ഗാർഹിക പാചക വാതക വില 50 രൂപ കൂട്ടി. ദില്ലിയിൽ ഒരു സിലിണ്ടറിൻ്റെ വില 853 രൂപയായി. പ്രധാൻമന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉള്ളവർക്ക് 550 രൂപയാണ് പുതിയ വില. ആഗോള വിപണിയിൽ ക്രൂഡ് വില താഴ്ന്ന് നിൽക്കുന്ന സാഹചര്യമാണുള്ളത്.
എന്നാൽ എണ്ണക്കമ്പനികൾ നഷ്ടത്തിലാണെന്നും അത് നികത്തുന്നതിനാണ് വിലവർധന എന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.