Monday, November 25, 2024
Homeസ്പെഷ്യൽനൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (28) ജിദ്ദു കൃഷ്ണമൂർത്തി (1895- 1986)

നൂറ്റാണ്ടിനെ മാറ്റിമറിച്ച ഇന്ത്യാക്കാർ (28) ജിദ്ദു കൃഷ്ണമൂർത്തി (1895- 1986)

അവതരണം: മിനി സജി കോഴിക്കോട്

ജിദ്ദു കൃഷ്ണമൂർത്തി 1895 മെയ് 11ന് ജനിച്ചു. തിയോസഫിക്കൽ സൊസൈറ്റിയുടെ പ്രസിഡണ്ടായിരുന്ന ഡോക്ടർ ആനി ബസൻ്റ് ജിദ്ദുവിനെ പതിനൊന്നാം വയസ്സിൽ ദത്തെടുത്തു. ജിദ്ദു ഒരിക്കൽ വലിയൊരു ആധ്യാത്മികാചാര്യനായി തീരുമെന്ന് ബോധ്യപ്പെട്ട ആനി ബസന്റ് വിദ്യാഭ്യാസത്തിനായി അദ്ദേഹത്തെ ഇംഗ്ലണ്ടിലേക്ക് അയച്ചു.

ആനി ബസൻ്റ് ജിദ്ദുവിനെ ഓർഡർ ഓഫ് സ്റ്റാർ ഈസ്റ്റിൻ്റെ അധ്യക്ഷനായി നിയമിച്ചു.

1929 അദ്ദേഹം സൊസൈറ്റിയിൽ നിന്ന് പിരിഞ്ഞ് സ്വന്തമായ മാർഗം സ്വീകരിച്ചു. സ്വന്തം ജീവിത അനുഭവങ്ങളെയാണ് അദ്ദേഹം ദർശനങ്ങളാക്കി മാറ്റിയത് .
വിദ്യാഭ്യാസാനന്തരം ജിദ്ദു കൃഷ്ണമൂർത്തിയുടെ ചിന്തകളും പ്രഭാഷണങ്ങളും സമാഹരിച്ച് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എഡ്യുക്കേഷൻ ആൻഡ് ദ സിഗ്നിഫിക്കൻസ് ഓഫ് ലൈഫ് ,ദ ഫസ്റ്റ് ആൻ്റ് ലാസ്റ്റ് ഫ്രീഡം, ലഗസി ഓഫ് ചേഞ്ച് എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രമുഖ ഗ്രന്ഥങ്ങൾ .

തൊണ്ണൂറാം വയസ്സുവരെ കൃഷ്ണമൂർത്തി ലോകം മുഴുവൻ സഞ്ചരിച്ച് പ്രഭാഷണങ്ങൾ നടത്തുകയും ചർച്ചകളും സംബന്ധിക്കുകയും ചെയ്തു .ജനങ്ങളെ മനശാസ്ത്രപരമായി
മോചിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. അങ്ങനെയാകുമ്പോൾ അവർ പ്രകൃതിയുമായും മറ്റുള്ളവരുമായി സ്വയം പൊരുത്തപ്പെട്ടേക്കും എന്നായിരുന്നു അദ്ദേഹത്തിൻ്റെ നിഗമനം. ജീവിക്കുന്ന ചുറ്റുപാടിനെ സൃഷ്ടിച്ചത് മനുഷ്യനാണെന്നും അതിനാൽ അഹിംസയും കഷ്ടപ്പാടും അവസാനിപ്പിക്കാൻ അവൻ്റെ മനസ്സിനെ സ്വയം രൂപപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം വാദിച്ചു .ജനങ്ങൾക്ക് സമാധാനപരമായ ജീവിതം കണ്ടെത്തുന്നതിന് വേണ്ടി അദ്ദേഹം ലോകമാകമനം സ്കൂളുകൾ സ്ഥാപിച്ചു.

അവതരണം: മിനി സജി കോഴിക്കോട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments