കഞ്ചാവു വിൽപ്പനയ്ക്കായി പാഞ്ഞ യുവാക്കൾ സഞ്ചരിച്ച ബൈക്കിടിച്ച് കാൽ നടയാത്രക്കാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 12ാം വാർഡ് ഇടത്തട്ടിൽ ജോസഫ് (ഷിബു 55) ആണ് മരിച്ചത്.
പാർത്ഥൻകവല -ആരാമം റോഡിൽ കഴിഞ്ഞ ദിവസം രാത്രി 9.30 ഓടെയാണ് അപകടം. പാർത്ഥൻ കവല ഭാഗത്ത് നിന്ന് ആലപ്പുഴ ഭാഗത്തേക്ക് കഞ്ചാവുമായി പായുകയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കാണ് ജോസഫിനെ വീടിനു സമീപം തന്നെ ഇടിച്ചു വീഴ്ത്തിയത്.
സമീപത്തെ താലപ്പൊലി വീട്ടിൽ നിന്ന് വീട്ടിലേക്ക് വരും വഴിയായിരുന്നു അപകടം. മണ്ണഞ്ചേരി നേതാജി സ്വദേശികളാണ് ബൈക്കിൽ ഉണ്ടായിരുന്നത്.
അപകടത്തിൽപ്പെട്ട ബൈക്കിൽ നിന്ന് കഞ്ചാവ് പൊതികൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു.