Logo Below Image
Sunday, May 4, 2025
Logo Below Image
Homeഅമേരിക്കസേവനപാതയിൽ പുതിയ ചുവടുവെപ്പുമായി ഫൊക്കാന ടെക്സാസ് റീജിയൻ.

സേവനപാതയിൽ പുതിയ ചുവടുവെപ്പുമായി ഫൊക്കാന ടെക്സാസ് റീജിയൻ.

ശ്രീകുമാർ ഉണ്ണിത്താൻ

ഹ്യൂസ്റ്റൺ: സമൂഹ നന്മക്കായി ഫൊക്കാന ടെക്സാസ് റീജിയനും “ദി ബീക്കൺ” -ഹ്യൂസ്റ്റണുമായി കൈകോർക്കുന്നു. ദി ബീക്കൺ -ഹ്യൂസ്റ്റൺ അനാഥരായിട്ടുള്ള ആളുകൾക്ക് ആശാ സങ്കേതമായി 2007 ൽ ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൂപ്പിന്റെ കിഴിൽ ഉദയം ചെയ്‌ത ഒരു സ്ഥാപനം ആണ് . വിവിധതരം കമ്മ്യൂണിറ്റി സർവീസുകളോടെ അഗതികള്‍ക്കും അശരണർക്ക് തുണയായി തലയുയർത്തി നിൽക്കുന്ന ബീക്കൺ ഹ്യൂസ്റ്റണു ഒരു പൊൻ തൂവലെന്ന് അർത്ഥശങ്കക്ക് യിടയില്ലാതെ തെളിയിക്കപ്പെട്ടിരിക്കുന്നു.

ബീക്കണിന്റെ സ്വന്തം അടുക്കളയിലുണ്ടാകുന്ന ചൂടുള്ള പ്രഭാത ഭക്ഷണം ,ഉച്ചഭക്ഷണം , പ്രൈവറ്റ് ഷവേർസ് , ഫുൾ സർവീസ് ലോണ്ടറി, ഡിവൈസ് ചാർജിങ്ങ്, അക്സസ്സ് റ്റു ഫോൺ , വൈഫൈ , എന്നിവ ബീക്കന്റെ ഡെയിലി സർവീസിന്റെ ഭാഗമാണ്. ” വലിയ കാര്യങ്ങൾ ചെയ്യാനല്ല മറിച്ചു ചെറിയ കാര്യങ്ങൾ വലിയ സ്നേഹത്തോട് ചെയ്യാൻ വിളിക്കപെട്ടവരാണ് നാം”. എന്ന ഇന്ത്യയിലെ അശരണർക്ക് തുണയായി മാറിയ മദർ തെരേസയുടെ വാക്കുകൾ ഇന്ത്യയുടെ തെരുവീഥികളിൽ മുഴങ്ങിയത് നമുക്ക് എങ്ങനെ മറക്കാനാവും?

2022 -2024 ൽ ബീക്കൺ സർവീസ് ചെയ്തത് ഓരോ വർഷവും 80,000 ൽ പരം ഹോട്ട് മീൽസ് ആണ്. ഇതിന്റെ ഭാഗമായി കമ്മ്യൂണിറ്റി സർവീസ് ചെയ്യാൻ സാധിച്ചതിൽ ഫൊക്കാന ടെക്സാസ് റീജിയൻ ഭാരവാഹികൾ സർവേശ്വരന് നന്ദിപറയുകയാണ്. റീജണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം, റീജണൽ ചെയർമാൻ ജോജി ജോസഫ് , യൂത്ത് റെപ്പ് ക്ലിയോണ ചേതനും ചുക്കാൻ പിടിച്ച ഈ വോളണ്ടിയർ വർക്കിൽ , സെന്റ് ജോസഫ് ഫൊറൈൻ ചർച്ചിന്റെ സെയിന്റ് വിൻസെന്റ് ഡി പോൾ സൊസൈറ്റിയും കൈ കോർക്കുകയുണ്ടായി. നിന്നെപ്പോലെ നിന്റെ അയൽക്കാരനേയും സ്നേഹിക്കണം എന്ന ക്രിസ്തുവിന്റെ വലിയ കല്പന നമുക്ക് മാർഗ്ഗദർശമാകട്ടെ . “Whatever you do may be insignificant, but it is very important that you do it” എന്ന നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിജിയുടെ സന്ദേശം നമ്മുടെ കർണ്ണപുടങ്ങിൽ എപ്പോഴും മുഴങ്ങട്ടെ , “സേവനം നമുക്ക് മുഖമുദ്രയാക്കാം” .
നാം സ്വീകരിക്കുന്നതിൽ ഒരു പങ്കു നമ്മുടെ സമുഹത്തോടു തിരികെ നൽകുവാൻ നാം കടപ്പെട്ടവരാണ്.

ഇതര സംഘടനകളില്‍ നിന്ന് തികച്ചും വ്യത്യസ്ത സ്വഭാവം പ്രകടിപ്പിച്ച് കൊണ്ട് ജീവകാരുണ്യ പ്രവര്‍ത്തനരംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ചവെച്ച് മുന്നോട്ട് കുതിക്കുകയാണ് ഫൊക്കാന ടെക്സാസ് റീജിയൻ. ജീവിതത്തില്‍ മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ട് സഹജീവികളുടെ നന്മക്കും, ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കാൻ നമുക്ക് കഴിയണം. പരസ്പരമുള്ള സ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാനും അതുവഴി സമൂഹത്തിന് അല്‍പമെങ്കിലും ചൂടും ചൂരും വെളിച്ചവും പകരാന്‍ നമുക്ക് കഴിഞ്ഞാൽ അതിൽ പരം ഒരു പുണ്യപ്രവർത്തി മറ്റൊന്നുമില്ലന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ഫാൻസിമോൾ പള്ളത്തുമഠം അഭിപ്രായപ്പെട്ടു.

ശ്രീകുമാർ ഉണ്ണിത്താൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ