Wednesday, December 25, 2024
Homeകഥ/കവിതകിനാവിൻറെ തീരത്ത് (കവിത) ✍ ജിജോ മാത്യു

കിനാവിൻറെ തീരത്ത് (കവിത) ✍ ജിജോ മാത്യു

ജിജോ മാത്യു

എന്നുമെൻ മനസ്സിൻറെ ഓർമ്മയിൽ നീ
ആരാരുമറിയാതെ വന്നവൾ നീ
നിലാവിൽ തിളങ്ങുന്ന താരമോ നീ
പുലർമഞ്ഞിൽ വിരിയുന്ന പൂക്കളോ
നീ.

അഴകുള്ള നിറമുള്ള മഴവില്ല് പോലെ
എന്നുമെൻ കനവിൻറെ തീരത്ത് നീ
നിന്നെ ഞാൻ നോക്കുന്ന
നേരമന്നത്രയും
ഒരു വാക്ക് മിണ്ടിയോ എന്നോട് നീ.

നിൻ കണ്ണിൽ ഏറെനാൾ നോക്കിയ
നേരത്തോ
അന്ന് മനസ്സിലായ് ഒന്ന് മാത്രം
എൻറെയെന്നോർത്ത് ഞാൻ
കാത്തിരുന്നിത്രയും
എന്ന് നീ വന്നീടുമെന്ന് മാത്രം.

ഇനിയെന്ന് കാണുമോ കാണുമ്പോൾ
മിണ്ടുമോ
നാം തമ്മിൽ കാണുവാൻ
കാലങ്ങളാവുമോ
ആർദ്രമാം രാവിൻറെ തേങ്ങലയായ്
എന്നും നീ
കനവാർന്ന ഓർമ്മയിൽ അലയുന്നു
ഞാനിന്ന്.

മിഴികളിൽ ഞാൻ കണ്ട പരിഭവങ്ങൾ
പറയാൻ മറന്നൊരാ വാക്കുകളും
ഈ ജന്മമെങ്കിലും പറയുമോ നീ
ജന്മങ്ങളോളം ഞാൻ കാത്തിരിക്കും

ജിജോ മാത്യു✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments