ചില ഭക്ഷണവിഭവങ്ങള്‍ നാരങ്ങയോടൊപ്പം ഉപയോഗിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ശരീരത്തില്‍ ഉളവാക്കും. നാരങ്ങയോടൊപ്പം ഉപയോഗിക്കരുതാത്ത ഭക്ഷണവിഭവങ്ങള്‍ ഇവയാണ്. ആദ്യമായി വരുന്നത് പാലുല്‍പന്നങ്ങളാണ്.
പാചകം ചെയ്യുമ്പോള്‍ പാലുല്‍പന്നങ്ങളില്‍ നാരങ്ങ ചേര്‍ത്താല്‍ അതു പിരിഞ്ഞു പോകും. നാരങ്ങയുടെ അസിഡിക് സ്വഭാവം കൊണ്ടാണ് ഇത്. പാലും നാരങ്ങയും ഒരുമിച്ച് കഴിക്കുന്നത് സിട്രിക് ആസിഡിന്റെ സാന്നിധ്യം മൂലം നെഞ്ചെരിച്ചിലും ഉണ്ടാക്കാം. അമിതമായി എരിവുള്ള ഭക്ഷണത്തിനൊപ്പവും നാരങ്ങ കഴിക്കരുത്. നാരങ്ങ എരിവിനെ അധികരിപ്പിക്കുന്നതായതിനാല്‍ ഇത് എല്ലാവര്‍ക്കും താങ്ങാന്‍ കഴിഞ്ഞെന്നു വരില്ല.
റെഡ് വൈനും നാരങ്ങയും ഒരുമിച്ച് ചേര്‍ക്കുന്നത് വൈനിന്റെ മണവും രുചിയും നശിപ്പിക്കും. പാലിനൊപ്പം നാരങ്ങ ചേര്‍ക്കുന്നത് പോലെ തന്നെ പ്രതികൂല ഫലങ്ങള്‍ ഉളവാക്കുന്നതാണ് യോഗര്‍ട്ടിനും മോരിന്‍ വെള്ളത്തിനുമൊപ്പം അതുപയോഗിക്കുന്നത്. രുചി നഷ്ടപ്പെടുമെന്ന് മാത്രമല്ല അസിഡിറ്റിയും ഇത് മൂലം ഉണ്ടാകാം.
ഏലയ്ക്ക, ഗ്രാമ്പൂ പോലുള്ള സുഗന്ധ വ്യഞ്ജനങ്ങള്‍ക്കൊപ്പവും നാരങ്ങ ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവയുടെ രുചിയെയും ഗുണത്തെയും നാരങ്ങ ബാധിക്കും.