Monday, December 9, 2024
Homeഅമേരിക്കശുഭദിനം – | 2024 | 2024 | ഏപ്രിൽ 18 | വ്യാഴം...

ശുഭദിനം – | 2024 | 2024 | ഏപ്രിൽ 18 | വ്യാഴം ✍അർച്ചന കൃഷ്ണൻ

അർച്ചന കൃഷ്ണൻ

“കടന്നുപോയ മനോഹരമായ നിമിഷങ്ങൾ തിരിച്ചു കിട്ടണമെന്ന് ആഗ്രഹിക്കരുത്. തിരിച്ചു കിട്ടാത്തത് കൊണ്ടാണ് അവ അത്രയും മനോഹരമായത് “

ശ്രീ ബുദ്ധൻ

പ്രിയരേ ഇടപെടലുകളും, സംസാരവുമാണ് ബന്ധങ്ങളെ നിലനിർത്തുന്നത്. ദു:ഖങ്ങളോ ആപത്തുകളോ വരുമ്പോൾ ആരാണ് നമ്മുടെ കൂടെയുണ്ടാവുക എന്നതിലൂടെയാണ് ശരിയായ ബന്ധങ്ങളെ നാം തിരിച്ചറിയുന്നത്. ആഘോഷങ്ങളുടെ കാലത്തുണ്ടാകുന്ന ആൾക്കൂട്ടം ആപത്ത് കാലത്ത് നമ്മോടൊപ്പമുണ്ടായെന്ന് വരില്ല. എന്നും കൂടെയുണ്ടായിരുന്നവർ പെട്ടെന്ന് അപ്രത്യക്ഷരാകുമ്പോൾ നമ്മുടെ ആത്മവിശ്വാസം തന്നെയില്ലാതായേക്കാം.

നിഴലാകുന്ന ചങ്ങാത്തങ്ങളെക്കാൾ നമുക്ക് വേണ്ടത് വെളിച്ചമാകുന്ന സൗഹൃദങ്ങളാണ്. വെളിച്ചം പ്രകാശം തൂകിക്കൊണ്ട് നമ്മുടെ മുന്നിലും പിന്നിലും ചുറ്റിലും എല്ലാം നമ്മോടൊപ്പമുണ്ടാകും. നിഴൽ ഏതെങ്കിലും ഒരു വശത്തുമാത്രമേ ഉണ്ടാവുകയുള്ളൂ. വെളിച്ചമാകുന്ന ബന്ധങ്ങളും, സൗഹൃദങ്ങളും നിലനിർത്തുക.

എല്ലാവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ

അർച്ചന കൃഷ്ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments