തിരുവനന്തപുരം :- വട്ടപ്പാറ കുറ്റ്യാനി സ്വദേശി ബാലചന്ദ്രൻ, ഭാര്യ ജയലക്ഷ്മി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയെ മുറിയിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ഇതേ മുറിയിലാണ് ബാലചന്ദ്രനും തൂങ്ങി മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തുന്നത്. ജയലക്ഷ്മി കൊലപ്പെടുത്തിയ ശേഷം ബാലചന്ദ്രൻ തൂങ്ങിമരിക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു.ബാലചന്ദ്രന്റ ഭാര്യ ജയലക്ഷ്മി കുറച്ചുകാലമായി അസുഖ ബാധിതയാണ്. ഇവരുടെ രണ്ട് മക്കളിൽ ഒരാൾ പൊലീസ് ഉദ്യോഗസ്ഥനും ഒരാൾ ഓട്ടോഡ്രൈവറുമാണ്. ഇവരിൽ ഒരാളുടെ ഭാര്യ വീട്ടിൽ ഭക്ഷണവുമായി എത്തിയപ്പോഴാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തുന്നത്.