ന്യൂഡൽഹി –ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ബഹുഭാഷാ കാർഷിക പ്രസിദ്ധീകരണമായ “കൃഷിജാഗരൺ ‘ നേതൃത്വത്തിൽ ‘കാർഷിക മേഖലയിൽ വാസ്‌തുശാസ്‌ത്രത്തിന്റെ പ്രസക്തി” എന്ന വിഷയത്തെ ആധാരമാക്കി ഡൽഹിയിൽ ഏകദിന ശിൽപ്പശാല നടന്നു.
കൃഷിജാഗരൺ മാനേജിംഗ് ഡയറക്റ്ററും ചീഫ് എഡിറ്ററുമായ എം.സി.ഡൊമിനിക് ശിൽപ്പശാലഉദ്ഘാടനം ചെയ്തു .ദക്ഷിണേന്ത്യയിലെ പ്രമുഖ സയന്റിഫിക് വാസ്തു ശാസ്ത്ര വിദഗ്‌ധനും തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന വാസ്‌തുഭാരതി വേദിക് റിസർച്ച് അക്കാദമി ചെയർമാനുമായ ഡോ .നിശാന്ത് തോപ്പിൽ (M .Phil ,Ph .D ) ഡൽഹിയിൽ നടന്ന ശിപ്പശാലയ്ക്ക് നേതൃത്വം നൽകി .കാർഷിക പ്രസിദ്ധീകരണങ്ങളുമായി ബന്ധപ്പെട്ട അമ്പതോളം പ്രതിനിധികൾ ശിപ്പശാലയിൽ പങ്കാളികളായി
പഴഞ്ചൻ അന്ധവിശാസത്തിന്റെ ഭാഗമായി വാസ്തു ശാസ്ത്രത്തെ കാണുന്നതിന് പകരം ആധുനിക ശാസ്ത്ര വിഷയങ്ങൾക്കൊപ്പം ഊർജ്ജപ്രവാഹങ്ങളെയും, പഞ്ചഭൂതങ്ങളെയും ദിശകളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള കൃഷിക്രമീകരണം തുടങ്ങിയ ശാസ്ത്രീയവശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കർഷകന് പ്രയോജനപ്പെടും വിധം വാസ്‌തുശാസ്‌ത്രത്തെ ഉപയോഗപ്പെടുത്തേണ്ട ആവശ്യകതയിലൂന്നിയായിരുന്നു ഡോ.നിശാന്ത് തോപ്പിൽ ശിൽപ്പശാലയിൽ സംസാരിച്ചത് .
പരമ്പരാഗത വാസ്തു ശാസ്ത്ര സങ്കൽപ്പങ്ങളെ ശാസ്ത്രീയ മാർഗ്ഗങ്ങളുമായി സംയോജിപ്പിക്കുന്നത് വഴി കാർഷികോൽപ്പാദന വർദ്ധനവിനൊപ്പം പാരിസ്ഥിക സന്തുലിതാവസ്ഥയുടെ നേട്ടങ്ങൾ ത്വരിതപ്പെടുത്താനും സഹായകമാകുമെന്നും അദ്ദേഹം ചടങ്ങിൽ വ്യക്തമാക്കി .
മലയാളമടക്കം പന്ത്രണ്ടോളംഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന കൃഷിജാഗരൺ ർഷികപ്രസിദ്ധീകരണത്തിന്റെ മാനേജിങ് ഡയറക്റ്റർ എം.സി.ഡൊമിനിക് കൃഷിജാഗരൺ വകയായി ഡോ .നിശാന്തിന് കീർത്തി മുദ്രയും ഉപഹാര സമർപ്പണവും നൽകി ആദരിച്ചു .ശ്രീമതി ഷൈനി ഡൊമിനിക് കൃതജ്ഞതയർപ്പിച്ചു .