Logo Below Image
Monday, April 28, 2025
Logo Below Image
Homeഅമേരിക്കമലയാളി മനസ്സിന്റെ 'സ്ഥിരം എഴുത്തുകാർ' (4) റവ. ഡീക്കൺ ഡോ. ടോണി മേതല ✍...

മലയാളി മനസ്സിന്റെ ‘സ്ഥിരം എഴുത്തുകാർ’ (4) റവ. ഡീക്കൺ ഡോ. ടോണി മേതല ✍ അവതരണം: മേരി ജോസി മലയിൽ

മേരി ജോസി മലയിൽ, തിരുവനന്തപുരം.

പെരുമ്പാവൂർ -റവ. ഡീക്കൺ ഡോ. ടോണി മേതല

സാഹിത്യകാരനും ജീവകാരുണ്യ പ്രവർത്തകനും കലാകാരനും സർവ്വോപരി ‘പാവങ്ങളുടെ ഇടയൻ ‘ എന്നറിയപ്പെടുന്ന ഡീക്കൺ ഡോ. ടോണി മേതല ആണ് ഇന്നത്തെ നമ്മുടെ അതിഥി.

കേരളത്തിലെ ഏറ്റവും നല്ല ജീവകാരുണ്യ പ്രവർത്തകൻ എന്ന പാനലിൽ ഗ്ലോബല്‍ ഹ്യൂമന്‍ പീസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യല്‍ സര്‍വീസിന് ഹോണററി ഡോക്ടറേറ്റ് ബഹുമതിയും USA യിൽ നിന്ന് ഡൈസ് പ്രിംഗ് ക്രിസ്ത്യൻ യൂണിവേഴ്സിറ്റിയിൽ നിന്നും ബിബ്ലിക്കൽ കൗൺസിലിംഗിന് ഹോണറബിൾ ഡോക്ടറേറ്റ് ബഹുമതിയും.

ഈ രണ്ട് ഡോക്ടറേറ്റ്  നേടിയ ഇദ്ദേഹത്തെ മലയാളിമനസ്സിനു പരിചയപ്പെടുത്തുന്നത്  നമ്മുടെ പത്രത്തിന്റെ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീമതി മിനിസജിയാണ്.

 ഞായറാഴച്ചകളിൽ ‘മാതൃകാ കുടുംബ ജീവിതം’ എന്ന പംക്‌തി കൈകാര്യം ചെയ്തുകൊണ്ടാണ് അദ്ദേഹം മലയാളിമനസ്സിൽ തന്റെ സാന്നിദ്ധ്യം അറിയിച്ചത്.

സ്വന്തം കാര്യങ്ങള്‍ മാറ്റിവെച്ച് മറ്റുളവര്‍ക്കുവേണ്ടി ജീവിക്കാനും അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാനും വെമ്പല്‍ കൊള്ളുന്ന അച്ചൻ  52ല്‍ പരം പുസ്തകങ്ങളും 1600 ല്‍ അധികം ലേഖനങ്ങളും കഥകള്‍,കവിതകള്‍, ചരിത്ര ലേഖനങ്ങള്‍ ഭക്തിഗാന ആല്‍ബങ്ങള്‍ എന്നിവയെല്ലാം പുറത്തിറക്കിയിട്ടുണ്ട്.  രണ്ട് ഡോക്ടറേറ്റും ദേശീയ അവാര്‍ഡുകള്‍  സഹിതം 90 ല്‍ അധികം പുരസ്കാരങ്ങളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

തൃശൂര്‍ സൗത്ത് ഇന്ത്യ ബൈബിള്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും മാസ്റ്റര്‍ ഓഫ് ബിബ്ലിക്കല്‍ സ്റ്റഡീസ്  എം. ബി. എസ് ബിരുദവും, ജേക്കബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ലിറ്റര്‍ജികള്‍ ആന്‍ഡ് ബിബ്ലിക്കല്‍ കോഴ്‌സും പാസായിട്ടുണ്ട്.

 ഭാരത് കലാ രത്‌ന അവാര്‍ഡ്, ഡോ. എ പി ജെ അബ്ദുല്‍ കലാം സ്റ്റഡി സെന്ററിന്റെ കേരളീയം പുരസ്‌കാരവും, ഡോ അംബേദ്കര്‍ അവാര്‍ഡ്, ഇന്റര്‍നാഷണല്‍ സോഷ്യല്‍ ഹോണറബിള്‍ അവാര്‍ഡ്, നാഷണല്‍ പ്രൈഡ് അവാര്‍ഡ് ഇന്ത്യ സ്റ്റാര്‍ ഇന്‍ഡിപെന്‍ഡന്റ് അവാര്‍ഡ്, മലനാട് ചാനല്‍ നാഷണല്‍ അവാര്‍ഡ്, യോഗ സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡില്‍ നിന്ന് യോഗ വോളന്റിയര്‍ അവാര്‍ഡ്, ട്രാവന്‍കൂര്‍ ഇന്‍സ്റ്റിട്യൂട്ടില്‍ നിന്നും ഫോട്ടോഗ്രാഫി സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ സ്‌കില്‍ ഇന്ത്യ മിഷനില്‍ നിന്നും സൈക്കോ കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്, ലണ്ടന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, തെലങ്കാന ബുക്ക് ഓഫ് റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ്, വായനാപുർണിമ പുരസ്കാരം കലാ സാഹിത്യ അവാർഡുകൾ കൂടാതെ ഒട്ടനവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.

സ്വന്തമായി ഭക്തിഗാന ആല്‍ബങ്ങൾ രചിക്കുകയും അതില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 100ൽ പരം പേർക്ക് തൻ്റെ സ്വന്തം രക്തം ദാനം ചെയ്തിട്ടുണ്ട്.

കോതമംഗലം ചേലാട് കോച്ചേരി, പത്രോസിന്റെയും ഏലിയാമ്മയുടെയും ആറു മക്കളില്‍ രണ്ടാമനായി ജനിച്ചു. 12 വയസുള്ളപ്പോള്‍ മാതാവ് മരിച്ചു വളരെ കഷ്ടപ്പെട്ട് ദാരിദ്ര്യം അനുഭവിച്ച് വളര്‍ന്നതുകൊണ്ടാണ് ജീവകാരുണ്യ പ്രവര്‍ത്തനം തെരഞ്ഞെടുത്തത് എന്ന് അച്ചൻ പറയുകയുണ്ടായി. ഭാര്യ ഏലിയാമ്മയും  രണ്ട് ആണ്മക്കൾ (ജിജോ കുവൈറ്റ്, ജോബി നാട്ടിൽ) അടങ്ങുന്നതാണ് കുടുംബം.

ശ്രീ.രാജു ശങ്കരത്തിൽ ചീഫ് എഡിറ്ററായ മലയാളി മനസ് എന്ന അമേരിക്കൻ USA പത്രത്തിൽ സ്ഥിരം എഴുതുന്നു – മലയാളി മനസ്സിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് 2022 മാർച്ച് 20 ന് കോട്ടയത്തുവച്ച് നടന്ന പ്രൗഢ ഗംഭീരമായ സദ്ദസ്സിൽവച്ച് സുപ്രസിദ്ധ സിനിമാ താരങ്ങളായ കൃഷ്ണപ്രസാദ്‌, നിയാ ശങ്കരത്തിൽ എന്നിവരുടെ കൈയ്യിൽ നിന്ന് അവർഡും ആദരവും ഏറ്റുവാങ്ങി.

പത്രത്തിൽ വരുന്ന ലേഖനങ്ങൾ മികച്ചതാണെന്നു ഫാദർ അഭിപ്രായപ്പെട്ടു.ഇതുപോലുള്ള പ്രശസ്ത വ്യക്തികളുടെ ഭാവനാസംപുഷ്ടമായ തൂലികാസ്പർശമേറ്റ് മലയാളിമനസ്സ് വാനോളം വളരെട്ടെ!

നന്ദി! നമസ്കാരം!

മേരി ജോസി മലയിൽ, തിരുവനന്തപുരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ