യുഎഇ വൈസ് പ്രസിഡൻ്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്ത്വം, മഴവെള്ളം ഒഴുക്കിവിടുന്നതിനായി മുപ്പത് ബില്യൺ ദിർഹത്തിൻ്റെ ഡ്രെയിനേജ് പദ്ധതി പ്രഖ്യാപിച്ചു. തസ്രീഫ് എന്നാണ് ഈ പദ്ധതിക്ക് നാമകരണം ചെയ്തിരിക്കുന്നത്. ദുബായിലെ എല്ലാ മേഖലകളേയും യോജിപ്പിച്ചു കൊണ്ടായൊരിക്കും പദ്ധതി നടപ്പാക്കുന്നത്.
എത്രയും പെട്ടന്ന് നിർമ്മാണ പ്രവർത്തനം തുടങ്ങി രണ്ടായിരത്തി മുപ്പത്തി മുന്നോടെ പൂർത്തീകരിക്കുന്ന രീതിയിലാണ് പദ്ധതിയുടെ പ്രവർത്തനം തുടങ്ങുന്നത്. പദ്ധതിയുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ യുഎഇ ലെ ഏറ്റവും വലിയ മഴവെള്ള സംഭരണികൂടിയായിരിക്കും ഇതെന്ന് അധികാരികൾ വ്യക്തമാക്കി. ഈ വർഷത്തിലെ ആദ്യ മാസങ്ങളിൽ യുഎഇ യിൽ ഉണ്ടായ മഴക്കെടുതി കാരണം ഭാവിയിലെ ഇത്തരം കാലാവസ്ഥാ വ്യതിയാനങ്ങളിലെ മഴക്കെടുതി തടയാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.