Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കഡൊണാർഡ് ട്രംപിന്റെ ക്യാബിനറ്റിൽ ഏതാനും ഇൻഡ്യൻ വംശജരും

ഡൊണാർഡ് ട്രംപിന്റെ ക്യാബിനറ്റിൽ ഏതാനും ഇൻഡ്യൻ വംശജരും

കോര ചെറിയാൻ

ഫിലഡൽഫിയാ, യു.എസ്.എ.: അമേരിക്കൻ പ്രസിഡന്റിനോടൊപ്പം വൈസ് പ്രസിഡന്റും 15 എക്സിക്യൂട്ടീവ് ഡിപ്പാർട്ടുമെൻ്റ് തലവന്മാരും ഉൾപ്പെടുന്ന ഗവർമെന്റിലെ ഏറ്റവും ഉന്നതമായ കാബിനെറ്റിൽ ഏതാനും ഇൻഡ്യൻ വംശകരും ഉൾപ്പെടുമെന്ന ശുഭാപ്തി വിശ്വാസത്തിലാണ് കുടിയേറ്റക്കാരായ ഇൻഡ്യക്കാർ. പരസ്യമായി പ്രഖ്യാപിക്കാത്ത എക്‌സിക്യൂട്ടീവ് നിയമനങ്ങളിൽ ഇൻഡ്യക്കാരിയായി അറിയപ്പെടുന്ന തുളസി ഗബ്ബാർഡ്, വിവേക് രാമസ്വാമി, കാഷ്യാപ് പട്ടേൽ, ഡോക്ടർ ജെയ് ബട്ടാചാര്യാ, ഹർമിത് ധില്ലൻ അടക്കം വൈസ് പ്രസിഡന്റ് ഇലക്റ്റ് ജെ.ഡി. വാൻസിന്റെ ഭാര്യ ഉഷ വാൻസ് അമേരിക്കയുടെ സെക്കൻ്റ് ലേഡിയായി അറിയപ്പെടും.

റിപ്പബ്ലിക്കൻ പാർട്ടി പ്രചാരണത്തിനും പ്രവർത്തനങ്ങൾക്കുമായി അനേക സംവത്സരങ്ങൾ കഠിനമായി പ്രയത്നിച്ചവരിൽ മുഖ്യരായിട്ടുള്ളവരെയാണ് എക്‌സിക്യൂട്ടീവ് സ്ഥാനത്തിനുവേണ്ടി നിയോഗിക്കപ്പെട്ടവർ.

ഒന്നാം ലോക ശക്തിയായ അമേരിക്കയിലെ ദൈനംദിന പ്രവർത്തനങ്ങൾ ഭരണഘടന നിബന്ധനകൾക്കനുസൃതമായി നടത്തുവാനുള്ള അധികാരവും ഉത്തരവാദിത്വവും പ്രസിഡന്റും വൈസ് പ്രസിഡന്റും അടങ്ങുന്ന എക്‌സിക്യൂട്ടീവ് ബ്രാഞ്ചായ ക്യാബിറ്റിനുണ്ട്. സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സി.ഐ.എ.)യും എൻവയൺമെൻ്റൽ പ്രൊട്ടക്ഷൻ ഏജൻസിയും പൂർണ്ണമായും അമേരിക്കൻ പ്രസിഡന്റ്ിൻ്റെ നിയന്ത്രണത്തിലായതിനാൽ ഈ വിഭാഗത്തിന്റെ തലവന്മാരെ എക്‌സിക്യൂട്ടീവ് ക്യാബിനറ്റ് അംഗങ്ങളായി അംഗീകരിച്ചിട്ടുണ്ട്.

ഫെഡറൽ റിസേർവ് ബോർഡ് സെക്യൂരിറ്റി & എക്സേഞ്ച് കമ്മീഷനടക്കമുള്ള 50 ലധികം ഹെഡ്സ് ഓഫ് ഡിപ്പാർട്ട്മെന്റ് എക്സിക്യൂട്ടീവ്‌സിനെയും ഫെഡറൽ ജഡ്‌ജസിനെയും വിവിധ ലോക രാജ്യങ്ങളിലേയ്ക്കുള്ള അമ്പാസിഡർമാരെയും അമേരിക്കൻ ഭരണഘടനാനുസരണം പ്രസിഡന്റ് നിയമിക്കുന്നു.

ഡൊണാൾഡ് ട്രംപിന്റെ ദീർഘകാല സുഹൃത്തും വിശ്വസ്തനുമായ കാഷ്യാപ് പട്ടേലിനെ ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്.ബി.ഐ.) ഡയറക്ടറായി നിയമിതനാകുവാനുള്ള സാധ്യതകൾ ഉള്ളതായി നവംബർ 30-ലെ ഹിന്ദു ന്യൂസ് പേപ്പർ റിപ്പോർട്ടിൽ പറയുന്നു.

ട്രംപിന്റെ ക്യാബിന്ററിലെ വൈസ് പ്രസിഡന്റ് ഇലക്റ്റ് ജെ. ഡി. വാൻസിന്റെ ഇൻഡ്യൻ ഒർജിൻ ഭാര്യ അമേരിക്കൻ സെക്കൻഡ് ലേഡി, ഉഷാ വാൻസ് അടക്കം ഹർമിത് ധില്ലൻ, ഡിഫൻ്റർ ഓഫ് സവിൽ റൈറ്റ്സ് വകുപ്പിലും ഡോ. ജെയ് ഭട്ടാചാര്യ, ഇന്നോവേറ്റർ ഇൻ പബ്ലിക് ഹെൽത്തിലും കാഷ്യാപ് പട്ടേൽ, എഫ്.ബി.ഐ. ഡയറക്ടറായും വിവേക് രാമസ്വാമി, സ്ട്രീമിംഗ് ഗവണ്മെന്റ് എഫിഷെൻസി ഡിപ്പാർട്ട്മെൻ്റിലും തുളസി ഗബ്ബാർഡ്, വെറ്റേൺസ് & ഇന്റലിജൻസ് മേധാവിയായി ജനുവരി 20ന് ഉത്തമമായ ഉത്തരവാദിത്വ മനസ്സോടുകൂടി ഭാരിച്ച ചുമതലകൾ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കാം.

സുദീർഘ കാലമായി റിപബ്ലിക്കൻ പാർട്ടി പ്രവർത്തനത്തിലും ശക്തമായ രാഷ്ട്രീയരംഗത്ത് പ്രവർത്തിച്ച ഇൻഡ്യൻ വംശജയായ നിക്കി ഹെലിയെ ക്യാബിനറ്റ് പദവി സ്വീകരിക്കുന്നതിനായി ആവശ്യപ്പെട്ടെങ്കിലും പരസ്യമായി നിരസിച്ചതായി നവംബർ 14-ലെ റെഡിയോ ഷോയിൽ വെളിപ്പെടുത്തി.

കോര ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ