്ലാം ചെയ്ത് ശരീരത്തെ അലങ്കരിച്ച് കിണുങ്ങി കിണുങ്ങി നടക്കുന്നത് എന്തിനാണ്, മറ്റുള്ള വരെ ആകർഷിക്കാനല്ലെ.
യിരമ്യ 4:30 “നീ രക്താംബരം ധരിച്ചാലും നിന്റെ കണ്ണിൽ മഷിയെഴുതി യാലും വ്യർത്ഥമായി നിനക്ക് സൗന്ദര്യം വരുത്തുന്നു. ചിലരുടെ കണ്ണിലേക്ക് നോക്കിയാൽ അറിയാം, ഇരുട്ടാണ്. കണ്ണെഴു തി വാലുപിടിച്ച് തലയിലും കഴുത്തിലും നെറ്റിയിലും നിറയെ പൊട്ടും കുത്തി കാലിലും കൈയിലും ചങ്ങലയണിഞ്ഞ് തുള്ളിച്ചാടി നടന്നാ ൽ അന്തസും അഭിമാനവുമാണെന്നാണ് ഇവരുടെ വിചാരം. എന്നാൽ വചനം പറയുന്നത് നീ ചെയ്യുന്നത് വ്യർത്ഥമായി വെറുതെ സൗന്ദര്യം വരുത്തുന്നു എന്നാണ്.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് തന്റെ സ്വരൂപത്തിലാണ്. അങ്ങനെ യെങ്കിൽ മനുഷ്യൻ ദൈവത്തെപ്പോലെ ഇരിക്കും. അതിലും അല്പം താഴ്ത്തിയാണ് മനുഷ്യനെ സൃഷ്ടിച്ചത്.

ദൈവത്തിനറിയാം തന്റെ മനുഷ്യന് എത്രമാത്രം സൗന്ദര്യം വേണമെന്ന് അതനുസരിച്ചാണ് ഒരോരോ മനുഷ്യനും തന്നിട്ടുള്ളത്. അതിൽ എന്ത് വെച്ച് പിടിപ്പിച്ചാലും വൃത്തികേടാവുകയേയുള്ളു.
യെശയ്യാ 3:16 സീയോൺ പുത്രിമാർ നിഗളിച്ചു കഴുത്തു നീട്ടിയും ഏറുകണ്ണിട്ടും കൊണ്ട് സഞ്ചരിക്കയും, തത്തിത്തത്തി നടക്കയും കാൽകൊണ്ട് ചിലമ്പൊലി കേൾപ്പിക്കയും ചെയ്യുന്നത് നിമിത്തം. യഹോവ സീയോൺ പുത്രിമാരുടെ നിറുകെക്ക് ചൊറി പിടിപ്പിക്കും. യഹോവ അവരുടെ ഗുഹ്യപ്രദേശങ്ങളെ നഗ്നമാകും. അന്ന് കർത്താ വ് അവരുടെ കാൽചിലമ്പൊലികളുടെ അലങ്കാരം, അവരുടെ നെ റ്റിപ്പട്ടം, ചന്ദ്രക്കല, കത്തില്ലാകടകം, കവണി, തലപ്പാവ്, കാൽത്തള, പട്ടുകച്ച, പരിമളപെട്ടി, മൂക്കുത്തി, ഉത്സവവസ്ത്രം, മേലാട, ശിവ, ചെറുസഞ്ചി, ദർപ്പണം, ഷോപ്പാടം, കല്ലാവ്, തകിടു കൂട്, മോതിരം, മുക്കൂത്തി, മുട്ടുപടം എന്നിവ നീക്കിക്കളയും. അപ്പോൾ സുഗന്ധത്തി നുപകരം ദുർഗന്ധവും, അരകച്ചക്കുപകരം കഷണ്ടിയും, ഉടയാടക്കു പകരം രട്ടും, സൗന്ദര്യത്തിനു പകരം കരിവാളിപ്പും ഉണ്ടാകും.
ഇതാണ് അവസ്ഥ. നമ്മുടെ ശരീരത്തിൽ എത്രമാത്രം സൗന്ദര്യം വെച്ചുപിടിപ്പിക്കുന്നുവോ അതെല്ലാം ദുർഗന്ധമാണ് എന്ന് വചനം പറയുന്നു.

✍ റവ. ഡീക്കൺ ഡോ. ടോണി മേതല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments