ബോധമണ്ഡലത്തിൽനിന്നു
മറഞ്ഞൊരു
നീർത്തുള്ളിയാണെൻ്റെയോർമ്മ
മറവിതൻ
വാതായനങ്ങൾ തുറക്കുന്ന
നിഴലിലാണിന്നെൻ്റെയോർമ്മ
അരിയിലെഴുതിയ
അക്ഷരച്ചിന്തുകളൊ-
ന്നുമേ അറിയുന്നതില്ല
പാടാൻ കൊതിച്ചൊരു ഗാനവുമെൻ
ചുണ്ടിൽ ഒരു മാത്ര വന്നതുമില്ല
ആറ്റുനോറ്റുണ്ടായൊരുണ്ണിയെ
കാണുമ്പോളാ –
രെന്നറിയുന്നതില്ല
ജീവദുഃഖങ്ങളിൽ
കൈ പിടിക്കുന്നൊരാ
പതിയേയുമറിയുന്നതില്ല
രുചിയേറുമാഹാര –
വിഭവങ്ങളൊന്നും
ഭുജിച്ചതുപോലുമറിവില്ല
അഴകേറുമാടക-
ളൊന്നുമുടലിങ്കൽ ധരിച്ചതു
പോലുമറിവില്ല
പിന്നെയും പിന്നെയും പൊയ്പ്പോയ്
മറയുന്നു ഓർമ്മതൻ നിഴലുകളെല്ലാം
എന്നവസാന
ശ്വാസത്തിന്നന്ത്യത്തിലായ് പോയ്
മറയുന്നെന്നോർമ്മ.
Nice
ഹൃദ്യം