എന്തൊക്കെ മോഹങ്ങളായിരുന്നു
എല്ലാം പാഴ്ക്കിനാവായി മാറി
ആരോരുമില്ലാതെ തേങ്ങിക്കരഞ്ഞു
കരിയിലയായി ഞാൻ മാറിയപ്പോൾ .
കുഞ്ഞായിരുന്നപ്പോൾ
കുഞ്ഞിളംകാറ്റെന്നെ
ചുംബനപ്പൂക്കളാൽ മൂടിനിന്നു.
പന്തൽ വിരിച്ചു ഞാൻ തണലേകി
നിന്നപ്പോൾ
കുഞ്ഞിക്കുരുവികൾ കൂടുകൂട്ടി
സൂര്യ കിരണങ്ങൾ മുത്തമിട്ടെൻമേനി
തങ്കത്തിളക്കമായ് മാറിയപ്പോൾ
പൂവുടലാകെ കോരിത്തരിച്ചു പോയ്
പൂത്തു വിരിഞ്ഞൊരു പൂമരമായ്
പൂക്കൾ വിരിഞ്ഞെല്ലാo
കായ്കനിയായപ്പോൾ
ഞാനൊരു പട്ടിണിക്കോലമായി.
പല്ലു
പോയുള്ളൊരുമുത്തശ്ശിയായപ്പോൾ
ഞാനൊരു പാഴ് വസ്തുവെന്നു
തോന്നി.
ഭക്ഷണം കിട്ടാതെ എല്ലും
തൊലിയുമായ്
ഞെട്ടറ്റു വീണു ഞാൻ പാരിടത്തിൽ
മധുരിക്കും ഓർമ്മകൾ ഓരോന്നു വന്നു
പോയ്
നൊമ്പരത്തോടെ കിടന്നു തേങ്ങി.
ഒരു കൊച്ചു കാറ്റെന്നെ
കോരിയെടുത്ത് പാരിടമെല്ലാം കറക്കി
മെല്ലെ…
കരിയിലയായിക്കിടക്കുന്ന എന്നുടെ
സങ്കടക്കഥകളിന്നാരു കേൾക്കാൻ.