ദഹനപ്രശ്നങ്ങളകറ്റാനാണ് പലരും ലെമണ്‍ ടീ കുടിക്കുന്നതെങ്കിലും സത്യത്തില് ലെമണ്‍ ടീ ദഹനപ്രശ്നങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നു. ചെറുനാരങ്ങയിലെ ആസിഡ് അംശവും ചായയിലെ ടാന്നിന്‍ എന്ന പദാര്‍ത്ഥവും അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണ്. അങ്ങനെയെങ്കില്‍ ചെറുനാരങ്ങയും തേയിലയും കൂടി ചെല്ലുമ്പോള്‍ ദഹനപ്രശ്നങ്ങള്‍ കൂടുമെന്നതാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
ശരീരത്തിലെ ജലാംശം വറ്റിപ്പോകുന്ന അവസ്ഥയാണ് നിര്‍ജലീകരണം. നേരത്തേ സൂചിപ്പിച്ചത് പോലെ തന്നെ ലെമണ്‍ ടീ ആസിഡ് ലെവല്‍ വര്‍ധിപ്പിക്കുമെന്നതിനാല്‍ ഇത് നിര്‍ജലീരണവും ഉണ്ടാക്കുമെന്ന് ഒരു വാദം.
ലെമണ്‍ ടീ പതിവാക്കിയാല്‍ അത് പല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയുന്നവരുമുണ്ട്. സ്ഥിരമായും ഇത്രയും അസിഡിക് ആയ പാനീയം ചെല്ലുമ്പോള്‍ പല്ലിന്റെ ഇനാമലിന് കേട് പറ്റുന്നു, ക്രമേണ പല്ലില്‍ പോടുണ്ടാകാനും വായുടെ ആകെ ആരോഗ്യം തന്നെ ബാധിക്കപ്പെടാനും സാധ്യതയുണ്ടെന്നാണ് ചൂണ്ടിക്കാട്ടുന്നത്.
ലെമണ്‍ ടീ പതിവാക്കുന്നത് എല്ലിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്നും പറയപ്പെടുന്നു. ലെമണ്‍ ടീ കഴിക്കുമ്പോള്‍ ചായയിലടങ്ങിയിരിക്കുന്ന അലൂമിനിയത്തെ ആഗിരണം ചെയ്യുന്നതിലേക്ക് നയിക്കുമത്രേ. സാധാരണഗതിയില്‍ ഇങ്ങനെ അലൂമിനിയം ആകിരണം ചെയ്യുന്ന സാഹചര്യമുണ്ടാകുന്നില്ലത്രേ. ഇതാണ് ക്രമേണ എല്ലിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പറയപ്പെടുന്നത്.
എന്തായാലും മിതമായ അളവില്‍ ലെമണ്‍ ടീ കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് വെല്ലുവിളിയുണ്ടാകില്ല. എന്ത് ഭക്ഷണ-പാനീയമാണെങ്കിലും അത് അമിതമാകുമ്പോഴാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല നേരത്തെ തന്നെ ദഹനപ്രശ്നങ്ങള്‍, അത്തരത്തിലുള്ള അസുഖങ്ങളുള്ളവരെയാണ് പതിവായി ലെമണ്‍ ടീ കഴിക്കുന്നത് ബാധിക്കുകയുള്ളൂ എന്നും പറയപ്പെടുന്നു.