Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്ക"ഡി മലയാളി"ഓൺലൈൻ ദിന പത്രത്തിൻറെ പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു

“ഡി മലയാളി”ഓൺലൈൻ ദിന പത്രത്തിൻറെ പ്രകാശന കർമം ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു

-പി പി ചെറിയാൻ

ഡാളസ്: ഡാലസിൽ നിന്നും പുറത്തിറക്കുന്ന “ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ സ്വിച്ച് ഓൺ കർമ്മം അമേരിക്കയിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ബിനോയി സെബാസ്റ്റ്യൻ നിർവഹിച്ചു

ജനുവരി 26 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് ഡാലസ് കേരള അസോസിയേഷൻ ഓഫീസിൽ നടന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അവാർഡ് വിതരണ ചടങ്ങിലാണ് പ്രകാശന കർമം നിർവഹിക്കപ്പെട്ടത്എം ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു

അനുദിനം സാങ്കേതികവിദ്യയില്‍ പ്രകടനമാകുന്ന അസൂയാവഹമായ വളര്‍ച്ച മാധ്യമ പ്രവര്‍ത്തകരംഗത്തും പ്രതിഫലിക്കുന്നു. വാര്‍ത്താ ചാനലുകള്‍, ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, സ്വകാര്യ ബ്‌ളോഗുകള്‍ തുടങ്ങിയ സോഷ്യല്‍ മീഡിയായകളില്‍ പ്രത്യക്ഷപ്പെടുന്ന വാര്‍ത്തകള്‍ നിമിഷങ്ങള്‍ക്കകം ലോകത്തെമ്പാടുമുള്ള ജനങ്ങള്‍ക്ക് ലഭ്യമാകുന്നു. ഈ വിഷയങ്ങളെ കുറിച്ചും പൊടിപ്പും തൊങ്ങലും വെച്ചു വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ പത്രപ്രവര്‍ത്തകര്‍ പ്രകടിപ്പിക്കുന്ന ആവേശം പലപ്പോഴും അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടുന്നു. പത്രപ്രവര്‍ത്തകര്‍ കാത്തുസൂക്ഷിക്കുവാന്‍ ബാധ്യസ്ഥമായ കോഡ് ഓഫ് എത്തിക്‌സ് എന്ന അടിസ്ഥാന പ്രമാണങ്ങള്‍ പോലും ഇവിടെ ബോധപൂര്‍വ്വം വിസ്മരിയ്ക്കപ്പെടുന്നു പ്രകാശന കർമം നിര്വഹിക്കുന്നതിനിടയിൽ ബിനോയി സെബാസ്റ്റ്യൻ ചൂണ്ടിക്കാട്ടി .ആധുനിക കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തനത്തേയും, പത്രപ്രവര്‍ത്തകരേയും അമിതമായി സ്വാധീനിച്ചിരിക്കുന്ന സോഷ്യല്‍ മീഡിയായുടെ അനിയന്ത്രിതമായ കടന്നു കയറ്റം നിയന്ത്രിക്കപ്പെടേണ്ടതുണ്ട് ബിനോയ് കൂട്ടിച്ചേര്ത്തു

“ഡി മലയാളി” ഓൺലൈൻ ദിന പത്രത്തിൻറെ വിജയത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത് ദ്രശ്യ,പ്രിൻറ് ,ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഡാലസിലെ യുവ പത്രപ്രവർത്തകരാണ് ” .സാമൂഹിക-സാംസ്കാരിക പ്രദേശിക വിഷയങ്ങളെക്കുറിച്ചുള്ള അറിയിപ്പുകൾ പ്രതിഫലേച്ഛ കൂടാതെ ജനങ്ങളിലെത്തിക്കുക ,അതോടൊപ്പം തന്നെ അമേരിക്കയിലെ മലയാളികൾ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക എന്നതാണ് “ഡി മലയാളി” ദിനപത്രം ലക്ഷ്യമിടുന്നത്.

സണ്ണി മാളിയേക്കൽ , പി പി ചെറിയാൻ ,ബിജിലി ജോർജ് ,റ്റി സി ചാക്കോ,ബെന്നി ജോൺ, അനശ്വർ മാമ്പിള്ളി ,സാംമാത്യു ,രാജു തരകൻ ,ലാലി ജോസഫ് ,സിജു വി ജോർജ് ,തോമസ് ചിറമേൽ, പ്രസാദ് തിയോടിക്കൽ, ഡോ: അഞ്ജു ബിജിലി എന്നിവർ ഉൾപ്പെടുന്ന വിപുലമായ പത്രാധിപ സമതിയാണ് ഡി മലയാളി ദിന പത്രത്തിൻറെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്.മാർച്ച് ഒന്നു മുതൽ പൂർണമായി ഓൺലൈൻ “ഡി മലയാളി” ദിനപത്രം സൗജന്യമായി എല്ലാവരുടെയും കൈകളിൽ എത്തിക്കുന്നതിനുള്ള ശ്രമമാണ് അണിയറയിൽ നടന്നുവരുന്നത്.

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ