മലയാള സിനിമാമേഖലയെ അനിശ്ചിതകാലത്തേക്ക് സ്തംഭിപ്പിക്കുന്ന സമരപരിപാടി ഒഴിവാക്കണമെന്നും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിന് ശ്രമിക്കണമെന്നുമാണ് ആവശ്യം.
ചലച്ചിത്രസംഘടനകൾക്ക് ആശയ വിനിമയത്തിലൂടെ പരിഹരിക്കാൻ കഴിയാത്ത പ്രശ്നമില്ലെന്നും ഇരട്ടനികുതിയടക്കമുള്ള പ്രശ്നങ്ങളിൽ സർക്കാരുമായി ചർച്ച നടത്തണമെന്നും പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, സിനിമാസമരത്തിന് പിന്തുണ തേടിയുള്ള നിർമാതാക്കളുടെ കത്തിൽ , തിങ്കളാഴ്ച കൊച്ചിയിൽ ചേരുന്ന ഫിലിം ചേംബർ യോഗത്തിൽ തീരുമാനമുണ്ടാകും.