Saturday, November 23, 2024
Homeസ്പെഷ്യൽബൈജു തെക്കുംപുറത്ത് എഴുതുന്ന.. " സ്നേഹ സന്ദേശം "

ബൈജു തെക്കുംപുറത്ത് എഴുതുന്ന.. ” സ്നേഹ സന്ദേശം “

ബൈജു തെക്കുംപുറത്ത്

സ്നേഹ സന്ദേശം
💚💚💚💚💚💚

“പൊന്നൊളിതൂകി കതിരവനെത്തി
പുഞ്ചിരിതൂകി ഉണർന്നീടാം..
ഓരോദിനവും ഒരുവരദാനം
ഓർത്തുവണങ്ങാം ഈശ്വരനെ..”

ശുഭദിനം..
🍀🍀🍀

” Leave your front door and your back door open. Allow your thoughts to come and go. Just don’t serve them tea.”

– Shunryu Suzuki

“നിങ്ങളുടെ മനസ്സിന്റെ മുൻവാതിലും പിൻവാതിലും തുറന്നിടുക. ചിന്തകൾക്ക് കടന്നുവരാനും പോകാനുമുള്ള അനുവാദം നല്‍കുക. അവയെ തടഞ്ഞു നിര്‍ത്തി ചായസൽക്കാരം നടത്താതിരിക്കുക’’

സെൻഗുരു ഷുൻറ്‌യു സുസൂക്കി (1904-1971)യുടെ ലോകപ്രശസ്തമായ ഉദ്ദരണികളിലൊന്നാണിത്.

മനസ്സ് എപ്പോഴും ശാന്തമായി സൂക്ഷിക്കുക എന്നത് ഏറെ പ്രയാസമുളള കാര്യം…
അതിനായ് പരിശീലിക്കുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവരാണ് സെൻ ബുദ്ധസന്യാസികൾ.

ഷുൻറ്‌യു സുസൂക്കിയുടെ “Zen Mind, Benginner’s Mind” എന്ന പുസ്തകം ചിന്തകളെ നിയന്ത്രിച്ച് ശാന്തമായ ജീവിതം നയിക്കുവാൻ ഇന്നും അനേകർക്ക് വഴികാട്ടിയാണ്.

” നല്ലതും ചീത്തയുമായ എണ്ണമില്ലാത്ത ചിന്തകൾ…
ചിന്താ ഭാരങ്ങൾ…
അകാരണമായ ദു:ഖങ്ങൾ
നാളയെക്കുറിച്ചുള്ള ആകുലതകൾ ..
അനുനിമിഷം മനസ്സിൽ കടന്നു വന്നുകൊണ്ടിരിക്കുന്നു..”

🤔പോയ കാലത്തെ നഷ്ടങ്ങളെക്കുറിച്ച്…

🤔മുറിവേൽപ്പിച്ച് അകന്നുപോയവരെക്കുറിച്ച്…

🤔 ആത്മാർത്ഥസ്നേഹം തിരിച്ചറിയാതെ അന്യരായ്ത്തീർന്ന വരെക്കുറിച്ച്..

🤔ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രയാസങ്ങളെക്കുറിച്ച്..

🤔ലഭിക്കാതെ പോയ നന്മകളെക്കുറിച്ച്..

🤔പറഞ്ഞുപോയ ചില വാക്കുകളെക്കുറിച്ച്…

🤔ബോദ്ധ്യപ്പെടുത്താൻ ശ്രമിച്ചിട്ടും കഴിയാതെ പോയ ചില തെറ്റിദ്ധാരണകളെക്കുറിച്ച്…

🤔പരിശ്രമിച്ചിട്ടും പരാജയപ്പെട്ട നിമിഷങ്ങളെക്കുറിച്ച്..

🤔അസ്തമിച്ചു പോയ പ്രതീക്ഷകളെക്കുറിച്ച്..

എല്ലാം ചിന്തകളിൽ കടന്നുവന്നു കൊണ്ടേയിരിക്കുന്നു..

മനസ്സിനെ നൊമ്പരപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു…

കടന്നു പോകുവാനുള്ള വാതിൽ അടച്ച്, ചിന്തകളെയെല്ലാം പോകാൻ അനുവദിക്കാതെ നാം സൂക്ഷിച്ചു വെച്ചിരിക്കുന്നു.

“ചിന്തകൾ പലതും വന്നു ചേരുമ്പോൾ അതിനെ തടഞ്ഞു വെക്കാതെ കടന്നു പോകുവാൻ അനുവദിക്കുക”
എന്നതാണ് സെൻ ഗുരു നൽകുന്ന പ്രബോധനം..

സാവകാശം…
ഒരിക്കൽ കൂടെ ആ വാക്കുകൾ വായിക്കാം…

“നിങ്ങളുടെ മനസ്സിന്റെ മുൻവാതിലും പിൻവാതിലും തുറന്നിടുക. ചിന്തകൾക്ക് കടന്നുവരാനും പോകാനുമുള്ള അനുവാദം നല്‍കുക. അവയെ തടഞ്ഞു നിര്‍ത്തി ചായസൽക്കാരം നടത്താതിരിക്കുക.’’

അതെ..
ചിന്തകളെ പോകാൻ അനുവദിക്കുക…
തടഞ്ഞു നിർത്തി ചായസൽക്കാരം നടത്താതെ അവരെ പറഞ്ഞയക്കുക..
തുടർന്ന് ശാന്തമായ മനസ്സുമായിരിക്കുക..

വായിക്കാനും കേൾക്കാനും എളുപ്പവും… പ്രവൃത്തിപഥത്തിലാക്കാൻ പ്രയാസവുമായ കാര്യം..

എങ്കിലും പരിശ്രമിക്കാം.. ശാന്തമായ മനസ്സിൻ്റെ ഉടമകളായിരിക്കാൻ…

ഏവർക്കും നല്ല ഒരു ദിനം ആശംസിക്കുന്നു..🙏❤️

ബൈജു തെക്കുംപുറത്ത്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments