Tuesday, November 12, 2024
Homeപുസ്തകങ്ങൾകോട്ടയം പുഷ്പനാഥിന്റെ നാഗമാണിക്യം എന്ന അപസർപ്പക നോവലും അതിന്റെ ദാർശനീകതയും. ✍ ശ്യാമള ഹരിദാസ്...

കോട്ടയം പുഷ്പനാഥിന്റെ നാഗമാണിക്യം എന്ന അപസർപ്പക നോവലും അതിന്റെ ദാർശനീകതയും. ✍ ശ്യാമള ഹരിദാസ് .

ശ്യാമള ഹരിദാസ് .

മലയാളത്തിലെ പ്രമുഖ ജനപ്രിയ സാഹിത്യകാരനായിരുന്നു കോട്ടയം പുഷ്പനാഥ്. ഇദ്ദേഹത്തിന്റെ നോവലുകൾ ത്രില്ലറും ആസ്വാദകകരവുമായിരുന്നു. നാഗമാണിക്യം എന്ന അദ്ദേഹത്തിന്റെ ഈ നോവൽ ആസ്വാദനത്തിന്റേയും ഭയത്തിന്റേയും വേറൊരു തലത്തിലേക്ക് വായനക്കാരെ കൂട്ടി കൊണ്ടുപോകുന്നതാണ്. അപസർപ്പക നോവലിലൂടെയാണ് കോട്ടയം പുഷ്പനാഥ് പ്രശസ്തനായത്. ചുവന്നമനുഷ്യൻ എന്ന നോവലാണ് ഇദ്ദേഹത്തിന്റെ ആദ്യ കൃതി. കുറ്റാന്വേഷണ വിദഗ്ദനായ മാർക്സിനെ കേന്ദ്രകഥാപാത്രം ആക്കിയാണ് ഇദ്ദേഹത്തിന്റെ രചന. ആ പശ്ചാത്തിലുള്ള ഭൂരിഭാഗം രചനകളും സാധാരണക്കാരായ ജനങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ളതാണ്.

അദ്ദേഹത്തിന്റെ കൃതിയായ നാഗമാണിക്യം വായനക്കാരെ വായിച്ചു
തീരുന്നതുവരെ പിടിച്ചിരുത്തുന്ന മാന്ത്രിക നോവൽ. കൂടാതെ പ്രണയം പ്രതികാരം തുടങ്ങി വായനക്കാരെ വീണ്ടും വീണ്ടും വായിക്കാൻ പ്രേരിപ്പിക്കുന്ന കൃതി. നല്ലൊരു വായനാനുഭവം.

കഥാപശ്ചാത്തലം

ഈ നോവലിൽ കഥാപാത്രങ്ങൾക്ക് വളരെയധികം പ്രാധാന്യം നൽകി കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. നാഗമാണിക്യം എന്നത് വിശിഷ്ടമായ രത്നമാണ്. പാതാള ലോകത്തിലാണ് ഈ രത്നം ഉള്ളത് എന്ന് പറയപ്പെടുന്നു.

വിശിഷ്ടങ്ങളായ നാഗങ്ങളുടെ തലയിൽ അണിയുന്നതാണ് ഇത്. പാതാള. ലോകത്തിലെ നാഗലോകത്തുള്ള ഒൻപതു തരം നാഗങ്ങളുടെ തലയിൽ ഈ രത്നങ്ങൾ കാണപ്പെടുന്നതായി പറയപ്പെടുന്നുണ്ട്.

ജാതിരത്നങ്ങൾ സൂക്ഷിക്കുന്ന നാഗങ്ങൾക്കും, രത്നങ്ങൾക്കും ഒരേ നിറമാണെന്നും ആ രത്നങ്ങളിൽ നിന്നും പുറപ്പെടുന്ന പ്രകാശത്തിന്റെ വെളിച്ചത്തിൽ ഇരുട്ടിലും നാഗങ്ങൾക്ക് സഞ്ചരിക്കാൻ കഴിയും എന്നും പറയപ്പെടുന്നു.

ഈ നാഗമാണിക്യം തലയിൽ അണിയുന്ന നാഗങ്ങൾ അപകട ഘട്ടത്തിൽ ഈ രത്നം വിഴുങ്ങും. മൂർഖന്റെ വിഷം കാലാന്തരത്തിൽ ഉറഞ്ഞു കട്ടിയാകുന്നതാണ് നാഗമാണിക്യം എന്നതുമാണ് മറ്റൊരു വിശ്വാസം.

നാഗങ്ങൾ വളരെ സൂക്ഷ്‌മതയോടെ കൊണ്ടു നടക്കുന്ന ഈ രത്നങ്ങൾ വളരെ വിരളമായെങ്കിലും താഴെ വെയ്ക്കാറുണ്ടെ ന്നും, അങ്ങിനെ വെക്കുന്ന തക്കത്തിന്
ആരെങ്കിലും അതിനെ എടുത്ത് ഒളിപ്പിച്ചാൽ രത്നം നഷ്ടപ്പെട്ട നാഗം തലതല്ലി ആത്മഹത്യ ചെയ്യുന്നതിലൂടെ രത്നം കൈക്കലാക്കാൻ ശ്രമിക്കുന്നവർക്ക് ഇത് കൈക്കലാക്കാനും സാധിക്കുമെന്ന് പറയപ്പെടുന്നു. ഒരു ചെറിപ്പഴത്തിന്റെ അത്രയും വലുപ്പമുള്ള നാഗമാണിക്യം പശുവിൻ പാലിലും, പനിനീരിലും കഴുകിയാണ് സൂക്ഷിക്കേണ്ടത്. ഈ ബുക്കിൽ 164 പേജുകൾ ആണ് ഉള്ളത്. കീർത്തി ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചത്.

കഥാതന്തു:

ഇതിലെ പ്രധാന കഥാപാത്രം ജയശ്രീ എന്ന സുന്ദരിയാണ്. ഈ യുവതിയാകട്ടെ തീവ്രഭക്തയും കാവിലും, അമ്പലത്തിലും ധാരാള മായി പോകുന്ന ഈശ്വര വിശ്വാസിയുമാണ്. വളരെയധികം ദിവ്യത്വമുള്ള ആളാണ്‌ ജയശ്രി.

മറ്റുള്ള കഥാപാത്രങ്ങളാണ് ആ സ്കൂളിൽ തന്നെ പുതിയതായി വന്ന സംഗീത അദ്ധ്യാപകൻ ദേവനാരായണൻ മാഷും മാന്ത്രികനും, ജ്യോതിഷിയുമായ മാനവേദൻ നമ്പൂതിരിയും.

സൂര്യമംഗലം ഇല്ലത്തെ രേവതി അന്തർജ്ജനത്തിന്റെ മകളാണ് ജയശ്രീ. അച്ഛൻ നേരത്തെ മരിച്ചു പോയിരുന്നു. പതിവായി അമ്പലത്തിൽ പോകുന്ന ജയശ്രി പുതിയതായി വന്ന സംഗീത അദ്ധ്യാപകൻ ദേവനാരായണനെ കണ്ടുമുട്ടുന്നു. അങ്ങിനെ അവർ തമ്മിൽ അന്യോന്യം പരിചയപ്പെടുത്തുകയും സംസാരിക്കുകയും ചെയ്യുന്നു.

ആ പരിചയം ക്രമേണ ഒരു അനുരാഗമായി അവരിൽ വളരാൻ തുടങ്ങി. ഇതു മനസ്സിലാക്കി ജയശ്രിയുടെ അമ്മ ദേവനാരായണനെ കാണാനുള്ള ആഗ്രഹം ജയശ്രിയോട് പറയുകയും ചെയ്യുന്നു. അമ്മയുടെ ആഗ്രഹം നിറവേറ്റാൻ ജയശ്രി മാഷെ ഇല്ലത്തേയ്ക്ക് ക്ഷണിക്കുകയും, ക്ഷണം സ്വീകരിച്ച മാഷ് ഒരുദിവസം അവിടെ എത്തുകയും ചെയ്യുന്നു. അങ്ങിനെ രേവതി അന്തർജ്ജനത്തിന്റെ മോഹം സാക്ഷത്ക്കരിച്ചു.

രേവതി അന്തർജ്ജനത്തിന് ദേവനാരായണൻ മാഷെക്കൊണ്ട് ജയശ്രി യെ വിവാഹം കഴിപ്പിക്കണമെന്ന മോഹം മനസ്സിൽ ഉദിക്കുകയും, ഈ വിവരം ആ സ്കൂളിലെ തന്നെ ടീച്ചറായ വിജയമ്മയോട് പറയുകയും ചെയ്യുന്നു.

ഈ വിവരം വിജയമ്മ ടീച്ചർ ദേവനാരായണനെ അറിയിക്കുന്നു. അയാൾക്കും അത് പൂർണ്ണ സമ്മതമായിരുന്നു.

അങ്ങിനെയിരിക്കുമ്പോൾ മാനവേദൻ അവിടെ വരികയും അന്തർജ്ജനം വിവരം പറഞ്ഞു ജാതകപ്പൊരുത്തം ഒത്തു നോക്കാനും ആവശ്യപ്പെടുന്നു.

പൊരുത്തം നോക്കിയ മാനവേദന് പലതും മനസ്സിലാകുന്നു. ജയശ്രിയുടെ ശരീരത്തിൽ ഒരു ദിവ്യശക്തി ഉണ്ടെന്ന് കണ്ടെത്തുന്നു. പിന്നീട് അയാൾ എന്താണ് ഇവളുടെ ദേഹത്തെ ദിവ്യത്വം എന്ന് കണ്ടുപിടിക്കാനായി അന്വേഷിച്ചിറങ്ങുന്നു.
ഈ കഥയിൽ ഒരു Detective ന്റെ റോൾ ആണ് മാനവേദൻ. അയാൾ ഇതിനെ പറ്റി ഒരുപാട് അന്വേഷിച്ചിറങ്ങി.

സൂര്യമംഗലം ഇല്ലത്ത് പൂർവ്വികമായി ഒരുപാട് സ്വത്തുണ്ടായിരുന്നു. അവിടുത്തെ കാര്യസ്ഥനായിരുന്നു കൃഷ്ണൻ പിള്ള എന്ന ഇപ്പോഴത്തെ ജന്മി. അയാൾ യാതൊരു രേഖയുമില്ലാതെ ഇല്ലത്തെ സ്വത്തുക്കൾ കൈക്കലാക്കുന്നു. അതിനൊന്നും മതിയായ രേഖകൾ ഉണ്ടായിരുന്നില്ല. വെറും കൈവശാവകാശം മാത്രമായിരുന്നു.

ജയശ്രിയും ദേവനാരായണനും തമ്മിലുള്ള വിവാഹത്തിന് കൃഷ്ണൻ പിള്ള ഒഴികെ ബാക്കിയുള്ളവരെല്ലാം സന്തോഷിച്ചു. പിള്ളക്ക് മാത്രം അത് ഇഷ്ടപ്പെട്ടില്ല. അതിന് കാരണവുമുണ്ട്.

ദേവനാരായണൻ സൂര്യ മംഗലം മനയിൽ ബന്ധം സ്ഥാപിച്ചാൽ അയാൾ പലതും ചികഞ്ഞെടുത്തെന്നു വരാം. ഈ വിവാഹം നടന്നാൽ തന്റെ രഹസ്യങ്ങൾ പുറത്തുവരുമെന്ന് അയാൾ ഭയന്നു.

മാനവേദൻ തന്ത്രങ്ങൾ നെയ്തു. ജയശ്രിയെ ഇല്ലാതാക്കിയാലെ ഈ വിവാഹം നടക്കാതിരിക്കു എന്ന നിഗമനത്തിൽ അയാൾ എത്തിച്ചേരുകയും അതിനായി വലിയ അഭ്യാസിയായ വേലുക്കുട്ടി എന്നയാളെ ഏർപ്പെടുത്തുകയും ചെയ്യുന്നു.

ജയശ്രി അമ്പലത്തിൽ നിന്നു വരുമ്പോൾ കത്തിയെറിഞ്ഞു കൊല്ലാനാണ് അവരുടെ തീരുമാനം.

അങ്ങിനെ ജയശ്രി അമ്പലത്തിൽ നിന്നു വരുമ്പോൾ അവൻ കാത്തുനിന്ന് കത്തി എറിയാനായ് കത്തി ഓങ്ങിയതും അയ്യോ എന്ന നിലവിളി വേലുക്കുട്ടിയിൽ നിന്നുയർന്നു.

സീൽക്കാരത്തോടെ പിന്നിൽ നിന്നും പാഞ്ഞു വന്ന ഒരു ശുലം അവന്റെ പുറത്തുക്കൂടി കടന്ന് ഹൃദയം പിളർന്ന് മുൻഭാഗത്തു വരികയും അതുപോലെ പിന്നോട്ടുപോയി പായൽ മൂടിയ ക്ഷേത്രക്കുളത്തിൽ ആണ്ടുപോവുകയും ചെയ്തു. പിന്നിൽ ഉയർന്ന നിലവിളി കേട്ട് ജയശ്രി അതിവേഗം ഇല്ലത്തേയ്ക്ക് ഓടുകയും ചെയ്തു.

മാനവേദന്റെ അന്വേഷണ വഴികളിൽ അദ്ദേഹം എവിടെയെല്ലാം എത്തിച്ചേരുന്നു എന്നതാണ് നോവലിന്റെ പ്രമേയം.

ജയശ്രിയുടെ വിവാഹത്തിനായി സൂര്യമംഗലം മുറ്റത്ത് പന്തൽ ഉയർന്നു. ക്ഷേത്രത്തിൽ വെച്ചായിരുന്നു വിവാഹം. ദേവനാരായണൻ ജയശ്രിയുടെ കഴുത്തിൽ താലി ചാർത്തി. താളമേളങ്ങൾ മുഴങ്ങി. ആ സമയം മാനവേദൻ ആ കാഴ്ചകണ്ടു ഞെട്ടി വിറച്ചു. ദേവനാരായണനും ജയശ്രിയും ഇരിക്കുന്ന അലങ്കരിച്ച കല്യാണമാണ്ഡപത്തിലേക്ക് ചാഞ്ഞുനിൽക്കുന്ന ആൽവൃക്ഷത്തിന്റെ ശിഖരത്തിൽ ഒരു ചലനം.

അതൊരു സ്വർണ്ണനാഗമായിരുന്നു. അത് വധുവിനെ തന്നെ നോക്കി ഫണമുയർത്തി നിൽക്കുന്നു. മാനവേദൻ ഗരുഡമന്ത്രം ജപിച്ചു. അപ്പോൾ ഒരു ചിറകടി ശബ്ദം കേൾക്കുകയും ഒരു പരുന്ത് വട്ടമിട്ടു പറക്കുന്നതും അടുത്ത നിമിഷം സ്വർണ്ണനാഗം അപ്രത്യക്ഷമാകയും ചെയ്തു.

വിവാഹശേഷം ജയശ്രി എന്ന പേര് മാറ്റി അവൾ ദേവപ്രിയയായി.

സൂര്യമംഗലം ഇല്ലത്തെ നിലവറയിൽ ഒരു നാഗ മാണിക്യം ഉണ്ട്. അത് കൈക്കലാക്കാനായി മാനവേദനും കൃഷ്ണൻപിള്ളയും പല തന്ത്രങ്ങളും മെയ്യുകയും കുത്സിത മാർഗ്ഗങ്ങളിലൂടെ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. പല രക്ഷസ്സുകളുടേയും കൂട്ടു പിടിച്ച് അവർ അതിനായി ഉള്ള പ്രവർത്തനം തുടരുന്നു.

ദേവപ്രിയയുടെ ദേഹത്തുള്ളത് സാക്ഷാൽ ദേവിയുടെ ചൈതന്യമാണ്. അത് മൂലം അവർക്കൊന്നും ചെയ്യാൻ കഴിയുന്നില്ല.

പിന്നെ ഇതിൽ വേറെയും ഭാഗങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. ത്രില്ലർ, രാത്രി, കാവ്, സർപ്പക്കാവ്‌, സർപ്പക്കാവിലേയ്ക്കും ഏകാന്തഭാഗങ്ങളിലേക്കുമുള്ള സഞ്ചാരങ്ങൾ. ഇങ്ങിനെ ഭയപ്പെടുത്തുന്ന ഒരുപാട് സംഗതികൾ കൊണ്ടുവന്നിട്ടുണ്ട്.

ഗ്രാമാന്തരീക്ഷവും രാവും പകലും മാറി മാറി വരുന്നു. ഇതാണ് ഇതിലെ പ്രധാന പശ്ചാത്തലം. പിന്നെ അനുഭൂതി, ഒരു ശുഭം എന്ന രീതിയാണ്. ഈ നോവൽ ഒരു ശുഭമായ പര്യവസാനം ആയിട്ടില്ലേ എന്നൊരു തോന്നൽ.

ശ്യാമള ഹരിദാസ് ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments