കല്ലിനെ പ്രതിഷ്ഠിച്ചു
ദേവതയാക്കിയ പരംപൊരുളെ
നിന്തിരുവടിയുടെ സൂക്തം
മുഴങ്ങുന്നു എൻ കാതിൽ,
ഒരു ജാതി, ഒരു മതം, ഒരു ദൈവം
മനുഷ്യന്!’
മണ്ണിൽ അന്ധകാരം നീക്കുവാൻ
ആത്മപ്രകാശമാം വേദാന്ത വിദ്യ
സകലമനുജർക്കും
പകർന്നൊരു,ദേവ
നിന്നുടെ സൂക്തം: ‘മനുഷ്യർ
നന്നാവട്ടെ’
സർവ്വരും ജഗദ്വീശ്വരൂപമെന്നും
ആരിലും ഭേദമൊന്നുമില്ലെന്നും
കർമ്മത്താൽ മാനവർ
ശ്രേഷ്ഠപദവിയെങ്കൽ
ഉയരുമെന്നു നിൻ ആത്മബോധനം
നന്നായി പിറന്നൊരു
ലക്ഷ്യപ്രേരിതനായി വാഴുന്ന
മാനവമൃഗകൂട്ടമെല്ലാം,
ഒരുവേള, വന്നീടുന്നു നിന്റെ
സവിധമൊന്നിൽ
അറിവിന്റെ
ദ്വേഷമേതുമില്ലാതെ
വർത്തികുവാൻ
അറിവിന്റെ വേദാന്തമൊക്കെയും
ആത്മനാൽ സ്വീകരിപ്പു ഞങ്ങൾ!