Saturday, January 4, 2025
Homeസ്പെഷ്യൽമാങ്കോടിന്റെ മനോഹാരിതയിൽ പത്തൊൻപതു വർഷം .. ✍അഫ്സൽ ബഷീർ തൃക്കോമല

മാങ്കോടിന്റെ മനോഹാരിതയിൽ പത്തൊൻപതു വർഷം .. ✍അഫ്സൽ ബഷീർ തൃക്കോമല

✍അഫ്സൽ ബഷീർ തൃക്കോമല

സ്വന്തം നാടിനേക്കാൾ മികച്ചതായി മറ്റൊരു സ്ഥലവും ഇല്ല എന്നതാണ് വ്യക്തിഗത അനുഭവങ്ങൾ. എന്നാൽ തിക്താനുഭവങ്ങളോ ഒറ്റപെടുത്തലുകളോ സാമ്പത്തിക പരാധീനതകളോ ഒക്കെ മാറി ചിന്തിക്കാൻ കാരണമാകും. മാത്രമല്ല ദൈവം കാരണങ്ങളെ ഉണ്ടാക്കുകയും ചെയ്യും. പത്തൊൻപതു വർഷം മുൻപ് എന്റെ കുടുംബവും പുനർ വിചിന്തനത്തിനു തയ്യാറായി പലായനം ചെയ്തു .

തൃക്കോമലയെന്ന മാതൃ ദേശത്തു നിന്നും കുടിയേറുമ്പോൾ അത്ര ഭദ്രമല്ലാത്ത സാമ്പത്തിക രംഗവും പഠനം പൂർത്തിയാക്കി(?)അങ്കേയടി ഇങ്കേയടി നടക്കുന്ന ഞാനും .പിന്നെ കുറെ നൂലാമാലകളും .എന്നാൽ കൃത്യം 6 മാസം തികയുന്നതിനു മുൻപ്‌ പ്രവാസ ലോകത്തെത്താൻ എനിക്കു സാധിച്ചു . മരുഭൂമികളുടെയും മലകളുടെയും വിനോദ സഞ്ചാരത്തിന്റെയും ആതിഥ്യ മര്യാദയുടെയും നാടായ ഒമാൻ .അറബ് രാജ്യങ്ങളിൽ ഏറ്റവും മികച്ച സാമൂഹിക സാംസ്കാരിക സമ്പത്തിക അടിത്തറയുള്ള രാജ്യം .ആദ്യ കാലങ്ങളിൽ ഏറെ ക്ലേശങ്ങളും ഒറ്റപെടലുകളും സഹിക്കേണ്ടി വന്നു .അസ്രി ആർക്കിടെക്ടസിൽ ലഭിച്ച ജോലി “ദുഃഖം” എന്ന ഒമാനിലെ ഇന്നത്തെ ഏറ്റവും വലിയ വ്യവസായ നഗരം കേവലം ഒരു മരു കാട് ആയിരുന്ന കാലത്തു അവിടെയെത്തി .മികച്ച പരിശീലനം ലഭിച്ചു .ഇരുപതു ഒമാൻ റിയാലും പാസ്സ്പോര്ടമായി എയർപോർട്ട് കടന്നു വന്നു. ഇന്ന് സൈറ്റ് എഞ്ചിനീയറിംഗ് കൺസൾട്ടൻസി എന്ന സ്ഥാപനവും അബു ജൂറി അൽ ഫലാഹി ട്രേഡ് & കോൺ ട്രാക്ടർ എന്ന രണ്ടു കമ്പനികളുടെ പാർട്ണർ .നാട്ടിൽ പുനലൂർ മുവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ മേപ്രത്ത് സിറ്റി ടവർ എന്ന കെട്ടിട സമുച്ഛയങ്ങൾ. ഇന്നത്തെ സകല ഉയർച്ചകളും ഉൾപ്പടെ എല്ലാം ലഭിച്ചതിൽ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു.
പണം സമ്പാദനവും ജീവിതം കരുപിടിപ്പിക്കുന്നതിന്റെ ഇടയിലും ഒപ്പം എഴുത്തും വായനയും പ്രസംഗവും സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തനവും ഒക്കെ പ്രവാസലോകത്തും തുടരാനുള്ള അവസരവും മറ്റും ലഭിച്ചത് ഇരട്ടി മധുരം

കൊല്ലം പത്തനംതിട്ട ജില്ലകളുടെ അതിർത്തി പ്രദേശമായ മാങ്കോട് എന്നെയും കുടുംബത്തെയും ഏറ്റെടുത്തു എന്നതും വളരെ പെട്ടന്ന് പാലിൽ പഞ്ചസാര ലയിച്ചു ചേരുന്നത് പോലെ ഒരു മാങ്കോട് കാരനായി മാറിയതും അഭിമാന പുരസ്സരം സ്മരിക്കുന്നു . മതേതരത്വവും ബഹുസ്വരതയും സഹിഷ്ണതയും നിറഞ്ഞ മാങ്കോട് അർഹിക്കുന്ന പരിഗണന നൽകുന്നു എന്നത് നെഞ്ചോട് ചേർക്കുന്നു .

എന്റെ സ്വന്തം മണ്ണായ റാന്നി -തൃക്കോമല എനിക്ക് ഏറെ പ്രിയപ്പെട്ടത് തന്നെ .ഗ്രാമത്തിന്റെ വിശുദ്ധിയും സഹകരണവും ഒത്തുചേരലുകളും ഉണ്ടായിരുന്ന പഴയ കാലം അയവിറക്കുമ്പോഴും തിക്താനുഭവങ്ങൾ മറക്കാനാവില്ലല്ലോ .വിമര്ശകരോട് അസഹിഷ്ണതക്ക് നിൽക്കില്ല .പക്ഷെ സ്തുതി പാടകരോട് അകലം പാലിക്കുകയാണ് നല്ലതെന്നു തൊന്നുന്നു .

എന്റെ നാടു തന്ന ചില പാഠങ്ങളും .പൈതൃകമായി ലഭിച്ച നാട്ടറിവുകളും അക്കാദമിക് തലത്തിൽ നിന്നു ലഭിച്ചതും കൂടി സമന്വയിപ്പിച്ചതാണ്‌ പ്രവാസത്തിൽ കൂടുതൽ ഗുണം ചെയ്തതതെന്നു വിലയിരുത്താം .

ലോകം മുഴുവനും ഒരു ഗ്രാമമായി മാറിയിരിക്കുന്നു. ശാസ്ത്രലോകം അത്രക്കു വളര്ന്ന പുതിയ സാഹചര്യങ്ങളിൽ ലോകത്തെവിടെ ആയാലും വലിയ വികാര വിക്ഷോഭങ്ങൾക്കോ സമ്മർദ്ദങ്ങൾക്കോ സങ്കടങ്ങൾക്കോ ഒന്നും വലിയ പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല .എതായാലും പത്തൊൻപതു വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ ഗ്രാമത്തിലുണ്ടായിരുന്നു ആതിഥേയനായി ഇന്ന് കേവലം അഥിതി ആയി മാറിയിരിക്കുന്നു. പിറന്ന നാടും വീടും ഒക്കെ ഗൃഹാതുര സ്മരണകളുണർത്തുവെങ്കിലും നാം എത്തിച്ചേരുന്നിടം നമ്മുടെ നാടായി കാണാൻ കഴിഞ്ഞാൽ പ്രവാസം പോലും നമുക്കാസ്വദിക്കാൻ കഴിയും കഴിയും .നാം എത്ര വലിയ നിലയിൽ എത്തിയാലും നടന്നു നീങ്ങിയ വഴികളും സഹായിച്ചവരെയും ഉപദ്രവിച്ചവരെയും നിരന്തരം ഓർമ്മിക്കണം.

“ചിലരുടെ ചില പ്രവർത്തനങ്ങൾ ഹ്രസ്വ കാലത്തേക്ക് നമുക്ക് ദോഷമായി ഭവിച്ചാലും ആത്യന്തികമായി അത് നന്മയായായി മാറും ” എന്നതാണ് അനുഭവം …

“ഒന്നും പെട്ടന്നങ്ങു മറക്കരുതെന്ന് വല്യമ്മച്ചി നിരന്തരം ഓർമ്മിപ്പിക്കുമായിരുന്നു”

അഫ്സൽ ബഷീർ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസംസരണീയമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments