Logo Below Image
Wednesday, April 30, 2025
Logo Below Image
Homeഅമേരിക്കകാനഡയിൽ ആദ്യമായി ‘കലകളുടെ ഉത്സവത്തിന്’ തിരികൊളുത്തി എഡ്മിന്റൻ നേർമ .

കാനഡയിൽ ആദ്യമായി ‘കലകളുടെ ഉത്സവത്തിന്’ തിരികൊളുത്തി എഡ്മിന്റൻ നേർമ .

ജോസഫ് ജോൺ കാൽഗറി

എഡ്മിന്റൻ: കനേഡിയൻ മലയാളികളുടെ ഇടയിൽ ആദ്യമായി കലോത്സവ വേദിയൊരുക്കിക്കൊണ്ട് മെയ് 17,18,19 തിയതികളിലായി Balwin Community ഹാൾ , Edmonton NW ൽ വച്ചു നടത്തപ്പെടുന്ന എഡ്മിന്റൻ നേർമ കലോത്സവത്തിന്റെ രെജിസ്ട്രേഷൻ ആരംഭിച്ചു.

ഏപ്രിൽ 25, 2025 ആണ് രജിസ്‌ട്രേഷനുള്ള അവസാന തിയതി . മത്സരങ്ങളിൽ പങ്കെടുക്കുന്നവർ നിർബന്ധമായും രെജിസ്ട്രേഷൻ പൂർത്തിയാക്കണം. 12 വയസ്സ് മുതൽ 22 വയസ്സ് വരെയുള്ളവർക്കായി ഒരു കാറ്റഗറിയും 22 വയസ്സിൽ മുകളിൽ ഉള്ളവർക്കായി മറ്റൊരു കാറ്റഗറിയും മത്സരങ്ങൾക്കായി തരപ്പെടുത്തിയിട്ടുണ്ട്.

കേരള കലോത്സവങ്ങളുടെ മാതൃകയിൽ വിവിധ സെക്ഷൻസ് ആയിട്ടാണ് മത്സരങ്ങൾ നടത്തപ്പെടുന്നത്. വിവിധയിനം നൃത്ത മത്സരങ്ങളും പാട്ടു മത്സരങ്ങളും കൂടാതെ വത്യസ്തങ്ങളായ കഴിവുകൾ പ്രോത്സാഹിപ്പിക്കുവാൻ ചിത്രരചന,ക്ലേ മോഡലിംഗ് തുടങ്ങിയ മത്സരങ്ങളും, പ്രസംഗ മത്സരം, ലേഖന എഴുത്തു മത്സരം, മോണോ ആക്ട് – മൈമ് മത്സരങ്ങളും തുടങ്ങി ഇരുപതോളം മത്സരയിനങ്ങൾ ഈ വർഷം NERMA ഒരുക്കിയിട്ടുണ്ട്.

രജിസ്‌ട്രേഷനു വേണ്ടി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക :

വാർത്ത: ജോസഫ് ജോൺ കാൽഗറി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ