Monday, November 25, 2024
Homeഅമേരിക്കമലയാളി മനസ്സിൽ ഈയാഴ്ചയിലെ ' സൺ‌ഡേ സ്‌പെഷ്യൽ '

മലയാളി മനസ്സിൽ ഈയാഴ്ചയിലെ ‘ സൺ‌ഡേ സ്‌പെഷ്യൽ ‘

1. കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രക്കുളമായ ലക്ഷ്മീവരാഹമൂർത്തി ക്ഷേത്രക്കുളത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഗണപതി ക്ഷേത്രമായ ശ്രീ കുന്നാണ്ടൻ മഹാഗണപതി ക്ഷേത്രത്തിന്റെ ചരിത്രവും പ്രാധാന്യവും, അത്ഭുതങ്ങളുടെയും, പ്രധാന ആഘോഷങ്ങളുടെയും, വഴിപാടുകളുടെയും വിവരണവുമായി സൈമ ശങ്കർ മൈസൂർ എഴുതുന്ന പരമ്പര ..

ശ്രീ കോവിൽ ദർശനം (39)
ശ്രീ കുന്നാണ്ടൻ മഹാഗണപതി ക്ഷേത്രം, ശ്രീവരാഹം

****************************************************

2. വളരെയധികം കലാപരിപാടികളെ കൊണ്ട് മുഖരിതമാകുന്ന അന്തരീക്ഷമാണ് ക്ഷേത്രങ്ങളിലെ ഉത്സവഘട്ടത്തിൽ ഭാരതത്തിലെ എല്ലാ ഗ്രാമീണതലങ്ങളിലും ഉണ്ടാകാറുള്ളത്. എന്നാൽ ഈ ഉത്സവങ്ങൾക്ക് അതി പ്രാധാന്യമർഹിക്കുന്ന ക്ഷേത്ര താന്ത്രിക ചടങ്ങുകളെ കുറിച്ച് പലരുംഅജ്ഞാതരാണ്. അതുകൊണ്ട്
ക്ഷേത്ര ഉത്സവങ്ങളെപ്പറ്റിയുള്ള യാഥാർത്ഥ്യവും ചടങ്ങുകളുടെ മൊത്തമായ ഉള്ളടക്കവും ജനങ്ങളിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടെ ശ്രീ പി എം എൻ നമ്പൂതിരി തയ്യാറാക്കുന്ന വിഞ്ജാനപ്രദമായ പരമ്പര ..

അറിവിൻ്റെ മുത്തുകൾ – (90)

” ഉത്സവകാലത്തെ പൂജാവിശേഷങ്ങൾ “

****************************************************

3. സ്‌നേഹവും സമാധാനവും കുടുംബങ്ങളിലേക്ക് തിരിച്ചു കൊണ്ടു വരാനും ബന്ധങ്ങളില്‍ ആദരവും കരുണയും പുനഃസ്ഥാപിക്കാനും ഉതകുന്ന മികച്ച സന്ദേശങ്ങളും, മഹത്‌വചനങ്ങളും കോർത്തിണക്കി ബൈജു തെക്കുംപുറത്ത് അവതരിപ്പിക്കുന്ന …

സ്നേഹ സന്ദേശം

****************************************************

4. ശിഥിലമായി ക്കൊണ്ടിരിക്കുന്ന കുടുംബ ബന്ധങ്ങളാണ് പുതിയ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി. മാതൃ പിതൃ ബാദ്ധ്യതകള്‍ അറിയാത്ത മക്കളും, കുട്ടികളെ സ്‌നേഹിക്കാനും അവരുടെ അവസരങ്ങളും അവകാശങ്ങളും വക വെച്ചു കൊടുക്കാത്ത രക്ഷിതാക്കളുമാണ് അസ്വസ്ഥതകള്‍ക്കു കാരണം. ശിഥിലമായിക്കൊണ്ടിരിക്കുന്ന ദാമ്പത്യ ജീവിതങ്ങളുടെ താളപ്പിഴകൾ വരച്ചുകാട്ടുന്ന ഒരു മികച്ച പംക്തി റവ. ഡീക്കൺ ഡോ. ടോണി മേതല തയ്യാറാക്കി അവതരിപ്പിക്കുന്നു..

കുടുംബത്തകർച്ചകൾ എന്ത് കൊണ്ട്.: ?

(PART – 16 – അദ്ധ്യായം 21)

****************************************************

5. കാവ്യാത്മകമായ കഥകളിലൂടെ കഥാസ്നേഹികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ കഥാകാരൻ…. മലയാളത്തിലെ പ്രശസ്തനായ ചെറുകഥാകൃത്തും, നോവലിസ്റ്റുമായിരുന്ന എൻ.മോഹനൻ. അദ്ദേഹത്തിൻ്റെ ഒളിമങ്ങാത്ത ഓർമ്മകളിലൂടെ ഒരു സഞ്ചാരവുമായി അജി സുരേന്ദ്രൻ എഴുതുന്നു …

ഓർമ്മയിലെ മുഖങ്ങൾ: എൻ. മോഹനൻ

****************************************************

6. ലോകം മുഴുവൻ വായിച്ച 46 ഭാഷകളിൽ പ്രസിദ്ധീകരിച്ച “ദി സീക്രട്ട്” എന്ന പുസ്തകത്തിനു ശേഷം, റോണ്ടാ ബേൺ ന്റെ അടുത്ത പുസ്തകം ആണ് “ദി പവർ “. അതിന്റെ മലയാളം പരിഭാഷയായ ” ശക്തി” എന്ന പുസ്തകത്തിന്റെ ആസ്വാദനം, ദീപ ആർ അടൂർ വായിച്ച്‌ തയ്യാറാക്കി അവതരിപ്പിക്കുന്നു..

റോണ്ടാ ബേൺ ന്റെ ശക്തി (പുസ്തകപരിചയം)

****************************************************

7. സാഹിത്യത്തിലും സിനിമയിലുമൊക്കെ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള ബന്ധങ്ങൾ നാം ധാരാളം കണ്ടിട്ടുണ്ട്, വായിച്ചിട്ടുണ്ട്. തന്റെ സ്‌കൂൾ ജീവിതത്തിൽ, വിദ്യാർത്ഥികളും അധ്യാപകരും തമ്മിലുണ്ടായിട്ടുള്ള വശ്യമനോഹരമായ നിരവധി സന്ദർഭങ്ങളെ നർമ്മത്തിൽ ചാലിച്ച്, അധ്യാപകനായ സജി ടി. പാലക്കാട് മലയാളി മനസ്സ് വായനക്കാർക്ക് സമർപ്പിക്കുന്ന നല്ലയൊരു ഓർമ്മക്കുറിപ്പ് ..

പള്ളിക്കൂടം കഥകൾ: (ഭാഗം – 22)

‘ സ്നേഹത്തണൽ ‘

****************************************************

8. ബൈബിൾപോലെ വ്യാപകമായി വിതരണം ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു കൃതിയും ലോകത്തിലില്ല. ഈ ഉത്‌കൃഷ്ട ഗ്രന്ഥത്തിലടങ്ങിയിട്ടുള്ള സന്ദേശം, എല്ലാ സാംസ്‌കാരിക പശ്ചാത്തലത്തിൽപ്പെട്ടവർക്കും ഒരുപോലെ ആശ്വാസവും പ്രത്യാശയും നൽകിയിട്ടുണ്ട്. എന്നിരുന്നാലും പലർക്കും ഈ ഗ്രന്ഥത്തെക്കുറിച്ച് കാര്യമായൊന്നും അറിയില്ല. സ്വന്തബലത്തില്‍, സ്വയത്തില്‍ ഒരു പ്രശംസയില്ലാതെ, ഓരോ ചുവടുവയ്പിലും ദൈവത്തില്‍ മാത്രം ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്, വിശുദ്ധ ബൈബിൾ വചനങ്ങളെ ഉദ്ധരിച്ചുകൊണ്ട് പ്രീതി രാധാകൃഷ്ണൻ ഒരുക്കുന്ന…

” ബൈബിളിലൂടെ ഒരു യാത്ര “

****************************************************

9. പാപത്തിൻ്റെ ശിക്ഷയിൽ നിന്ന് ആളുകൾക്ക് രക്ഷപ്പെടാനുള്ള വഴിയൊരുക്കി. പാപപരിഹാരത്തിനായി കുരിശിൽ മരിക്കുകയും, മരണത്തെ കീഴടക്കി ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത പാപമില്ലാത്ത ദൈവപുത്രനായ യേശുക്രിസ്തുവിൽ വിശ്വാസമർപ്പിക്കുന്നതിലൂടെയാണ് രക്ഷ ലഭിക്കുന്നത് എന്ന സന്ദേശം ഉൾക്കൊള്ളിച്ചുകൊണ്ട്, മാനവകുലത്തെ ആത്മീയത നിറഞ്ഞ നേർവഴിയിലേക്ക് നയിക്കുവാനുതകുന്ന ഉപദേശങ്ങളും സന്ദേശങ്ങളുമടങ്ങിയ, പ്രൊഫസ്സർ എ. വി. ഇട്ടി യുടെ മികച്ച പരമ്പര..

സുവിശേഷ വചസ്സുകൾ (84)

****************************************************

10. പാചകം ഒരു കലയാണ്. കൈപ്പുണ്യവും, ഇഷ്ടവും, താല്‍പ്പര്യവും, ആസ്വാദനവും എല്ലാം കൂടി ചേരുന്ന  ഒരു കല. ഇത് നാലും ഒരു പോലെ കൂടി ചേരുമ്പോഴാണ് നാവില്‍ കൊതിയൂറുന്ന വിഭവങ്ങള്‍ ഉണ്ടാക്കാൻ പറ്റുക. ഒരു പാചകക്കാരിയുടെ സര്‍ഗാത്മകതയും കൈപ്പുണ്യവും ചേര്‍ന്ന വിഭവം മറ്റുള്ളവർ ആസ്വദിക്കുമ്പോളാണ് പാചകം ശരിക്കും ഒരു കലയായി മാറുന്നത്.., നിങ്ങൾ രുചിയിൽ പുതുമ തേടുന്നുവെങ്കിൽ പരീക്ഷിക്കാം… ലൗലി ബാബു തെക്കേത്തല തയ്യാറാക്കുന്ന..

കിടിലൻ രുചിയിൽ ‘ഞണ്ടു റോസ്റ്റ് ‘

****************************************************

11. യാത്രകൾ ഇഷ്ടപ്പെടാത്തവരും, പ്രകൃതി ഭംഗി ആസ്വദിക്കുവാൻ താല്പര്യമില്ലാത്തവരും വളരെ ചുരുക്കമാണ്. മനസിനെ കോരിത്തരിപ്പിക്കുന്ന പ്രകൃതിയുടെ മനോഹരിതയുടെ വ്യത്യസ്തമായ പുതിയ മുഖങ്ങള്‍ തേടിയുള്ള യാത്രകൾ.. അത്തരമൊരു യാത്രയ്ക്കിടയിൽ, മാടായിപ്പാറയിലെ വിശാലമായ പാറപ്പുറം നിറയെ നീല കാക്കപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന മനോഹരമായ ദൃശ്യങ്ങളുടെ വിവരണം ഡോളി തോമസ് ചെമ്പേരി തയ്യാറാക്കി അവതരിപ്പിക്കുന്നു.

മാടായിപ്പാറ മാഹാത്മ്യം (യാത്രാ വിവരണം)

****************************************************

ഈയാഴ്ചയിലെ ‘ സൺ‌ഡേ സ്‌പെഷ്യൽ ‘ അണിയിച്ചൊരുക്കുന്നവർ

കൂടാതെ.. 24 മണിക്കൂറും വാർത്തകൾ അപ്‌ഡേറ്റ് ചെയ്യുന്ന മലയാളി മനസ്സിലെ മറ്റു വാർത്തകളും .. വിശേഷങ്ങളും .. തത്സമയം വായിച്ചറിയുവാൻ, ന്യൂസ് ചാനലായ മലയാളി മനസ്സ് വിഷ്വൽ മീഡിയ കാണുവാൻ ..

സന്ദർശിക്കുക:

WWW.MALAYALIMANASU.COM

Home

നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക നിരൂപണം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ, 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ, ഏതെങ്കിലും അഡ്മിൻസിന്റെ നമ്പറിലേക്കോ അയക്കുക.

മാനേജ്‌മെന്റ്, മലയാളിമനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments