കേരളത്തിൻ്റെ സാമൂഹിക രാഷ്ട്രീയ ജീവിതത്തിൽ ഒരു കാലഘട്ടത്തിൻ്റെ സ്പന്ദനമായിരുന്നു ആർ.ശങ്കർ. അദ്ദേഹത്തിൻ്റെ ഓർമ്മകളിലൂടെ…
കൊല്ലം ജില്ലയിലെ പുത്തൂരിൽ കുഴിക്കാലിയിടവക ഗ്രാമത്തിൽ, ഒരു നെയ്ത്തു കുടുംബത്തിൽ രാമന്റെയും, കുഞ്ഞാലിയമ്മയുടേയും മകനായി 1909 ഏപ്രിൽ 30-നാണു് ആർ.ശങ്കർ ജനിച്ചതു്. പുത്തൂർ പ്രാഥമിക വിദ്യാലയത്തിലും, പീന്നീടു് കൊട്ടാരക്കര ഇംഗ്ലീഷ് വിദ്യാലയത്തിലുമായിരുന്നു പഠനം.’1924-ൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് രസതന്ത്ര ബിരുദം നേടി. 1931ൽ ശിവഗിരി സ്കൂളിൽ പ്രധാനാദ്ധ്യാപകനായി നിയമിതനായി. അതിനുശേഷം തിരുവനന്തപുരം ലോ കോളെജിൽ പഠിക്കുകയും 1936 മുതൽ അഭിഭാഷകനായി ജോലി നോക്കുകയും ചെയ്തു.
അച്ഛൻ നല്ലൊരു ഗായകനായിരുന്നു’ .പുരാണ പാരായണത്തിൽ തത്പരനായിരുന്ന അദ്ദേഹം കുടുംബാംഗങ്ങളെ ചേർത്ത് ഒരു ഭജനസംഘം ഉണ്ടാക്കിയിരുന്നു. ഈ അന്തരീക്ഷം അദ്ദേഹത്തിൻ്റെ ജീവിതത്തെ ഏറെ സ്വാധീനിച്ചിരുന്നു. സാഹിത്യവാസന ഉണ്ടായിരുന്ന അദ്ദേഹം ഒരിക്കൽ ഉള്ളൂർ പങ്കെടുത്ത സമ്മേളനത്തിൽ കോളേജ് വിദ്യാർത്ഥിയായിരുന്ന അദ്ദേഹത്തിൻ്റെ സാഹിത്യ പ്രസംഗം സാഹിത്യത്തിലേക്കുള്ള കടന്നു വരവു കൂടിയായിരുന്നു.
1938 ല്‍ പട്ടത്തിന്‍റെ തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി ചേര്‍ന്ന അദ്ദേഹം പിന്നീട് അതിന്‍റെ ഉന്നത നേതാവായി. പിന്നീട് എസ്.എന്‍.ഡി.പി യോഗത്തിന്‍റെ , പ്രവർത്തകനായി അതിനു ശേഷം അതിന്‍റെ സെക്രട്ടറിയുമായി. സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ സജീവമായതോടെ അദ്ദേഹം പുത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് മാറ്റി.
1959 ല്‍ വിമോചനസമരകാലത്തു സമുദായത്തിലെ കൂടുതൽ ആളുകളും ഇടതുപക്ഷത്ത് നിലയുറപ്പിച്ചപ്പോള്‍ അദ്ദേഹം വിമോചനസമരത്തിനു് നേതൃത്വം നല്‍കി. അക്കാലത്ത് അദ്ദേഹം കെ.പി.സി.സി അദ്ധ്യക്ഷനായിരുന്നു. 1948ല്‍ തിരുവിതാംകൂര്‍ സംസ്ഥാന അസംബ്ലിയിലും, 1949 മുതല്‍ 1956 വരെ തിരുകൊച്ചി സംസ്ഥാന അസംബ്ലിയിലും അംഗമായിരുന്നു.
1960 ലെ തിരഞ്ഞെടുപ്പില്‍ ജനാധിപത്യ ഐക്യം പട്ടം താണുപിള്ളയുടെ നേത്യത്വത്തില്‍ അധികാരത്തില്‍ വന്നു. ആ മന്ത്രിസഭയില്‍ കണ്ണൂരില്‍ നിന്നുളള എം.എല്‍.എ ആയിരുന്ന ആര്‍.ശങ്കര്‍ ഉപമുഖ്യമന്ത്രിയായിരുന്നു. 1962 ല്‍ പട്ടം താണുപിള്ള ആന്ധ്ര ഗവര്‍ണറായി പോയപ്പോള്‍ ആര്‍.ശങ്കര്‍ മുഖ്യമന്ത്രിയായി. പട്ടംതാണുപിള്ളക്കു ശേഷം ശങ്കര്‍ മുഖ്യമന്ത്രിയായി. രണ്ടു വര്‍ഷത്തിലധികം അധികാരത്തിലിരുന്നു ആ മന്ത്രിസഭ.
മന്ത്രിസഭാ പതനത്തിനുശേഷം ആദ്ദേഹം സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയും, എസ്.എന്‍. ട്രസ്റ്റിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് മാത്രമായി പൊതുപ്രവര്‍ത്തനം ഒതുങ്ങിയ അദ്ദേഹം 1972 നവംബർ 6 ന് അന്തരിച്ചു. ലക്ഷമിക്കുട്ടി ആയിരുന്നു ഭാര്യ.ബി.ജെ.പി സ്ഥാനാർത്ഥിയായ് ലോകസഭയിലേക്ക് മത്സരിച്ച മോഹൻ ശങ്കർ മകനാണ്.
കര്‍മനിരതമായസ്വന്തം ജീവിതംകൊണ്ട് കേരളചരിത്രത്തില്‍ ഒരിക്കലും മായ്ക്കാനാവാത്ത ഒരധ്യായം രചിച്ച മഹാനായ നേതാവിൻ്റെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം….