Saturday, July 27, 2024
Homeകഥ/കവിതഗുരു (കവിത) ✍രാഹുൽ രാധകൃഷ്‌ണൻ

ഗുരു (കവിത) ✍രാഹുൽ രാധകൃഷ്‌ണൻ

രാഹുൽ രാധകൃഷ്‌ണൻ

കല്ലിനെ പ്രതിഷ്ഠിച്ചു
ദേവതയാക്കിയ പരംപൊരുളെ
നിന്തിരുവടിയുടെ സൂക്തം
മുഴങ്ങുന്നു എൻ കാതിൽ,
ഒരു ജാതി, ഒരു മതം, ഒരു ദൈവം
മനുഷ്യന്!’

മണ്ണിൽ അന്ധകാരം നീക്കുവാൻ
ആത്മപ്രകാശമാം വേദാന്ത വിദ്യ
സകലമനുജർക്കും
പകർന്നൊരു,ദേവ
നിന്നുടെ സൂക്തം: ‘മനുഷ്യർ
നന്നാവട്ടെ’

സർവ്വരും ജഗദ്വീശ്വരൂപമെന്നും
ആരിലും ഭേദമൊന്നുമില്ലെന്നും
കർമ്മത്താൽ മാനവർ
ശ്രേഷ്ഠപദവിയെങ്കൽ
ഉയരുമെന്നു നിൻ ആത്മബോധനം

നന്നായി പിറന്നൊരു
ലക്ഷ്യപ്രേരിതനായി വാഴുന്ന
മാനവമൃഗകൂട്ടമെല്ലാം,
ഒരുവേള, വന്നീടുന്നു നിന്റെ
സവിധമൊന്നിൽ

അറിവിന്റെ
ദ്വേഷമേതുമില്ലാതെ
വർത്തികുവാൻ
അറിവിന്റെ വേദാന്തമൊക്കെയും
ആത്മനാൽ സ്വീകരിപ്പു ഞങ്ങൾ!

രാഹുൽ രാധകൃഷ്‌ണൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments