” നഷ്ടമായ നമ്മുടെതന്നെ പാതിയെക്കുറിച്ചുള്ള വ്യഥയാണ് പ്രണയം”
മിലൻ കുന്ദേര
പ്രണയമേ
രമണന് ചന്ദ്രിക
ഷാജഹാന് മുംതാസ്
മൊയ്തീന് കാഞ്ചനമാല
റോമിയോയ്ക്ക് ജൂലിയറ്റ്
ജാക്കിന് റോസ്
ലൈലയ്ക്ക് മജ്ജുനു പോൽ പ്രണയിക്കാം
പ്രണയത്തേക്കുറിച്ചെത്ര വർണ്ണിച്ചാലും വർണ്ണനാതീതമാണ്. പ്രണയങ്ങൾ പല രീതികളിൽ വ്യാഖ്യാനിക്കപ്പെടാറുണ്ട്. പ്രണയം നഷ്ടപ്പടൽ ഏവർക്കും ദുഖമുണ്ടാക്കുന്ന കാര്യമാണ്. നഷ്ടപ്പെടുമ്പോളുണ്ടാകുന്ന മാനസിക സമ്മർദ്ദമാണ് പലരെയും ക്രൂരക്യത്യങ്ങളിലേയ്ക്ക് നയിക്കുന്നത്. തനിക്ക് നഷ്ടപ്പെട്ടത് ആർക്കും കിട്ടരുതെന്ന വാശിയുമാണ് പ്രധാന കാരണം. പ്രണയത്തിന്റെ പേരിൽ ജീവനും ജീവിതവും നഷ്ടമായവരെ നമ്മുക്ക് ചുറ്റും കാണാം.
പ്രണയം ആൽമീകമായ അനുഭൂതിയാണ്. പ്രണയത്തിനു കൊടുക്കൽ വാങ്ങലിന്റെ കണക്കെടുപ്പില്ല വിട്ടുകൊടുക്കലിന്റെ അടിസ്ഥാനം മാത്രമാണ്. പ്രണയം വെറും ശാരീരിക മോഹങ്ങളിൽ മാത്രം തളച്ചിടുമ്പോളാണ് പകയുടെ പരിവേഷമണിയേണ്ടി വരുന്നത്. യുവതലമുറയ്ക്ക് പ്രണയങ്ങൾ പലതും താത്കാലിക സുഖത്തിനു വേണ്ടിയുള്ളതായി മാറി. ” ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച” യെന്ന നിലയിലേയ്ക്ക് പ്രണയം വഴിമാറി സഞ്ചരിക്കുന്നു. പ്രണയിക്കാത്തവരീ ലോകത്തു ചുരുക്കമാണ്. വിവേകാത്മക ആരേയും വേദനിപ്പിക്കാതെ, സ്വാർത്ഥ മോഹങ്ങൾ വെടിഞ്ഞു സ്നേഹിക്കാം പ്രണയിക്കാം.
ഏവർക്കും ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ