Monday, December 23, 2024
Homeകേരളംകരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും.

കൊച്ചി: കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ ഇഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യും. തൃശൂർ കോ‍പ്പറേഷൻ കൗൺസിലർ അനൂപ് ഡേവിസ് കാട, വടക്കാഞ്ചേരി കൗൺസിലർ മധു എന്നിവരാണ് ഇന്ന് ഇഡിയ്ക്ക് മുന്നിൽ ഹാജരാകേണ്ടത്.

കേസിൽ അറസ്റ്റിലായ മുഖ്യപ്രതി സതീഷ് കുമാറുമായും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമുള്ള ഇരുവർക്കും വ്യാജ പ്രമാണം ഹാജരാക്കി ബാങ്കിൽ നിന്ന് കോടികളുടെ വായ്പ തട്ടിയവരെക്കുറിച്ച് അറിവുണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. എസി മൊയ്തീൻ അടക്കമുള്ള ഉന്നത സിപിഎം നേതാക്കൾക്കളെയും ഇഡി ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.

RELATED ARTICLES

Most Popular

Recent Comments