പുതുപ്പാടി: പുതുപ്പാടി യിൽ ട്രാവല്ലറും, കാറും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരുക്ക്. വയനാട് ഭാഗത്ത് നിന്നും താമരശേരി ഭാഗത്തേക്ക് വരികയായിരുന്ന കാറും വയനാട്ടിലേക്ക് ഉള്ള ട്രവലറുമാണ് ഇന്ന് വൈകുന്നേരം നാലരയോടെ കൈതപ്പൊയിലിൽ കൂട്ടിയിടിച്ചത്.
കാർ യാത്രക്കാരായ താമരശ്ശേരി തച്ചംപൊയിൽ ദിൽഷാദ് (30),മുഹസിൻ (26), ജൗഹറ (28), ഹൈസ ഫാത്തിമ (4), ട്രാവല്ലർ യാത്രക്കാരായ റസ് ല( 18), ദിനു (39), സുഹൈൽ (24)സാലിഹ (25), അഞ്ജലി (25), എന്നിവർക്കാണ് പരുക്കേറ്റത്.അപകടത്തിൽ യാത്ര ക്കാർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.