Logo Below Image
Saturday, May 3, 2025
Logo Below Image
Homeഅമേരിക്കക്രിസ്തു നമ്മെ ചേർത്തു പിടിക്കണമെങ്കിൽ ദരിദ്രരെയും ബലഹീനരേയും നാം ചേർത്തു പിടിക്കണം, റവ ജിബിൻ മാത്യു

ക്രിസ്തു നമ്മെ ചേർത്തു പിടിക്കണമെങ്കിൽ ദരിദ്രരെയും ബലഹീനരേയും നാം ചേർത്തു പിടിക്കണം, റവ ജിബിൻ മാത്യു

-പി പി ചെറിയാൻ

ഡാളസ് : ജീവിതത്തിൻറെ സന്നിഗ്ദ ഘട്ടങ്ങളിൽ കർത്താവ് നമ്മെ ചേർത്തു പിടിക്കണമെന്ന് യഥാർത്ഥമായി ആഗ്രഹിക്കുന്നുവെങ്കിൽ സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെയും ബലഹീനരെയും ചേർത്തു പിടിക്കുവാൻ നാം സന്നദ്ധരാകണമെന്നു റവ ജിബിൻ മാത്യു ജോയ് അഭിപ്രായപ്പെട്ടു.ക്രിസ്തുവിന്റെ ജീവിതത്തിലൂടെ കാണിച്ചു തന്ന വലിയൊരു മാതൃകയാണിതെന്നും അച്ചൻ ചൂണ്ടിക്കാട്ടി.

ബുധനാഴ്ച വൈകീട്ട് ഡാലസ് സെന്റ് പോൾസ് മാർത്തോമ ചർച്ചിൽ കഷ്ടാനുഭവാഴ്ച്ചയോടനുബനബന്ധിച്ചു നടത്തപ്പെട്ട സന്ധ്യ നമസ്കാരത്തിൽ ധ്യാന പ്രസംഗം നടത്തുകയായിരുന്നു അമേരിക്കൽ ഹരേശ്വ സന്ദർശനത്തിനെത്തിയ റവ ജിബി മാത്യു. മാർത്തോമാ സഭയുടെ ആന്ധ്രയിലെ നേർസാപുരം മിഷൻ പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുന്ന അച്ചൻ ആന്ധ്രയിലെ ഉൾ ഗ്രാമങ്ങളിൽ ജനങ്ങൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ കുറിച്ച് ഹൃദയ സ്പർശിയായി വിശദീകരിച്ചു. നാമിവിടെ സമ്പന്നതയിൽ ജീവിക്കുമ്പോൾ ആന്ധ്രയുടെ ഒരു കോണിൽ ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ,തലചായ്ക്കാൻ ഇടമില്ലാതെ, ആരാധിക്കാൻ ആരാധനാലയം ഇല്ലാതെ താത്കാലില ഷെഡുകളിൽ ആരാധന നടത്തുന്നവർക്ക് കൈതാങ്കൽ കൊടുക്കുവാൻ വിശ്വാസ സമൂഹം മുന്നോട്ടു വരണമെന്നു അച്ചൻ ആഹ്വാനം ചെയ്തു.

ഇടവക വികാരി റവ ഷൈജു സി ജോയ് മിഷനറി അച്ഛനെ പരിചയപ്പെടുകയും ഇടവകയിലേക്ക് സ്വാഗതം ചെയ്യുകയും ചെയ്തു. വൈകിട്ട് നടന്ന സന്ധ്യാ നമസ്കാരത്തിന് രാജൻ കുഞ്ഞ് ചിറയിൽ റോബിൻ ചേലങ്കരി റ്റിജി അലക്സാണ്ടർ, സാം കുഞ്ഞ്, കെസിയ ചെറിയാൻ വിജു വര്ഗീസ് തുടങ്ങിയവർ നേത്ര്വത്വം നൽകി

-പി പി ചെറിയാൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ