Logo Below Image
Saturday, April 26, 2025
Logo Below Image
Homeകേരളംഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു;വോട്ടെടുപ്പ് ഫെബ്രുവരി 24 ന്

ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു;വോട്ടെടുപ്പ് ഫെബ്രുവരി 24 ന്

ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണന്‍. തിരഞ്ഞെടുപ്പ് വിജ്ഞാപനമായിട്ടുണ്ട്. മാതൃകാ പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു.

പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ കുമ്പഴ നോര്‍ത്ത് വാര്‍ഡ്, അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ തടിയൂര്‍, പുറമറ്റം ഗ്രാമപഞ്ചായത്തിലെ ഗ്യാലക്സി നഗര്‍ വാര്‍ഡുകളിലുമാണ് തിരഞ്ഞെടുപ്പ്. മൂന്നും സ്ത്രീ സംവരണം. അന്തിമ സമ്മതിദായക പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറു വരെ സമര്‍പ്പിക്കാം. ഏഴിന് സൂക്ഷ്മ പരിശോധന. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള അവസാന തീയതി 10. വോട്ടെടുപ്പ് രാവിലെ ഏഴു മുതല്‍ വൈകിട്ട് ആറു വരെ. വോട്ടെണ്ണല്‍ 25 ന് രാവിലെ 10 മുതല്‍.

ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മല്‍സരിക്കാന്‍ 2000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 4000 രൂപയുമാണ് സ്ഥാനാര്‍ത്ഥികള്‍ കെട്ടിവയ്‌ക്കേണ്ട തുക; പട്ടിക വിഭാഗക്കാര്‍ക്ക് നിശ്ചിതതുകയുടെ 50 ശതമാനം മതിയാകും.

പ്രചാരണത്തിനുള്ള പരമാവധി തുകവിനിയോഗം ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ 25,000 രൂപയും മുനിസിപ്പല്‍ വാര്‍ഡുകളില്‍ 75,000 രൂപയുമാണ് എന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഉപതിരഞ്ഞെടുപ്പ് :യോഗം ഇന്ന് (ഫെബ്രുവരി 1)

തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് നടത്തുന്നതുമായി ബന്ധപ്പെട്ട അവലോകന യോഗം വരണാധികാരിയായ ജില്ലാ കല്കടര്‍ എസ് പ്രേംകൃഷ്ണന്റെ അധ്യക്ഷതയില്‍ രാവിലെ 11ന് ചേംബറില്‍ ചേരും. തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടറും ഇതരജില്ലാതല ഉദ്യോഗസ്ഥരും പങ്കെടുക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ