Saturday, December 28, 2024
Homeസ്പെഷ്യൽമലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (മൂന്നാം ഭാഗം) 'തുഞ്ചത്തെഴുത്തഛൻ'

മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ (മൂന്നാം ഭാഗം) ‘തുഞ്ചത്തെഴുത്തഛൻ’

പ്രഭാ ദിനേഷ്✍

മലയാളി മനസ്സ് ലെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും
മലയാള സാഹിത്യത്തിലെ നക്ഷത്രപ്പൂക്കൾ എന്ന പംക്തിയുടെ നാലാം ഭാഗത്തിലേയ്ക്ക് സ്നേഹപൂർവ്വം സ്വാഗതം 🙏🙏

ഈ വിഷയത്തിലൂടെ ഇന്ന് എഴുതുന്നത് മലയാളസാഹിത്യത്തിലെ നക്ഷത്രപ്പൂവ് ആയ തുഞ്ചത്തെഴുച്ഛൻ അവർകളെ കുറിച്ചാണ് 🙏

തുഞ്ചത്തെഴുത്തച്ഛൻ

ആധുനിക’മലയാള ഭാഷയുടെ പിതാവ് ‘ എന്ന് വിശേഷിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഒരു കവിയാണ് തുഞ്ചെത്തെഴുത്തച്ഛൻ . തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ എന്ന അദ്ദേഹം 1495 ലാണ് ഇന്നത്തെ മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽ തൃക്കണ്ടിയൂർ ശിവക്ഷേത്രത്തിനടുത്തുള്ള
തുഞ്ചൻപറമ്പിലാണ് ജനിച്ചത് . അദ്ദേഹത്തിൻ്റെ ജീവചരിത്രം ഐതീഹ്യങ്ങളാലും അർദ്ധസത്യങ്ങളാലും മൂടപ്പെട്ടു കിടക്കുകയാണ് .

എഴുത്തച്ഛന് മുമ്പും മലയാളത്തിൽ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങൾ കേരള ദേശത്ത് വന്നിരുന്നിട്ടും എഴുത്തച്ഛനെ ആധുനിക മലയാള ഭാഷയുടെ പിതാവായും , മലയാളത്തിൻ്റെ സാസ്കാരിക ചിഹ്നമായും കരുതുന്നു . എഴുത്തച്ഛനാണ് മുപ്പത് അക്ഷരമുള വട്ടെഴുത്തിനു പകരം അമ്പത്തിയൊന്ന് അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തിൽ വരുത്തിയതെന്ന് പറയപ്പെടുന്നു . പ്രൊഫസർ കെ.പി. നാരായണൻ പിഷാരടിയുടെ നിരീക്ഷണത്തിൽ ‘ഹരിശ്രീ ഗന്പതയേ നമ :’ എന്നു മണ്ണിലെഴുതി അക്ഷരമെഴുത്ത് കുട്ടികൾക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛൻ തുടങ്ങിയതാണ് . എഴുത്തച്ഛൻ എന്ന സ്ഥാനപേര് ഒരു പക്ഷേ അദ്ദേഹം ഇപ്രകാരം വിദ്യ പകർന്നു നല്കിയതിൻ്റെ ബഹുമാനസൂചകമായി വിളിച്ചു പോകുന്നതാകാം !

അദ്ദേഹത്തിൻ്റെ കാവ്യങ്ങൾ തെളിമലയാളത്തിലായിരുന്നില്ല . സംസ്കൃത പദങ്ങൾ അദ്ദേഹം തൻ്റെ കാവ്യങ്ങളിൽ യഥേഷ്ടം ഉപയോഗിച്ചു കാണുന്നുണ്ട് . എന്നിരുന്നാലും കവനരീതീയിൽ നാടോടി ഈണങ്ങൾ ആവിഷ്കരിച്ചനിലൂടെ കവിത കുറെക്കൂടി ജനകീയമാക്കുകയിരുന്നു എഴുത്തച്ഛൻ ചെയ്തത് . ഇതു വഴിയാണ് അദ്ദേഹം വിശ്വസിച്ചു പോന്നിരുന്ന ഭക്തി പ്രസ്ഥാന മൂല്യങ്ങൾ ആവിഷ്ക്കരിചത്.

കിളിയെ കൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങൾ കുറെ കൂടി ജനങ്ങൾക്ക് സ്വീകാര്യമായി മാറി എന്നു വേണം കരുതുവാൻ . മലയാള ഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും , സാമാന്യജനത്തിന് എളുപ്പം സ്വീകരിക്കാവുന്ന രീതിയിൽ ഇതിഹാസങ്ങളുടെ സാരംശം വർണ്ണിച്ച് ഭാഷാകവിതകൾക്കു ജനഹൃദയങ്ങളിലേയ്ക്ക് ഇടം വരുത്തുവാൻ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണം അദ്ദേഹത്തിന് സാധ്യമായത് . സ്തൂത്യർഹമായ ഈ സേവനങ്ങൾ മറ്റാരെക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതിൽ പ്രതിഭാഷാശാസ്ത്രജ്ഞൻമാരും ചരിത്രകാരന്മാരും ഐക്യകണ്ഠേനെ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനെ മലയാള ഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചു പോന്നു !

അദ്ദേഹത്തിൻെറ കൃതികൾ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് മഹാഭാരതം കിളിപ്പാട്ട് എന്നിവ ഭാരതത്തിൻ്റെ ഇതിഹാസകാവ്യങ്ങളായ വാല്മീകി രാമായണം , വ്യാസഭാരതം എന്നിവയുടെ സ്വതന്ത്ര പരിഭാഷയായിരുന്നു . ഈ രണ്ടു ബൃഹത് കൃതികൾക്കു പുറമെ ഹരിനാമ കീർത്തനം ഭാഗവതം കിളിപ്പാട്ട് ചിന്താരത്നം ബ്രഹ്മാണ്ഡപുരാണം , ശിവപുരാണം , ദേവീമാഹാത്മ്യം , ഉത്തരരാമായണം , ശതമുഖ രാമായണം , കൈവല്യ നവനീതം എന്നിവയാണ് .

ശോകനാശിനിപ്പുഴ അഥവാ ചിറ്റൂർ പുഴയുടെ തീരത്തുള്ള എഴുത്തച്ഛന്റെ വാസസ്ഥാനത്തായിരുന്നു ഭാഗവതം കിളിപ്പാട്ടിൻ്റ രചന , അദ്ദേഹത്തിൻ്റെ ശിഷ്യൻ സൂര്യനാരായണൻ നിർവഹിച്ചത് . ദേശസഞ്ചാരം കഴിഞ്ഞ് സ്വദേശത്ത് തിരിച്ചു വന്ന എഴുത്തച്ഛൻ അവസാനകാലം സന്യാസം സ്വീകരിച്ച് ചിറ്റൂരിൽ ഒരു ഗുരുകുലം സ്ഥാപിച്ചതായും കരുതുന്നു .

പാലക്കാട് ജില്ലയിലെ ചിറ്റൂരിൽ ഭാരതപ്പുഴയുടെ തീരത്താണ് ഗുരു മഠം . രാമാനന്ദശ്രമത്തിൽ അദ്ദേഹത്തിൻ്റ മതിയടിയും യോഗദണ്ഡും സൂക്ഷിച്ചിട്ടുണ്ട് . 1575 ൽ അദ്ദേഹം ഇവിടെ വെച്ചാണ് നിര്യാതനായത് .

1964 ജനുവരി 15 ന് തുഞ്ചൻ സ്മാരകം രൂപം കൊണ്ടു . മലപ്പുറം ജില്ലയിലെ തിരൂർ പൂണ്ടോട്ടുകുളം കൂട്ടായി റോഡിൽ സ്ഥിതി ചെയ്യുന്ന തുഞ്ചൻ സ്മാരകം ആണ് തുഞ്ചൻ പറമ്പ് എന്നറിയപ്പെടുന്നത് . എല്ലാ വിദ്യാരംഭ വർഷവും മലയാളത്തിൻ്റെ ഹരിശ്രീ കുറിക്കാൻ അനേകം കുട്ടികൾ ഇവിടെയെത്താറുണ്ട് .

തുഞ്ചത്തെഴുത്തച്ഛൻ്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഡിസംബർ 31 ന് തുഞ്ചൻദിനമായി ആചരിക്കുന്നു . വിപുലമായ പരിപാടികളോടെ തിരൂരിലെ തുഞ്ചൻ സ്മാരകത്തിൽ ആഘോഷിക്കുന്നു .
അടുത്ത ലക്കം വീണ്ടും കണ്ടുമുട്ടാം❤️💕💕💕❣️

പ്രഭാ ദിനേഷ്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments