കൊച്ചി: എറണാകുളം കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ അസിസ്റ്റന്റ് കമ്മീഷണറെയും സഹോദരിയേയും മരിച്ച നിലയിൽ കണ്ടെത്തി.ജാർഖണ്ഡ് സ്വദേശിയായ ഐആർഎസ് ഉദ്യോഗസ്ഥന്റെ വസതിലാണ് മരണം. സെന്‍ട്രല്‍ എക്സൈസ് അസിസ്റ്റന്‍റ് കമ്മീഷണര്‍ മനീഷ്, സഹോദരി ശാലിനി എന്നിവരുടേതാണ് മൃതദേഹങ്ങൾ.
ഉദ്യോഗസ്ഥനെ കാണാത്തതിനെ തുടർന്ന് കാക്കനാട് വസതിയിൽ അന്വേഷിച്ചെത്തിയപ്പോഴാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇവരുടെ കൂടെ താമസിച്ചിരുന്ന അമ്മയെ കാണാതായിട്ടുണ്ട്. കൂട്ട ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.