Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു

-പി പി ചെറിയാൻ

വാഷിംഗ്‌ടൺ ഡി സി: ഇറാനെതിരെ വീണ്ടും ഉപരോധം ഏർപ്പെടുത്തുന്ന എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് ട്രംപ് ഈ മുന്നറിയിപ്പ് നൽകി.ട്രംപിനും മുൻ ഭരണകൂട ഉദ്യോഗസ്ഥർക്കുമെതിരെ തുടരുന്ന ഭീഷണികൾക്കിടയിലും, ഇറാനുമായി നയതന്ത്ര ചർച്ചകൾ തുടരാൻ ട്രംപ് സന്നദ്ധത പ്രകടിപ്പിച്ചു, ഉടനടി ചർച്ചകൾക്ക് ആഹ്വാനം ചെയ്തു.മുൻ കരാറുകൾ പ്രകാരം നീക്കിയ ഉപരോധങ്ങൾ വീണ്ടും നടപ്പിലാക്കുന്നു. ടെഹ്‌റാന്റെ ആണവ അഭിലാഷങ്ങളെയും മിഡിൽ ഈസ്റ്റിലെ അതിന്റെ പ്രവർത്തനങ്ങളെയും കുറിച്ചുള്ള നിലവിലുള്ള ആശങ്കകളെ തുടർന്നാണ് ഈ നീക്കം.

താൻ കൊല്ലപ്പെട്ടാൽ ഇറാനെതിരെ വൻതോതിലുള്ള പ്രതികാര ആക്രമണം നടത്താൻ യുഎസ് സൈന്യത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ടെഹ്‌റാനിൽ വീണ്ടും ഉപരോധം ഏർപ്പെടുത്താനുള്ള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവെച്ചുകൊണ്ട് വൈറ്റ് ഹൗസിൽ സംസാരിച്ച ട്രംപ്, ഇറാൻ തനിക്കെതിരെ ആക്രമണം നടത്തിയാൽ അവരെ ഇല്ലാതാക്കും,. ഒന്നും അവശേഷിക്കില്ല, ” ട്രംപ്-മുന്നറിയിപ്പ് നൽകി.

2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് ട്രംപിനെ വധിക്കാൻ ഇറാനുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് നീതിന്യായ വകുപ്പ് മുമ്പ് അഫ്ഗാൻ പൗരനായ ഫർഹാദ് ഷാക്കേരിക്കെതിരെ കുറ്റം ചുമത്തി. യുഎസ് അധികൃതരുടെ അഭിപ്രായത്തിൽ ഷാക്കേരി ഇപ്പോഴും ഇറാനിൽ ഒളിവിലാണ്.

2020-ൽ ട്രംപ് ഉത്തരവിട്ട യുഎസ് വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ ഖുദ്‌സ് ഫോഴ്‌സിന്റെ കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ കൊലപാതകത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ ഭീഷിണിപ്പെടുത്തിയിരുന്നു . ഈ ഓപ്പറേഷനിൽ ട്രംപ്, പോംപിയോ, മുൻ സെൻട്രൽ കോം കമാൻഡർ കെന്നത്ത് മക്കെൻസി എന്നിവർക്കെതിരെ ഇറാൻ അധികൃതർ ക്രിമിനൽ കുറ്റം ചുമത്താൻ ശ്രമിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ