Logo Below Image
Tuesday, April 22, 2025
Logo Below Image
Homeസ്പെഷ്യൽഓർമ്മയിലെ മുഖങ്ങൾ: എ. സി. ഷൺമുഖദാസ് ✍ അവതരണം: അജി സുരേന്ദ്രൻ

ഓർമ്മയിലെ മുഖങ്ങൾ: എ. സി. ഷൺമുഖദാസ് ✍ അവതരണം: അജി സുരേന്ദ്രൻ

അജി സുരേന്ദ്രൻ

എൻ.സി.പിയുടെ അനിഷേധ്യ നേതാവായിരുന്ന എ.സി ഷൺമുഖദാസിന്റെ ഒർമ്മകളിലൂടെ...

കെ എസ് യു വി ലൂടെയാണ് ഷൺമുഖദാസ് രാഷ്ട്രീയ പ്രവേശം നടത്തിയിരുന്നത്. കോൺഗ്രസിൽ വയലാർ രവിക്കും, ആൻ്റണിക്കും ഒപ്പം നേതൃസ്ഥാനത്തുണ്ടായിരുന്ന ഷൺമുഖദാസ് 1969 ലാണ് ആദ്യമായ് നിയമസഭയിലെത്തുന്നത്.പിന്നീട് കുറച്ച് ഇടവേളയൊഴിച്ചാൽ നീണ്ട 36 വർഷക്കാലം ബാലുശ്ശേരിക്കാർ നിയമസഭയിലെത്തിച്ചത് ഷൺമുഖദാസിനെ മാത്രമായിരുന്നു.

ജനുവരി അഞ്ചിന് ധര്‍മടം സ്വദേശി ചീനാന്‍ കുഞ്ഞിരാമന്റെയും അണിയേരി വെങ്ങിലാട്ട് ശാരദാമ്മയുടെയും മകനായി ജനനം. എരഞ്ഞോളി കാവുംഭാഗം ദേശത്ത് തയ്യുള്ളതില്‍ വീട്ടില്‍ ആണ് തറവാട്. ഗോവ വിമോചന സമരത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കെഎസ്‌യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു.

കേരള രാഷ്ട്രീയത്തിലെ നിർണ്ണായക മാറ്റങ്ങൾക്ക് അരിക് ചേർന്ന് നടന്ന ഷൺമുഖദാസ് മുന്നണി മാറ്റത്തോടെയാണ് ആദ്യമായ് മന്ത്രിയാകുന്നത്. ഇന്ദിരാഗാന്ധിയുടെ നിലപാടിനെതിരെ പ്രതിഷേധിച്ച് ആൻ്റണി വിഭാഗം എൽ ഡി എഫിൽ ചേർന്നപ്പോളായിരുന്നു ജലസേചന മന്ത്രിയായ് മന്ത്രിസഭയിലെത്തുന്നത്.’

പിന്നീട് ആൻ്റണിയും അനുയായികളും കോൺഗ്രസിലേക്ക് മടങ്ങിയപ്പോഴും ഇടതുപക്ഷക്കാരനായ് കോൺഗ്രസിൽ തുടർന്ന ഇദ്ദേഹം ആരോഗ്യ കായിക വകുപ്പുകളുടെ ചുമതലയുമായ് വീണ്ടും മന്ത്രിസഭയിലെത്തി. ശരത്പവാർ കോൺഗ്രസ് വിട്ട് എൻ സി പി ഉണ്ടാക്കിയപ്പോൾ കോൺഗ്രസ് എസിന് ഒപ്പം ഷണ്മുഖദാസും എൻ സി പി യിൽ ലയിച്ചും എൻ സി പി. സംസ്ഥാന പ്രസിഡൻറ്, ദേശീയ നിർവാഹക സമിതി അംഗം എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചു.

ഇതിനിടെ പലവട്ടം ഇടതുമുന്നണിക്കകത്തും പുറത്തുമായ് നിലയുറപ്പിച്ചുവെങ്കിലും ഷൺമുഖദാസിൻ്റെ രാഷ്ട്രീയ മനസ്സ് അവസാനം വരെ
ഇടതുപക്ഷത്തോടൊപ്പമായിരുന്നു’ രാഷ്ട്രീയ ജീവിതത്തിലുടനീളം അഴിമതിയുടെ കപ്പള്ളാത്ത ഇദ്ദേഹം ജനനേതാക്കളിലെ ലാളിത്യത്തിൻ്റെ മുഖം കൂടിയായിരുന്നു.

കോഴിക്കോട്,മലപ്പുറം ഡിസിസി സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കോണ്‍ഗ്രസ് എസ് അഖിലേന്ത്യാ ട്രഷററും പാര്‍ലമെന്ററി പാര്‍ട്ടി നേതാവുമായിരുന്നു. മലബാര്‍ മേഖലാ കാന്‍ഫെഡ് ചെയര്‍മാന്‍, സികെജി സിംപോസിയം സ്ഥിരംസമിതി അംഗം, കേരള ഗ്രന്ഥശാലാ സംഘം കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ പദവികളും വഹിച്ചു.

2013 ജൂൺ 27-ന് 74-ാം വയസിൽ അദ്ദേഹം വിടവാങ്ങുമ്പോൾ രാഷ്ട്രീയ കേരളത്തിന് നഷ്ടമാകുന്നത് വളരെ നല്ല രാഷ്ട്രീയ പാഠങ്ങൾ പകർന്നു നൽകിയ വൃക്തിത്വം കൂടിയാണ്. ദീപ്തമായ ഒർമ്മകൾക്കു മുന്നിൽ പ്രണാമം..

✍ അവതരണം: അജി സുരേന്ദ്രൻ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ