ലാറ്റിനമേരിക്കൻ എഴുത്തുകാരനും നൊബേൽ സമ്മാന ജേതാവുമായ മാരിയോ വര്‍ഗാസ് യോസ അന്തരിച്ചു. 89 വയസായിരുന്നു. അദ്ദേഹത്തിന്റെ മകൻ ആൽവാരോ വർഗാസ് യോസ സോഷ്യൽ മീഡിയയിൽ പങ്കിട്ട പോസ്റ്റിലൂടെയാണ് മരണ വിവരം അറിയിച്ചത്.പൊതു ചടങ്ങുകൾ ഉണ്ടാകില്ലെന്നും അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ സംസ്‌കരിക്കുമെന്നും കുടുംബം അറിയിച്ചു.
1936-ല്‍ പെറുവിൽ ജനിച്ച യോസ മാധ്യമപ്രവര്‍ത്തകന്‍ എന്നനിലയിലാണ് ഔദ്യോഗികജീവിതം ആരംഭിച്ചത്. ജൂലിയോ കോർട്ടസാർ, കാർലോസ് ഫ്യൂന്റസ്, ഗബ്രിയേൽ ഗാർസിയ മാർക്വേസ് തുടങ്ങിയ എഴുത്തുകാരോടൊപ്പം ലാറ്റിൻ അമേരിക്കൻ സാഹിത്യ പ്രസ്ഥാനമായ ബൂമിലെ പ്രധാന എഴുത്തുകാരിലൊരാളായിരുന്നു വർഗാസ് ലോസ.
50 വർഷത്തിലേറെ നീണ്ടുനിന്ന തന്റെ കരിയറിൽ, ദി ടൈം ഓഫ് ദി ഹീറോ, കൺവേർസേഷൻ ഇൻ ദി കത്തീഡ്രൽ, ദി ഫെസ്റ്റ് ഓഫ് ദി ഗോട്ട് തുടങ്ങിയ നോവലുകളുടെ വർഗാസ് ലോസ പെറുവിയൻ സമൂഹത്തിലെ അധികാരത്തിന്റെയും അഴിമതിയുടെയും കഥകൾ അവതരിപ്പിച്ചു.
സൈനിക അക്കാദമിയിലെ അനുഭവത്തെ അടിസ്ഥാനമാക്കി എഴുതിയ അദ്ദേഹത്തിന്റെ ആദ്യ നോവലായ “ദി ടൈം ഓഫ് ദി ഹീറോ” (1963) ദേശീയ വിവാദങ്ങൾക്ക് കാരണമായി. 2010ലാണ് നൊബേൽ സമ്മാനം നേടിയത്.1990ൽ പെറുവിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരാജയപ്പെട്ടിരുന്നു.