അന്റാർട്ടിക്കയും റോസ് സമുദ്രവും
ഭൂമിയിൽ എഅന്റാർട്ടിക്കയും റോസ് സമുദ്രവുംത്രയെത്ര രഹസ്യസ്ഥലങ്ങൾ, എത്രയെത്ര രഹസ്യസംഭവങ്ങൾ, എത്രയെത്ര അവിശ്വസനീയമായ നഗ്ന സത്യങ്ങൾ…പ്രപഞ്ചം മൂടിവച്ചിട്ടുള്ള രഹസ്യങ്ങളിൽ പത്തിലൊന്നുപോലും മനുഷ്യനേത്രത്തിനുമുന്നിൽ എത്തപ്പെട്ടിട്ടില്ല എന്നത് വാസ്തവമായ വസ്തുതയല്ലേ? എന്നാൽ അവന്റെ അടങ്ങാത്ത അന്വേഷണത്വര പല രഹസ്യങ്ങളിലേക്കുമുള്ള മറ പതിയെ തുറന്നു കൊണ്ടിരിക്കുന്നു എന്നതും ഒരു നഗ്നസത്യമല്ലേ? ഇന്നും പുതിയ അറിവുകളിലേക്കുള്ള മനുഷ്യന്റെ പ്രയാണം തുടർന്നുകൊണ്ടേയിരിക്കുന്നു.
ഇന്ത്യയുടെ നാലിരട്ടി വലിപ്പമുള്ള, ഭൂമിയുടെ തെക്കേ അറ്റത്തുള്ള വൻ കരയാണ് “അന്റാർട്ടിക്ക.” “ഭൂമിയിലെ വെളുത്ത വൻകര”, ഭൂമിയുടെ എയർ കണ്ടിഷണർ” തുടങ്ങിയ വിശേഷണങ്ങളെല്ലാം അന്റാർട്ടിക്കയ്ക്ക് സ്വന്തമാണ്. ഇന്ത്യയേക്കാൾ നാലിരട്ടി വലുപ്പക്കൂടുതൽ ഉണ്ടെങ്കിലും ഇതിന്റെ 94 ശതമാനവും ഐസാണ്!!!!! അതുകൊണ്ട് തന്നെ മനുഷ്യവാസവും ഇല്ല.1820-ൽ റഷ്യൻ പര്യവേഷകനായ ലാസറെഫ് ഫാബിയാൻ ഗോഡലീസ്, ഫൊൺ സിലിക്ക് ഫൊവാൻ എന്നിവരാണ് ഇത്തരത്തിലൊരു ഭൂഖണ്ഡം ആദ്യമായ് കണ്ടത്. എന്നാൽ 1911ഡിസംബർ 14-ന് നോർവീചിയൻ ധ്രുവ പര്യവേഷകനായ അമുണ്ട് സെൻ ഒരു കപ്പലിൽ ഇവിടെ എത്തിച്ചേർന്നു. വലിപ്പം കൊണ്ട് പറക്കുവാൻ പോലുമാകാത്ത പെൻക്വിൻ, നീലത്തിമിംഗലം, പറക്കാത്ത മറ്റൊരിനം പക്ഷി എന്നീ ജീവജാലങ്ങൾ ഇവിടെ വസിക്കുന്നു.
അന്റാർട്ടിക്കയിലെ തെക്കൻ സമുദ്രത്തിലെ ആഴക്കടലാണ് “റോസ് സീ” അഥവാ “റോസ് സമുദ്രം”. 1841ജനുവരി അഞ്ചാം തീയതി ബ്രിട്ടീഷ് പര്യവേഷകനായ ജെയിംസ് ക്ലാർക്ക് റോസ് ഈ കടൽത്തീരത്ത് എത്തി. ഹിമപാളികളാൽ മൂടപ്പെട്ട ആ സമുദ്രം കണ്ട അദ്ദേഹം തന്റെ പേര് ചേർത്ത് ഇതിനെ “റോസ് സീ”എന്ന് നാമകരണം ചെയ്തു. “മനുഷ്യസ്പർശം ഏൽക്കാത്ത കടൽ” എന്ന് റോസ് സമുദ്രം അറിയപ്പെടുന്നു. ഗ്രാനൈറ്റ്, സിലിക്ക എന്നിവ ഇവിടെ ധാരാളമായി കാണുന്നു. ഇവിടെ കാണപ്പെടുന്ന “ക്രിൽ” എന്ന ചെറിയ മത്സ്യം ഒരു ചാകരയിൽ തന്നെ ലക്ഷകണക്കിന് കാണാൻ കഴിയും അതുകൊണ്ട് തന്നെ “ലോകത്തിലെ ഏറ്റവും വലിയ ചാകര” റോസ് സമുദ്രത്തിന് സ്വന്തം!!!!!.”ടൂത്ത് ഫിഷ്” എന്ന അപൂർവ്വയിനം മത്സ്യവും ഇവിടെ കണ്ടു വരുന്നു. 2007 ഫെബ്രുവരി 22 ന് 495 കിലോഗ്രാം തൂക്കവും, 10 മീറ്റർ നീളവുമുള്ള കണവ മത്സ്യത്തെ ഇവിടെനിന്നും കണ്ടെത്തി. ഏറ്റവും പോഷക സമ്പുഷ്ടമായ ജലമാണ് റോസ് സിയിലെ ജലം!!!!!. 2016, നവംബറിൽ ഈ സമുദ്രത്തിനെ സംരക്ഷിത സമുദ്രമായ് പ്രഖ്യാപിച്ചു. ഇന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ സംരക്ഷിത സമുദ്രമാണ് “റോസ് സീ”. ഇവിടത്തെ മീൻകുഞ്ഞുങ്ങൾക്ക് യഥേഷ്ടം നീന്തിത്തുടിക്കാം മത്സ്യവലയെ പേടിക്കാതെ!!! 35 വർഷത്തേയ്ക്കാണ് ഈ കരാർ.
നല്ലൊരു ടൂറിസ്റ്റു കേന്ദ്രമാക്കുവാൻ അനുയോജ്യമായ ഈ സ്ഥലത്ത് മനുഷ്യവാസമില്ലാത്തത് കൊണ്ടു തന്നെ യാത്രാ സൗകര്യങ്ങളും മറ്റും ഇല്ല. അത്‌കൊണ്ട് തന്നെ ടൂറിസ്റ്റു കേന്ദ്രം എന്നത് ഒരു സ്വപ്നം മാത്രമായ് അവശേഷിക്കുന്നു. എന്നാലും എന്തിനേയും കീഴടക്കാൻ ശേഷിയുള്ള മനുഷ്യർ അതും സാധ്യമാക്കും എന്നു തന്നെ നമുക്ക് പ്രതീക്ഷിക്കാം. ഇതൊരു പ്രപഞ്ചരഹസ്യമൊന്നുമല്ല എന്നിരുന്നാലും നമ്മുടെ പ്രപഞ്ചത്തിൽ ഇങ്ങനേയും “സംഭവങ്ങൾ” ഉണ്ട് എന്നുള്ളത് ആശ്ചര്യകരം തന്നെയാണ് !!.