എഡ്മൺടൺ: നായർ സർവീസ് സൊസൈറ്റി, ആൽബർട്ട, എഡ്മന്റൺ ചാപ്റ്റർ യൂത്ത് കൗൺസിലിന്റെ ഉദ്ഘാടനകർമ്മം കൗൺസിൽ ഓഫ് സൊസൈറ്റിസ് ഓഫ് എഡ്മന്റൺ മുൻ പ്രസിഡന്റ് ശ്രീ.
പുനീത് മൻചദ്ദ ഭദ്രദീപം കൊളുത്തി നിർവ്വഹിച്ചു.
2025, ഏപ്രിൽ മാസം പതിമൂന്നിന് വിഷു ആഘോഷത്തോടനുബന്ധിച്ചു നടന്ന വർണ്ണാഭമായ ചടങ്ങിൽ വെച്ചായിരുന്നു ഉദ്ഘാടനം. ചടങ്ങിൽ യുത്ത് കൗൺസിൽ പ്രസിഡന്റ് കുമാരി ഇഹ നായർ അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ യൂത്ത് കൗൺസിൽ പ്രതിനിധികൾ, എൻ എസ് എസ് ബോർഡ് ഓഫ് ഡയറക്ടർസ്, മഹിളാ സമാജം അംഗങ്ങൾ, കുടുംബാംഗങ്ങൾ, മറ്റു വിശിഷ്ടാഥിതികൾ എന്നിവർ പങ്കെടുത്തു. തുടർന്ന് വിഷുക്കണിയും, കൈനീട്ടവും, പാരമ്പര്യ തനിമയാർന്ന സദ്യയും, കലാപരിപാടികളും അരങ്ങേറി.