“എന്താ മാഷേ മുഖം വല്ലാതിരിക്കുന്നത് വേഷം കണ്ടിട്ട് ഒരു യാത്രകഴിഞ് വന്നതുപോലുണ്ടല്ലോ ?”
” ങ്ങാഹാ. ചെറിയൊരു യാത്ര പോകേണ്ടിവന്നടോ. ഒരു മരണാവശ്യമുണ്ടായിരുന്നു. അവിടെപോയേച്ചിപ്പോൾ വന്നതേയുള്ളു.”
“ആരാ മാഷേ മരിച്ചത് ? അടുത്ത ബന്ധുകളാരെങ്കിലുമായിരുന്നോ ”
” ഏയ് , ബന്ദുവൊന്നുമല്ല. ഞാൻ പഠിപ്പിച്ച ഒരു വിദ്ധ്യാർത്ഥിയുടെ അമ്മയാ മരിച്ചത്.”
” ആണോ എന്തു പറ്റിയതാ മാഷേ. അസുഖം വല്ലതുമായിരുന്നോ ?”
“അല്ലടോ , കൊലപ്പെടുത്തിയതാ. ”
” കൊലപ്പെടുത്തിയെന്നോ ? ആര് ? എന്തിന് ?”
“മകൻ തന്നെ അമ്മയെ കൊന്നു. ”
“മകൻ തന്നെയോ?”
” അതെ. മകൻ തന്നെയാ കൊലപാതകി. അമ്മയുടെ പേരിൽ ബാങ്കിലുണ്ടായിരുന്ന പണം കൈക്കലാക്കാനായി മകൻ തന്നെ അമ്മയെ വിഷം കൊടുത്ത് കൊന്നു. ”
” അമ്മയുടെ പണം എന്തായാലും മകനുള്ളതല്ലെ മാഷേ. അതിനെന്തിനാ അവരെ കൊല്ലുന്നത്. ”
” ലേഖേ, അമ്മയുടെ മരണശേഷം മാത്രമേ മകന് അമ്മയുടെ സ്വത്തിൽ അവകാശമുണ്ടായിരുന്നുള്ളു. അപ്പോൾപ്പിന്നെ, അമ്മയെ നേരത്തെതന്നെ മരണത്തിലേക്ക് തള്ളിയിട്ടാൽ ആ പണം മകനെടുക്കാമല്ലോ ?
ദൈവമേ, എന്ത് സ്വാർത്ഥരാണ് മനുഷ്യർ ?”
“മാഷേ മാഷ് പറഞ്ഞത് കേട്ടിട്ടുതന്നെ പേടിയാകുന്നു.”
“പേടിക്കണം ലേഖേ , സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി അച്ഛനേയും അമ്മയേയും രക്തബന്ധങ്ങളേയും കൊല്ലാൻ മടിക്കാത്തവരുടെ ഈ കലികാലത്തിൽ
ഇനിയുള്ള കാലം നമ്മൾ നമ്മുടെ നിഴലായി കാണുന്നവരെപോലും പേടിക്കണം . പണ്ടൊക്കെ പണമില്ലാത്തവൻ പിണമെന്നാണ് പറയാറ് പക്ഷെ ഇന്ന് പണമുള്ളവനാണ് ആദ്യം പിണമാകുന്നത്. ”